'സമ്പത്ത് കാലത്ത് തൈ പത്ത് വച്ചാൽ, ആപത്ത് കാലത്ത് കാ പത്ത് തിന്നാം' എന്നാണ് പഴമൊഴി. അതായത് കയ്യിൽ പണമുള്ളപ്പോൾ നിക്ഷേപം നടത്തിയാൽ ഭാവിയിൽ ഉപകാരപ്പെടുമെന്ന്. നമുക്ക് ചുറ്റും നിരവധി നിക്ഷേപ പദ്ധതികൾ ഉണ്ട്. അതുകൊണ്ടുതന്നെ സാമ്പത്തിക ലക്ഷ്യം കൃത്യമായി മനസ്സിലാക്കി, അതിനനുസരിച്ചുള്ള നിക്ഷേപ രീതി തിരഞ്ഞെടുക്കുന്നതാണ് ഏറ്റവും നല്ലത്. പ്രതിമാസം ഒരു നിശ്ചിത രൂപ ലഭിക്കണമെന്നതാണ് സാമ്പത്തിക ലക്ഷ്യമെങ്കിൽ, പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതിയാണ് നല്ലത്.

പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി
രാജ്യത്തെ ഏറ്റവും ജനപ്രിയമായ സമ്പാദ്യ പദ്ധതികളിൽ ഒന്നാണ് ഇന്ത്യാ പോസ്റ്റ് ലഭ്യമാക്കുന്ന പ്രതിമാസ വരുമാന പദ്ധതി. വിരമിക്കലിന് ശേഷമോ അതിനുമുമ്പോ പ്രതിമാസ വരുമാനം ക്രമീകരിക്കണമെങ്കില്‍, പോസ്റ്റ് ഓഫീസിന്റെ ഈ പദ്ധതിയില്‍ നിങ്ങള്‍ക്ക് നിക്ഷേപം ആരംഭിക്കാം.
5 വർഷത്തേക്ക് ഒറ്റത്തവണ നിക്ഷേപിക്കുകയും പലിശ വരുമാനം പ്രതിമാസത്തിൽ ലഭിക്കുകയും ചെയ്യുന്ന പദ്ധതിയാണിത്. നികുതി ഇളവുകളൊന്നും ഇല്ലാത്ത പദ്ധതിയിൽ നിന്ന് ലഭിക്കുന്ന പലിശ മൊത്ത വരുമാനത്തിനൊപ്പം ചേർത്ത് നികുതി ഈടാക്കും.
നിക്ഷേപ പരിധി
2023 ഏപ്രിൽ ഒന്ന് മുതൽ പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതിയുടെ നിക്ഷേപ പരിധി കേന്ദ്ര ധനമന്ത്രാലയം ഉയർത്തിയിരുന്നു. വ്യക്തിഗത അക്കൗണ്ടിൽ പരമാവധി 9 ലക്ഷം രൂപയും ജോയിന്റ് അക്കൗണ്ടില് 15 ലക്ഷം രൂപയും നിക്ഷേപിക്കാം. നേരത്തെ നിക്ഷേപ പരിധി 4.50 ലക്ഷം, 9 ലക്ഷം എന്നിങ്ങനെയായിരുന്നു. ഏറ്റവും കുറഞ്ഞ നിക്ഷേപം 1000 രൂപയാണ്.
പലിശ നിരക്ക്
പോസ്റ്റ് ഓഫീസ് മന്ത്ലി ഇങ്കം സ്കീമിന് 7.4 ശതമാനം വാർഷിക പലിശ നിരക്കാണ് നിലവിൽ പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്നത്. വിപണി സാഹചര്യത്തെ അടിസ്ഥാനമാക്കിയാണ് സർക്കാർ എംഐഎസ് അക്കൗണ്ടിലെ പലിശ നിരക്ക് പരിഷ്കരിക്കുന്നത്.
അക്കൗണ്ട് എങ്ങനെ തുറക്കാം
പോസ്റ്റ് ഓഫീസ് മാർഗ നിർദ്ദേശങ്ങൾ അനുസരിച്ച്, ഇന്ത്യയിൽ സ്ഥിരതാമസമാക്കിയ വ്യക്തികൾക്ക് മാത്രമാണ് നിലവിൽ പോസ്റ്റ് ഓഫീസ് എംഐഎസ് അക്കൗണ്ട് തുറക്കാൻ അനുവാദം ഉള്ളത്. പ്രായപൂർത്തിയായ ഏതൊരു വ്യക്തിക്കും ആവശ്യമായ രേഖകൾ സഹിതം അടുത്തുള്ള പോസ്റ്റ് ഓഫീസിലെത്തി അക്കൗണ്ട് തുറക്കാം
വരുമാനം എത്ര നേടാം
പോസ്റ്റ് ഓഫീസ് എംഐഎസ് കാൽക്കുലേറ്റർ അനുസരിച്ച്, പോസ്റ്റ് ഓഫീസ് എംഐഎസിൽ 5 ലക്ഷം രൂപ നിക്ഷേപിച്ചാൽ, 7.4 ശതമാനം പലിശ നിരക്കിൽ എല്ലാ മാസവും 3,083 രൂപ ലഭിക്കും.
അതേസമയം, പരമാവധി 9 ലക്ഷം രൂപ നിക്ഷേപിച്ചാൽ, നിങ്ങൾക്ക് പ്രതിമാസം 5,550 രൂപ നേടാം.
ഒരു ജോയിന്റ് അക്കൗണ്ടിൽ 15 ലക്ഷം രൂപ നിക്ഷേപിച്ചാൽ, ഈ സ്കീമിലൂടെ എല്ലാ മാസവും 9,250 രൂപ നേടാം.
5 വർഷത്തിന് മുമ്പ് നിക്ഷേപം പിൻവലിക്കൽ
പോസ്റ്റ് ഓഫീസ് എംഐഎസിൽ നിക്ഷേപ കാലാവധിക്ക് മുൻപ് നിക്ഷേപം പിൻവലിക്കാൻ സാധിക്കും. എന്നാൽ അതിനു ചില നിബന്ധനകൾ ഉണ്ട്. ആദ്യത്തേത് നിക്ഷേപം ആരംഭിച്ച ഒരു വർഷത്തിനു മുമ്പ് പണം പിൻവലിക്കാൻ സാധിച്ചില്ല. അതായത് നിക്ഷേപം ആരംഭിച്ച ഒരു വർഷം പൂർത്തിയായതിനുശേഷം മാത്രമേ പിൻവലിക്കാൻ സാധിക്കുകയുള്ളൂ എന്നർത്ഥം.
അതോടൊപ്പം കാലാവധി പൂർത്തിയാക്കുന്നതിനു മുൻപ് നിക്ഷേപം പിൻവലിക്കുകയാണ് എങ്കിൽ പിഴ നൽകേണ്ടിവരും. ഒരു വർഷത്തിനും മൂന്ന് വർഷത്തിനും ഇടയിൽ പണം പിൻവലിക്കുകയാണെങ്കിൽ, നിക്ഷേപ തുകയുടെ 2 ശതമാനമാണ് പിഴ നൽകേണ്ടത്. അതേസമയം, അക്കൗണ്ട് തുറന്ന് മൂന്ന് വർഷത്തിന് ശേഷവും 5 വർഷത്തിന് മുമ്പും പണം പിൻവലിക്കണമെങ്കിൽ, ഒരു ശതമാനം പിഴ നൽകണം. അതേസമയം അഞ്ചുവർഷത്തിനുശേഷമാണ് നിക്ഷേപം പിൻവലിക്കുന്നതെങ്കിൽ മുഴുവൻ തുകയും ലഭിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
