കുടുംബത്തിൽ ഒരു കുട്ടി ജനിക്കുമ്പോൾ അത് നൽകുന്ന സന്തോഷം ചെറുതല്ല. എന്നാൽ കുടുംബത്തിലേക്ക് പുതിയ ഒരാൾ വരുമ്പോൾ അത് മാതാപിതാക്കൾക്ക് കൂടുതൽ സാമ്പത്തിക ഉത്തരവാദിത്തം നൽകും. കുട്ടിയെ വളർത്തൽ, വിദ്യാഭ്യാസം, മറ്റ് ചിലവുകൾ എന്നിവയെക്കുറിച്ച് മാതാപിതാക്കൾ ചിന്തിക്കാൻ തുടങ്ങുന്നു. മാസവരുമാനം കൊണ്ട് മാത്രം ഈ ചിലവുകൾ വഹിക്കാൻ വളരെ ബുദ്ധിമുട്ടാണ്. അതുകൊണ്ടാണ് മിടുക്കരായ മാതാപിതാക്കൾ നിക്ഷേപം തിരഞ്ഞെടുക്കുന്നത്. ചില രക്ഷിതാക്കൾ സ്ഥിര നിക്ഷേപം , പബ്ലിക് പ്രൊവിഡന്റ് ഫണ്ട് , സുകന്യ സമൃദ്ധി യോജന തുടങ്ങിയ സുരക്ഷയും ഉറപ്പുള്ള വരുമാനവും വാഗ്ദാനം ചെയ്യുന്ന പദ്ധതികൾ തിരഞ്ഞെടുക്കുന്നു.
പോസ്‌റ്റ് ഓഫീസ് സ്‌കീമുകൾക്ക് വിപണിയിലെ ചാഞ്ചാട്ടങ്ങളുമായി ബന്ധമില്ലാത്തതിനാൽ അത്തരം നിക്ഷേപം തിരഞ്ഞെടുക്കുന്ന രക്ഷിതാക്കളും കുറവല്ല.

കുട്ടികൾക്ക് ലൈഫ് ഇൻഷുറൻസ് പരിരക്ഷ നൽകുന്ന പോസ്‌റ്റ് ഓഫീസ് സ്‌കീം വിശദമായി പരിചയപ്പെടാം.
ബാൽ ജീവൻ ഭീമ പോസ്‌റ്റ് ഓഫീസ് സ്‌കീം .
കുട്ടികൾക്കായുള്ള പോസ്റ്റോഫീസ് ഇൻഷുറൻസ് പദ്ധതിയാണ് ബാൽ ജീവൻ ഭീമ. പരമാവധി 3 ലക്ഷം രൂപയുടെ ഇൻഷുറൻസാണ് കുട്ടികൾക്ക് ലഭിക്കുക. 5 മുതൽ 20 വയസ് വരെയുള്ള കുട്ടികൾക്ക് പദ്ധതിയുടെ ഭാഗമാകാം. കുട്ടികളുടെ മാതാപിതാക്കളുടെ പ്രായം 45 വയസ് കവിയരുത്. പോളിസി ഉടമകളുടെ രണ്ട് കുട്ടികൾക്ക് മാത്രമെ പദ്ധതിയിൽ ചേരാൻ സാധിക്കുകയുള്ളൂ.
5 വർഷത്തേക്ക് സാധാരണ പ്രീമിയം അടച്ചതിന് ശേഷം, ഈ പോളിസി പെയ്ഡ്-അപ്പ് പോളിസിയായി മാറുന്നു. ഈ പ്ലാനിൽ, പ്രീമിയം അടയ്‌ക്കേണ്ടത് രക്ഷിതാക്കളുടെ ഉത്തരവാദിത്തമാണ്, എന്നാൽ പോളിസി കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് അവർ മരിക്കുകയാണെങ്കിൽ, കുട്ടിയുടെ പ്രീമിയം ഒഴിവാക്കപ്പെടും. കുട്ടി മരിച്ചാൽ, ബോണസിനൊപ്പം നോമിനിക്ക് സം അഷ്വേർഡ് നൽകും.
വൈദ്യ പരിശോധന വേണ്ട
ബാൽ ജീവൻ ഭീമ പദ്ധതിയിൽ പ്രതിമാസം, ത്രൈമാസിക, അർദ്ധവാർഷികം, വാർഷികം എന്നിങ്ങനെ നിക്ഷേപിക്കാം. മറ്റെല്ലാ പോളിസികളെയും പോലെ ഈ സ്കീമിൽ ലോൺ സൗകര്യം ലഭ്യമല്ല. കുട്ടികൾക്കായി ഈ പോളിസി എടുക്കുമ്പോൾ വൈദ്യപരിശോധനയുടെ ആവശ്യമില്ല. എന്നിരുന്നാലും, കുട്ടി ആരോഗ്യത്തോടെയിരിക്കേണ്ടത് പ്രധാനമാണ്. ഓർക്കേണ്ട ഒരു കാര്യം, ഈ സ്കീമിൽ പോളിസി സറണ്ടർ ചെയ്യാനുള്ള വ്യവസ്ഥയില്ല എന്നതാണ്.
മുതിർന്നവർക്കുള്ള ഇൻഷുറൻസ് പോളിസിയും പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്നുണ്ട്. അതിൽ ഒന്നാണ് സുരക്ഷ (സമ്പൂര്‍ണ്ണ ലൈഫ് ഇന്‍ഷുറന്‍സ്).
19 മുതൽ 55 വയസ് പ്രായമുള്ള ആർക്കും ഈ പദ്ധതിയിൽ അംഗങ്ങളാകാം. പോളിസി ഉടമയ്ക്ക് ബോണസിനൊപ്പം കുറഞ്ഞത് 20,000 രൂപയും പരമാവധി 50 ലക്ഷം രൂപയും ലഭിക്കും. പോളിസിയുടമ മരിച്ചാല്‍ നോമിനികള്‍ക്ക് തുകയും ബോണസും ലഭിക്കും. ഒരു വര്‍ഷം കഴിഞ്ഞാല്‍ വേണമെങ്കില്‍ എന്‍ഡോവ്‌മെന്റ് പോളിസിയാക്കി മാറ്റാം.
5 വർഷത്തിന് മുമ്പ് പോളിസി സറണ്ടർ ചെയ്താൽ, ബോണസിന്റെ ആനുകൂല്യം ലഭിക്കില്ല. 5 വർഷത്തിനു ശേഷം സറണ്ടർ ചെയ്യുമ്പോൾ, സം അഷ്വേർഡിന് ആനുപാതികമായ ബോണസ് നൽകും. 4 വർഷം തുടർച്ചയായി പ്രീമിയം അടച്ചാൽ പോളിസി ഉടമയ്ക്ക് വായ്പയെടുക്കാനുള്ള സൗകര്യവും സുരക്ഷ (സമ്പൂര്‍ണ്ണ ലൈഫ് ഇന്‍ഷുറന്‍സ്) നൽകുന്നു.
പ്രതിമാസ, ത്രൈമാസ, അർദ്ധ വാർഷിക, വാർഷികം ഏത് രീതിയിൽ വേണമെങ്കിലും L പ്രീമിയം അടയ്ക്കാം. ഇത് കൂടാതെ, രാജ്യത്തിന്റെ ഏത് ഭാഗത്തേക്കും പോളിസി ട്രാൻസ്ഫർ ചെയ്യാം.
കത്തുകൾ പരസ്പരം കൈമാറൽ മാത്രമല്ല പോസ്റ്റ് ഓഫീസിന്റെ പണി എന്ന് മനസിലായില്ലെ. രാജ്യത്തെ ജനങ്ങളുടെ സമ്പത്ത് വർദ്ധിപ്പിക്കുന്നതിനുള്ള പദ്ധതിക്കൊപ്പം അവരുടെ ജീവിതത്തിനുള്ള സുരക്ഷാ പദ്ധതികളും പോസ്റ്റോഫീസ് വാഗ്ദാനം ചെയ്യുന്നു.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം



Click it and Unblock the Notifications