നിങ്ങളുടെ കൈയിൽ അധികമായി വരുന്ന തുക എപ്പോഴും വിവിധ നിക്ഷേപങ്ങളിലേയ്ക്ക് മാറ്റുന്നതാണ് നല്ലത്. അതിലൂടെ ആ നിക്ഷേപം വളരും. സമ്പാദ്യശീലം വളർത്താൻ പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളാണ് ഏറ്റവും ഉചിതം. പോസ്റ്റ് ഓഫീസ് നിരവധി ചെറുകിട സമ്പാദ്യ പദ്ധതികൾ ഉറപ്പാക്കുന്നുണ്ട്. ഉയർന്ന പലിശ നിരക്കും ഇത്തരം നിക്ഷേപങ്ങളിലൂടെ നിങ്ങൾക്ക് ലഭിക്കുന്നു. ഇതിൽ ജനപ്രിയമായ നിക്ഷേപമാണ് പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി (MIS).
രാജ്യത്തെ ഏതൊരു പൗരനും ഈ സ്കീമിൽ അക്കൗണ്ട് ആരംഭിക്കാം. 18 വയസ്സ് പൂർത്തിയാവാത്ത കുട്ടികൾക്കും അക്കൗണ്ട് തുറക്കാം. കുട്ടിക്ക് 10 വയസ്സിന് താഴെയാണെങ്കിൽ മാതാപിതാക്കൾക്ക് കുട്ടിയുടെ പേരിൽ അക്കൗണ്ട് തുറക്കാം. ഈ സ്കീമിലൂടെ ഒരു സ്ഥിരമായ പ്രതിമാസ വരുമാനം ഉറപ്പാക്കാം. അതായത് ജോലിയില്ലെങ്കിലും ഉറപ്പുള്ള വരുമാനം എല്ലാ മാസവും നിങ്ങൾക്ക് ലഭിക്കും.
ഇവിടെ രണ്ട് തരത്തിൽ അക്കൗണ്ട് തുറക്കാം. സിംഗിൾ അക്കൗണ്ടിനു പുറമേ ജോയിന്റ് അക്കൗണ്ടും ഇവിടെ അനുവദിക്കുന്നു. ജോയിന്റ് അക്കൗണ്ടിൽ നിങ്ങളുടെ ഭാര്യയെ ഉൾപ്പെടുത്താം. സിംഗിൾ അക്കൗണ്ടിൽ 9 ലക്ഷം രൂപ വരെയും ജോയിൻ്റ് അക്കൗണ്ടിൽ 15 ലക്ഷം രൂപ വരെയും നിക്ഷേപിക്കാം. നിങ്ങൾ ഒരു തവണ മാത്രം ഇവിടെ നിക്ഷേപിച്ചാൽ മതി. ആകർഷകമായ പലിശയും ഉറപ്പാക്കാം.
കാലാവധിയും, പലിശയും...
പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി (MIS) 5 വർഷത്തെ കാലാവധിയിലേയ്ക്കാണ് നിക്ഷേപിക്കുന്നത്. അതായത് ഒറ്റത്തവണ നിക്ഷേപിച്ചാൽ 5 വർഷത്തേയ്ക്ക് പലിശ ഉറപ്പാണ് എന്നർത്ഥം. ഈ പലിശയാണ് എല്ലാ മാസവും നിങ്ങൾക്ക് ലഭിക്കുന്ന വരുമാനം. 5 വർഷത്തിനു ശേഷം നിങ്ങളുടെ നിക്ഷേപ തുക പിൻവലിക്കാം. നിലവിൽ പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി (MIS) 7.4% നിരക്കിലാണ് പലിശ നൽകുന്നത്. ഈ പലിശ കണക്കാക്കിയാൽ പ്രതിമാസം 9,250 രൂപയും പ്രതിവർഷം 1,11,000 രൂപയും വരുമാനം ലഭിക്കും.

ജോയിന്റ് അക്കൗണ്ടിലൂടെ പ്രതിമാസ വരുമാനം എത്ര?
നിങ്ങളുടെ ഈ ജോയിന്റ് അക്കൗണ്ടിൽ 15 ലക്ഷം രൂപ നിക്ഷേപിച്ചാൽ നിലവിലെ 7.4 ശതമാനം പലിശ കണക്കാക്കിയാൽ പ്രതിവർഷം 1,11,000 രൂപ ലഭിക്കും. എങ്കിൽ എല്ലാ മാസവും നിങ്ങൾക്ക് 9,250 രൂപയും ലഭിക്കും. എങ്കിൽ 5 വർഷം കൊണ്ട് നിങ്ങൾക്ക് പലിശ മാത്രം 5,55,000 രൂപ ലഭിക്കും. 15 ലക്ഷം നിക്ഷേപിച്ചാൽ 5 ലക്ഷത്തിനു മുകളിൽ പലിശ മാത്രം.
സിംഗിൾ അക്കൗണ്ടിലൂടെ പ്രതിമാസ വരുമാനം എത്ര?
നിങ്ങൾക്ക് ഒരു സിംഗിൾ അക്കൗണ്ട് ഉണ്ടെങ്കിൽ പരമാവധി 9 ലക്ഷം രൂപ വരെയാണ് നിക്ഷേപിക്കാൻ സാധിക്കുന്നത്. 7.4% നിരക്കിൽ പലിശ പരിശോധിച്ചാൽ 9 ലക്ഷം ഒറ്റത്തവണയായി നിക്ഷേപിച്ചാൽ നിങ്ങൾക്ക് ഒരു വർഷത്തിൽ 66,600 രൂപ പലിശയായി ലഭിക്കും. ഒപ്പം എല്ലാ മാസവും 5,550 രൂപയും ലഭിക്കും. ഈ സ്കീമിൽ 5 വർഷം കൊണ്ട് നിങ്ങൾക്ക് പലിശ മാത്രം 3,33,000 രൂപ ഉറപ്പാണ്. ഏകദേശം 3 ലക്ഷത്തിനു മുകളിൽ പലിശ ലഭിക്കും.
പോസ്റ്റ് ഓഫീസ് MIS
ഈ സ്കീമിലൂടെ നിങ്ങൾക്ക് എല്ലാ മാസവും ഉറപ്പുള്ള വരുമാനം ലഭിക്കും. ഈ സ്കീമിൽ നിക്ഷേപിക്കാൻ അടുത്തുള്ള പോസ്റ്റ് ഓഫീസ് സന്ദർശിച്ച് അപേക്ഷിക്കാം. ഇതിന് നിങ്ങൾക്ക് പോസ്റ്റ് ഓഫീസിൽ ഒരു സേവിംഗ്സ് അക്കൗണ്ട് ഉണ്ടായിരിക്കണം. ഈ സ്കീമിൽ അക്കൗണ്ട് ആരംഭിക്കാൻ ആധാർ കാർഡ്, പാൻ കാർഡ് എന്നീ തിരിച്ചറിയൽ രേഖകളും നിർബന്ധമാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
