രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് നിക്ഷേപകർ സുരക്ഷിതവും സുസ്ഥിരവുമായ വരുമാനം നേടുന്നതിനായി പോസ്റ്റ് ഓഫീസ് സേവിംഗ്സ് സ്കീമുകൾ, ബാങ്ക് ഫിക്സഡ് ഡെപ്പോസിറ്റുകൾ, പിപിഎഫ് അക്കൗണ്ടുകൾ എന്നിവയിൽ പണം നിക്ഷേപിക്കുന്നു. ബാങ്ക് സ്ഥിര നിക്ഷേപത്തേക്കാളും പിപിഎഫ് നിക്ഷേപത്തേക്കാളും മികച്ച പലിശ പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങൾ വാഗ്ധാനം ചെയ്യുന്നുണ്ട്. പക്ഷെ ഏത് പോസ്റ്റ് ഓഫീസ് സേവിംഗ്സ് സ്കീമുകളാണ് യഥാർത്ഥത്തിൽ ഉയർന്ന പലിശനിരക്ക് വാഗ്ദാനം ചെയ്യുന്നതെന്ന് പല നിക്ഷേപകർക്കും ഇപ്പോഴും അറിയില്ല എന്നതാണ് വസ്തുത. അതുകൊണ്ടുതന്നെ നമുക്ക് വ്യത്യസ്ഥ പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടെ പലിശ നിരക്ക് പരിശോധിക്കാം.
ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കുകൾ
2026 ജനുവരി 1 മുതൽ മാർച്ച് 31 വരെയുള്ള പോസ്റ്റ് ഓഫീസ് ചെറുകിട സമ്പാദ്യ പദ്ധതികൾക്കുള്ള പലിശ നിരക്കുകൾ സർക്കാർ പുറത്തുവിട്ടു. പെൺകുട്ടികൾക്കുള്ള നിക്ഷേപം മുതൽ മുതിർന്ന പൗരന്മാർ, പിപിഎഫ്, ടൈം ഡെപ്പോസിറ്റുകൾ തുടങ്ങി വിവിധ നിക്ഷേപ ഓപ്ഷനുകൾ പോസ്റ്റ് ഓഫീസിലുണ്ട്. അതുകൊണ്ടുതന്നെ പുതുവർഷത്തിൽ നിക്ഷേപിക്കാൻ പദ്ധതിയിടുന്നുണ്ടെങ്കിൽ ആകർഷകവും വിശ്വസനീയവുമായ പലിശനിരക്കുകളും സർക്കാർ പിന്തുണയുടെ സുരക്ഷയും വാഗ്ദാനം ചെയ്യുന്ന പോസ്റ്റ് ഓഫീസ് സേവിംഗ്സ് സ്കീമുകൾ പരിഗണിക്കുന്നത് നല്ലതാണ്.
സുകന്യ സമൃദ്ധി യോജന: 8.2%
സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം: 8.2%
ദേശീയ സേവിംഗ്സ് സർട്ടിഫിക്കറ്റ് (NSC): 7.7%
കിസാൻ വികാസ് പത്ര (KVP): 7.5%
പ്രതിമാസ വരുമാന പദ്ധതി (MIS): 7.4%
5-വർഷ ടിഡി: 7.5%.
പിപിഎഫ് : 7.1%

നിക്ഷേപിക്കൂ, ഉയർന്ന വരുമാനം നേടൂ
നിലവിലെ ബാങ്ക് സ്ഥിര നിക്ഷേപവുമായി താരതമ്യപ്പെടുത്തുമ്പോൾ പോസ്റ്റ് ഓഫീസ് സ്കീമുകൾ മികച്ച പലിശ വാഗ്ധാനം ചെയ്യുന്നുണ്ട്. റിസർവ്വ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചത് കൊണ്ടുതന്നെ രാജ്യത്തെ വിവിധ ബാങ്കുകൾ സ്ഥിര നിക്ഷേപത്തിന്‍റെ പലിശയും കുറച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ നിക്ഷേപങ്ങളിലൂടെ നിങ്ങൾക്ക് ഉയർന്ന വരുമാനം നേടാൻ കഴിയും.
പോസ്റ്റ് ഓഫീസ് സ്കീമുകളിൽ നിക്ഷേപിക്കുന്നതിന്റെ ഏറ്റവും നല്ല കാര്യം അപകടസാധ്യതയില്ല എന്നതാണ്. നിങ്ങളുടെ നിക്ഷേപത്തിന് സർക്കാർ ഗ്യാരണ്ടി നൽകുന്നു.
അക്കൗണ്ട് തുറക്കാം
അടുത്തുള്ള പോസ്റ്റ് ഓഫീസ് സന്ദർശിച്ച് നിങ്ങൾക്ക് ചെറുകിട സമ്പാദ്യ പദ്ധതികളുടെ ഭാഗമാകാൻ കഴിയും. വളരെ എളുപ്പത്തിൽ അക്കൗണ്ട് തുറക്കാം. ആധാർ കാർഡ്, പാസ്പോർട്ട് സൈസ് ഫോട്ടോ, നോമിനിയുടെ വിവരങ്ങൾ (പേര്, ജനനത്തീയതി, മൊബൈൽ നമ്പർ) തുടങ്ങി കുറച്ച് കാര്യങ്ങൾ മാത്രമേ ആവശ്യമുള്ളു. ഇന്ത്യൻ പോസ്റ്റ് ഓഫീസിന്‍റെ ഒൌദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായും അക്കൗണ്ട് തുറക്കാൻ കഴിയും.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണവില മാറ്റമില്ലാതെ തുടരുന്നു; നാട്ടിലേക്ക് സ്വർണം വാങ്ങുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള പെന്നി സ്റ്റോക്കുകൾ; വോളിയം വർധനവ് ശ്രദ്ധിക്കൂ!

ബംഗളൂരു സെൻട്രൽ സിൽക്ക് ബോർഡിൽ വരുന്നു അത്യാധുനിക ട്രാവലേറ്റർ; യെല്ലോ-ബ്ലൂ ലൈൻ യാത്ര ഇനി അനായാസം!

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ഇപിഎഫ്ഒ പലിശ അക്കൗണ്ടിലെത്തിയോ? ബാലൻസ് പരിശോധിക്കാനും തുക ലഭിച്ചില്ലെങ്കിൽ ചെയ്യേണ്ടതും ഇതാ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ

ബജാജ്, ടിവിഎസ് ഒന്നാം പാദ ഫലങ്ങൾ: നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications