പണം ഒരു പ്രശ്നമാണോ? ഭാവി സുരക്ഷിതമാക്കാൻ എവിടെ വിശ്വസിച്ച് പണം നിക്ഷേപിക്കണം എന്ന ചിന്തയുണ്ടോ? സാമ്പത്തിക സുരക്ഷക്കായി പല തരത്തിലുളള നിക്ഷേപ മാർഗങ്ങളുണ്ട്. എന്നാൽ അപകട സാധ്യതകളില്ലാതെ സമ്പാദിക്കാൻ ആഗ്രഹിക്കുന്നവർക്ക് പോസ്റ്റ് ഓഫീസ് നിരവധി നിക്ഷേപ മാർഗങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്. അതിൽ സ്ഥിരമായ നേട്ടം ലഭിക്കണമെങ്കിൽ നിങ്ങൾ പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതിയിൽ നിക്ഷേപിക്കണം.
ഒരു വലിയ തുക ഒറ്റത്തവണയായി നിക്ഷേപിച്ചു കൊണ്ട് അതിൽ നിന്നും വരുമാനം ഉറപ്പാക്കുന്ന ഈ സമ്പാദ്യ പദ്ധതി ജോലിയിൽ നിന്നും വിരമിച്ചവർക്ക് കൂടുതൽ അനുയോജ്യമായിരിക്കും. കാരണം, ജോലിയിൽ നിന്നും വിരമിച്ച് സ്ഥിരമായി വരുമാനമില്ലാതെയുള്ളപ്പോൾ എല്ലാ മാസവും ഒരു നിശ്ചിത തുക ലഭിക്കുന്നത് ആശ്വാസകരമാവും.
പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി
അഞ്ച് വർഷത്തെ കാലാവധിയിൽ നിക്ഷേപിക്കാവുന്ന പോസ്റ്റ് ഓഫീസ് സമ്പാദ്യ പദ്ധതിയാണിത്. നിലവിൽ ഈ നിക്ഷേപത്തിന് പ്രതിവർഷം 7.4% പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. ഇത് സ്ഥിരമായ വരുമാനം ഉറപ്പാക്കുന്നുണ്ട്. പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതിയിൽ അക്കൗണ്ട് രണ്ട് രീതിയിൽ തുറക്കാൻ സാധിക്കും. അതായത് നിങ്ങൾക്ക് ജോയിൻ്റ് അക്കൗണ്ടുകളും, സിംഗിൾ അക്കൗണ്ടുകളും തുറക്കാം. എന്നാൽ ഇവിടെ നിക്ഷേപിക്കുമ്പോൾ സ്ഥിര നിക്ഷേപത്തിൽ നിന്നും വ്യത്യസ്തമായി നിക്ഷേപ തുകക്ക് പരിധിയുണ്ട്.

ആർക്കെല്ലാം അക്കൗണ്ട് തുറക്കാം?
പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി പ്രായപൂർത്തിയായ ഏതൊരു ഇന്ത്യൻ പൗരനും നിക്ഷേപിക്കാവുന്ന സ്കീമാണ്. എന്നാൽ പ്രായപൂർത്തിയാവാത്തവർക്കും നിക്ഷേപിക്കാം. അതിനായി 10 വയസ്സിന് മുകളിലുള്ള കുട്ടികളുടെ പേരിൽ അവരുടെ രക്ഷിതാക്കൾക്ക് അക്കൗണ്ട് തുടങ്ങാം.
നിക്ഷേപം എങ്ങനെ നടത്താം?
- അടുത്തുള്ള പോസ്റ്റ് ഓഫീസ് ശാഖയിൽ നിന്നും അപേക്ഷാ ഫോം പൂരിപ്പിച്ച് നൽകുക.
- ആവശ്യമായ രേഖകൾ (ആധാർ കാർഡ്, പാൻ കാർഡ്, വിലാസം തെളിയിക്കുന്ന രേഖ) സമർപ്പിക്കുക.
- നിശ്ചിത തുക നിക്ഷേപിച്ചാൽ അക്കൗണ്ട് ആരംഭിക്കാം.
നിക്ഷേപ തുക
ഈ സ്കീമിൽ നിക്ഷേപിക്കുന്നതിനു മുന്നേ പരമാവധി നിക്ഷേപ പരിധി അറിഞ്ഞിരിക്കണം. സിംഗിൾ അക്കൗണ്ട് ഉടമകൾക്ക് പരമാവധി 9 ലക്ഷം രൂപ വരെ മാത്രമേ നിക്ഷേപിക്കാനാവൂ. എന്നാൽ ജോയിൻ്റ് അക്കൗണ്ട് ഉടമകൾക്ക് പരമാവധി 15 ലക്ഷം വരെ നിക്ഷേപിക്കാം. ഇതിന് അനുസരിച്ചായിരിക്കും പലിശ വരുമാനവും ലഭിക്കുന്നത്. 1,000 രൂപ മുതൽ നിക്ഷേപം ആരംഭിക്കാൻ അനുവാദമുണ്ട്.
പ്രതിമാസം 5,550 രൂപ സമ്പാദിക്കാം
ഒരു സിംഗിൾ അക്കൗണ്ടിൽ നിക്ഷേപിക്കാവുന്ന പരമാവധി തുക 9 ലക്ഷം രൂപയാണ്. നിലവിലെ 7.4% പലിശ നിരക്ക് കണക്കാക്കിയാൽ 9 ലക്ഷം നിക്ഷേപത്തിലൂടെ നിങ്ങൾക്ക് എല്ലാ മാസവും 5,550 രൂപ പലിശ വരുമാനം ഉറപ്പാക്കാൻ സാധിക്കും. അഞ്ച് വർഷത്തെ കാലാവധിയിലാണ് മൊത്തം നിക്ഷേപ കാലാവധി. ഈ കാലാവധി മുഴുവൻ എല്ലാ മാസവും നിങ്ങൾക്ക് 5,500 രൂപ ലഭിച്ചു കൊണ്ടിരിക്കും. അഞ്ച് വർഷത്തെ കാലാവധി പൂർത്തിയാവുമ്പോൾ നിങ്ങളുടെ മുഴുവൻ തുകയും തിരികെ ലഭിക്കും.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ

സ്വർണ്ണവിലയിൽ വൻ മാറ്റം; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications