പോസ്റ്റ് ഓഫീസ് സ്കീമുകൾ നിക്ഷേപകർക്കിടയിൽ ഏറെ ജനകീയമാണ്. സുരക്ഷിതവും മികച്ച റിട്ടേൺ ലഭിക്കുന്നതുമായ സ്കീമുകളാണ് പോസ്റ്റ് ഓഫീസ് ഉറപ്പാക്കുന്നത്. പോസ്റ്റ് ഓഫീസ് നിരവധി സ്കീമുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. എല്ലാ നിക്ഷേപങ്ങളും ഉയർന്ന പലിശ നൽകുന്നതിനാൽ ആളുകൾക്ക് ഇത്തരം പദ്ധതികളോട് താത്പര്യം വർദ്ധിക്കുന്നു. ഓരോ പാദത്തിലും ഈ പലിശ നിരക്കുകൾ പുതുക്കുന്നു.
സ്ഥിര നിക്ഷേപം അഥവാ എഫ്.ഡി, ആർ.ഡി, പ്രതിമാസ വരുമാന പദ്ധതി, സീനിയർ സിറ്റിസൺ സേവിംഗ് സ്കീം, സുകന്യ സമൃദ്ധി യോജന, നാഷണൽ സേവിംഗ് സർട്ടിഫിക്കറ്റ്, കിസാൻ വികാസ് പത്ര, മഹിളാ സമ്മാന് സേവിംഗ് സർട്ടിഫിക്കറ്റ് തുടങ്ങി നിരവധി ചെറുകിട സമ്പാദ്യ പദ്ധതികളാണ് പോസ്റ്റ് ഓഫീസ് ഉറപ്പാക്കുന്നത്. ഇതിലൂടെ നിങ്ങളുടെ നിക്ഷേപം വളർത്താം. ഈ സ്കീമുകളെല്ലാം 6.7% മുതൽ 8.2% വരെ പലിശ വാഗ്ദാനം ചെയ്യുന്നു.
ഓരോ പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളെ കുറിച്ചും വിശദമായി അറിയാം. ഏത് സ്കീമാണ് ഉയർന്ന പലിശ നൽകുന്നതെന്ന് നോക്കാം...
1. പോസ്റ്റ് ഓഫീസ് സേവിംഗ് അക്കൗണ്ട്
പോസ്റ്റ് ഓഫീസിൽ സേവിംഗ്സ് അക്കൗണ്ട് തുറക്കാൻ സാധിക്കും. ഇത് ബാങ്കിലെ സേവിംഗ്സ് അക്കൗണ്ടിന് സമാനമാണ്. നിലവിൽ പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ടുകൾക്ക് 4% പലിശ നൽകുന്നു.
2. പോസ്റ്റ് ഓഫീസ് എഫ്.ഡി
പോസ്റ്റ് ഓഫീസ് എഫ്.ഡിയിൽ നിങ്ങൾക്ക് 4 തരം പലിശ ലഭിക്കും. 1 വർഷം കൊണ്ട് പൂർത്തിയാകുന്ന എഫ്.ഡിക്ക് 6.9% പലിശ നൽകുന്നു. 5 വർഷത്തെ എഫ്.ഡിയ്ക്ക് 7.5% പലിശ നൽകുന്നു. 2 വർഷത്തെ എഫ്.ഡിയ്ക്ക് 7% പലിശയും 3 വർഷത്തെ എഫ്.ഡിക്ക് 7.1% പലിശയും നൽകുന്നു.

3. പോസ്റ്റ് ഓഫീസ് ആർ.ഡി
ഈ സ്കീം 5 വർഷത്തിനുള്ളിൽ കാലാവധി പൂർത്തിയാവുമ്പോൾ ആവശ്യമെങ്കിൽ അടുത്ത് 5 വർഷത്തേക്ക് കൂടെ കാലാവധി നീട്ടാൻ കഴിയും. നിലവിൽ 6.7 ശതമാനം പലിശയാണ് ഈ സ്കീം വാഗ്ദാനം ചെയ്യുന്നത്.
4. സീനിയർ സിറ്റിസൺ സേവിംഗ് സ്കീം
പോസ്റ്റ് ഓഫീസ് മുതിർന്ന പൗരന്മാർക്കായി നടത്തുന്ന പ്രത്യേക സമ്പാദ്യ പദ്ധതിയാണിത്. നിലവിൽ 8.2% പലിശയാണ് ഈ സ്കീം നൽകുന്നത്. സീനിയർ സിറ്റിസൺ സേവിംഗ് സ്കീം നിങ്ങൾക്ക് കുറഞ്ഞത് 1000 രൂപ നിക്ഷേപിച്ച് ഒരു അക്കൗണ്ട് തുറക്കാം. പരമാവധി നിക്ഷേപ തുക 30 ലക്ഷം രൂപയാണ്.
5. പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി
എല്ലാ മാസവും പലിശ നൽകുന്ന പോസ്റ്റ് ഓഫീസിലെ നിക്ഷേപ പദ്ധതിയാണിത്. പോസ്റ്റ് ഓഫീസ് പ്രതിമാസ സേവിംഗ് സ്കീമിന് നിലവിൽ 7.4 ശതമാനം പലിശ ലഭിക്കുന്നു. ഈ സ്കീമിലൂടെ ലഭിക്കുന്ന പലിശയ്ക്ക് നികുതി ബാധകമാണ്.
6. നാഷണൽ സേവിംഗ് സർട്ടിഫിക്കറ്റ്
5 വർഷത്തെ കാലാവധിയിൽ നിക്ഷേപിക്കുന്ന കിടിലൻ സ്കീമാണ് നാഷണൽ സേവിംഗ് സർട്ടിഫിക്കറ്റ് (NSC). ഈ സ്കീമിന് നിലവിൽ 7.7 ശതമാനം പലിശ ലഭിക്കും. മാത്രമല്ല നിങ്ങൾക്ക് കൂട്ടുപലിശയും ലഭിക്കും. ഈ നേട്ടത്തിലൂടെ വലിയ തുക റിട്ടേണായി ലഭിക്കും.
7. പബ്ലിക് പ്രൊവിഡൻ്റ് ഫണ്ട് സ്കീം
പോസ്റ്റ് ഓഫീസിലും പബ്ലിക് പ്രൊവിഡൻ്റ് ഫണ്ട് സ്കീമിൽ നിക്ഷേപിക്കാം. നിലവിൽ 7.1 പലിശയാണ് വാഗ്ദാനം ചെയ്യുന്നത്. ഈ സ്കീമിൽ, 1.5 ലക്ഷം രൂപ വരെയുള്ള പലിശയ്ക്ക് നികുതിയില്ല. ഇവിടെ കൂട്ടുപലിശയായിട്ടാണ് കണക്കാക്കുന്നത്.
8. കിസാൻ വികാസ് പത്ര (KVP)
പോസ്റ്റ് ഓഫീസിലെ മറ്റൊരു പ്രധാന സ്കീമാണ് കിസാൻ വികാസ് പത്ര. നിലവിൽ ഈ സ്കീം 7.5% പലിശ നൽകുന്നു. നിങ്ങൾക്ക് കൂട്ടു പലിശയായിട്ടാണ് ലഭിക്കുന്നത്.
9. മഹിളാ സമ്മാന് സേവിംഗ് സർട്ടിഫിക്കറ്റ്
സ്ത്രീകൾക്ക് മാത്രം നിക്ഷേപിക്കാവുന്ന പോസ്റ്റ് ഓഫീസിലെ സ്കീമാണ് മഹിളാ സമ്മാൻ സേവിംഗ് സർട്ടിഫിക്കറ്റ്. നിലവിൽ 7.5% നിരക്കിലാണ് പലിശ നൽകുന്നത്. 2 വർഷം വരെയാണ് ഈ സ്കീമിന്റെ കാലാവധി.
10. പോസ്റ്റ് ഓഫീസ് സുകന്യ സമൃദ്ധി യോജന
പെൺമക്കൾക്കു വേണ്ടി ആരംഭിക്കാവുന്ന ജനപ്രിയ നിക്ഷേപമാണ് പോസ്റ്റ് ഓഫീസ് സുകന്യ സമൃദ്ധി യോജന. ഈ സ്കീം 8.2% വരെ പലിശ നൽകുന്നു. 10 വയസ് വരെയുള്ള പെൺകുട്ടികൾക്ക് വേണ്ടി അവരുടെ മാതാപിതാക്കൾക്ക് ഈ സ്കീമിൽ അക്കൗണ്ട് ആരംഭിക്കാം.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ

സ്വർണ്ണവിലയിൽ വൻ മാറ്റം; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications