വരുമാനത്തിന്‍റെ ഒരു നിശ്ചിത ശതമാനം നിക്ഷേപത്തിനായി മാറ്റിവെക്കുന്നത് നല്ല ശീലങ്ങളിൽ ഒന്നാണ്. അത്തരത്തിലുള്ള സാമ്പത്തിക നീക്കിയിരിപ്പുണ്ടെങ്കിൽ മാത്രമേ ഭാവി ജീവിതം സുഗമമാവുകയുള്ളു. വിപണിയിൽ നിരവധി നിക്ഷേപ പദ്ധതികളുണ്ട്. ബാങ്കുകൾ വാഗ്ധാനം ചെയ്യുന്ന സ്ഥിര നിക്ഷേപം, പോസ്റ്റ് ഓഫീസ് ചെറുകിട നിക്ഷേപ പദ്ധതികൾ തുടങ്ങി നിരവധി. അതിൽ നിങ്ങളുടെ സാമ്പത്തിക ലക്ഷ്യം എന്താണോ അതിന് അനുയോജ്യമായ നിക്ഷേപ പദ്ധതി തിരഞ്ഞെടുക്കാം.
2024 ഏപ്രിൽ 1 മുതൽ അടുത്ത സാമ്പത്തിക വർഷത്തിൻ്റെ ആദ്യ പാദത്തിൽ നിരവധി ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് കേന്ദ്ര സർക്കാർ മാറ്റമില്ലാതെ നിലനിർത്തിയിട്ടുണ്ട്. ജനപ്രിയ പദ്ധതിയായ സുകന്യ സമൃദ്ധി 8.2% പലിശ നിരക്ക് വാഗ്ധാനം ചെയ്യുന്നുണ്ട്. അതേസമയം, പബ്ലിക് പ്രൊവിഡൻ്റ് ഫണ്ട് 7.1% പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.
കാലാവധി പൂർത്തിയാകുമ്പോൾ തുക ഇരട്ടിയാകുന്ന നിക്ഷേപ പദ്ധതിയാണ് കിസാൻ വികാസ് പത്ര. പദ്ധതിയെക്കുറിച്ച് നമുക്ക് കൂടുതലറിയാം.
കിസാൻ വികാസ് പത്ര
ലഘുസമ്പാദ്യ പദ്ധതികളില്‍ ഒന്നാണ് കിസാന്‍ വികാസ് പത്ര. തപാല്‍ വകുപ്പിന് കീഴില്‍ കേന്ദ്ര സര്‍ക്കാര്‍ ഗ്യാരണ്ടിയുള്ള നിക്ഷേപമാണിത്.

കാലാവധി
ദീർഘകാല സമ്പാദ്യശീലങ്ങൾ പ്രോത്സാഹിപ്പിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഏകദേശം 9.5 വർഷം അല്ലെങ്കിൽ 115 മാസങ്ങൾക്കുള്ളിൽ നിക്ഷേപകരുടെ നിക്ഷേപം ഇരട്ടിയാക്കാൻ ഈ പദ്ധതി സഹായിക്കുന്നു. ഒറ്റത്തവണ നിക്ഷേപമാണ് കിസാന്‍ വികാസ് പത്രയില്‍ നടത്തേണ്ടണ്. നിക്ഷേപത്തിന് കേന്ദ്ര സർക്കാറിന്റെഗ്യാരണ്ടിയുണ്ടെന്നത് സുരക്ഷ ഇരട്ടിയാക്കുന്നു.
പലിശ നിരക്ക്
കിസാൻ വികാസ് പത്ര, ഏറ്റവും കുറഞ്ഞ നിക്ഷേപമായ 1000 രൂപയിലും 100 രൂപയുടെ ഗുണിതങ്ങളിലും അക്കൗണ്ട് തുറക്കാൻ നിങ്ങളെ അനുവദിക്കുന്നു. നിക്ഷേപകർക്ക് പദ്ധതിയിൽ അവർ ആഗ്രഹിക്കുന്നത്ര പണം നിക്ഷേപിക്കാനും കഴിയും. അതായത് നിക്ഷേപിക്കുന്ന തുകയ്ക്ക് പരിധിയില്ലെന്നർഥം. കൂട്ടു പലിശ രീതിയിലാണ് പലിശ കണക്കാക്കുന്നത്. നിക്ഷേപത്തിന് നിലവിൽ 7.50 ശതമാനം പലിശ ലഭിക്കുന്നുണ്ട്.
നിക്ഷേപം ഇരട്ടിയാക്കാം
നിക്ഷേപത്തിന് 7.5 ശതമാനം പലിശ ലഭിക്കുന്നത് കൊണ്ടു തന്നെ നിക്ഷേപ കാലാവധി പൂർത്തിയാകുമ്പോൾ നിക്ഷേപിച്ച തുക ഇരട്ടിയാകും. അതായത് ഒരു ലക്ഷം രൂപ നിക്ഷേപിച്ചാൽ, അത് 115 മാസത്തിനുള്ളിൽ അത് 2 ലക്ഷമായും 10 ലക്ഷം രൂപ നിക്ഷേപിച്ചാൽ അത് 20 ലക്ഷം രൂപയായും മാറും.
ആർക്കൊക്കെ അക്കൗണ്ട് തുറക്കാം..?
പ്രായ പൂര്‍ത്തിയായവര്‍ക്ക് ഒറ്റയ്ക്കോ ജോയിന്‍റായോ അക്കൗണ്ടെടുക്കാം. മൂന്ന് പേര്‍ക്കാണ് ജോയിന്‍റ് അക്കൗണ്ടില്‍ അംഗമാകാന്‍ സാധിക്കുക. ഒരാള്‍ക്ക് ആരംഭിക്കാവുന്ന അക്കൗണ്ടുകളുടെ എണ്ണത്തില്‍ നിബന്ധനകളൊന്നുമില്ല.
പത്ത് വയസിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് സ്വന്തം പേരില്‍ തന്നെ അക്കൗണ്ട് എടുക്കാം. 10 വയസിന് താഴെ പ്രായമുള്ള കുട്ടികളുടെ പേരില്‍ രക്ഷിതാക്കള്‍ക്ക് അക്കൗണ്ട് ആരംഭിക്കാം.
എങ്ങനെ അക്കൗണ്ട് തുറക്കാം..?
നിക്ഷേപം ആരംഭിക്കാനുള്ള ഫോം പൂരിപ്പിച്ച് പോസ്റ്റ് ഓഫീസിലോ ബാങ്കിലോ സമർപ്പിക്കണം. തിരിച്ചറിയൽ രേഖയും മേൽവിലാസം തെളിയിക്കുന്ന രേഖകളായി പാൻ, ആധാർ, വോട്ടേഴ്‌സ് ഐഡി, ഡ്രൈവിംഗ് ലൈസൻസ് അല്ലെങ്കിൽ പാസ്‌പോർട്ട് എന്നിവയിലെതെങ്കിലും സമർപ്പിക്കേണ്ടതുണ്ട്.
പണമായും ചെക്ക് അല്ലെങ്കിൽ ഡിമാൻഡ് ഡ്രാഫ്റ്റ് വഴിയും പണമടയ്ക്കാം. നിക്ഷേപിച്ചാൽ ഉടൻ കിസാൻ വികാസ് പത്ര സർട്ടിഫിക്കറ്റ് ലഭിക്കും. കാലാവധി പൂർത്തിയാകുമ്പോൾ നിക്ഷേപം പിൻവലിക്കാൻ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതിനാൽ ഇവ സൂക്ഷിക്കണം.

വായ്പ എടുക്കാം
കിസാൻ വികാസ് പത്ര സർട്ടിഫിക്കറ്റ് ഈട് നൽകി വായ്പയെടുക്കാൻ സാധിക്കും. ആദായനികുതി നിയമത്തിലെ സെക്ഷൻ 194 എ പ്രകാരം കിസാൻ വികാസ് പത്ര നിക്ഷേപം കാലാവധിയെത്തുമ്പോൾ ലഭിക്കുന്ന പലിശ വരുമാനത്തിൽ നിന്ന് നികുതി കുറയ്ക്കില്ല.
നിക്ഷേപം നേരത്തെ പിൻവലിക്കാൻ സാധിക്കുമോ..?
അക്കൗണ്ട് ഉടമയുടെ മരണം സംഭവിച്ചാല്‍ ഇത് ക്ലോസ് ചെയ്യാം. ജോയിന്‍റ് അക്കൗണ്ട് ആണെങ്കിൽ ഒരാളുടെ മരണം സംഭവിച്ചാലോ എല്ലാ അംഗങ്ങളുടെയും മരണ ശേഷമോ അക്കൗണ്ട് ക്ലോസ് ചെയ്യാം. കോടതി ഉത്തരവ് വഴി നിക്ഷേപം കാലാവധി എത്തുന്നതിന് മുന്‍പ് കിസാന്‍ വികാസ് പത്ര പിന്‍വലിക്കാന്‍ സാധിക്കും. ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് അക്കൗണ്ട് ട്രാന്‍സ്ഫര്‍ ചെയ്തും അക്കൗണ്ട് ക്ലോസ് ചെയ്യാം.
More From GoodReturns

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!



Click it and Unblock the Notifications