നിക്ഷേപകർക്കിടയിൽ ഏറ്റവും പ്രചാരമേറിയ പദ്ധതികളാണ് പോസ്റ്റ് ഓഫീസ് സ്കീമുകൾ നൽകുന്നത്. ഏതൊരു വ്യക്തിക്കും നിക്ഷേപിക്കാവുന്ന തരത്തിൽ ആകർഷകമായ റിട്ടേണുകളും പോസ്റ്റ് ഓഫീസിന്റെ മാത്രം പ്രത്യേകതയാണ്. അപകട സാധ്യതയില്ലാതെ ഒരു ഉറപ്പുള്ള സ്ഥിര വരുമാനം നൽകുന്ന നിക്ഷേപങ്ങളാണോ നിങ്ങൾ തിരയുന്നത്. എങ്കിൽ പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതിയാണ് (POMIS) ബെസ്റ്റ് ഓപ്ഷൻ. ഒറ്റത്തവണ നിക്ഷേപത്തിലൂടെ മികച്ച നേട്ടം ആഗ്രഹിക്കുന്നവർക്ക് ഈ സ്കീമിൽ നിക്ഷേപിക്കാം.
18 വയസ്സ് കഴിഞ്ഞ ഏതൊരു വ്യക്തിക്കും ഇവിടെ നിക്ഷേപിക്കാൻ സാധിക്കും. എഫ്.ഡിയിൽ നിക്ഷേപിക്കുന്നതിനേക്കാൾ ഉയർന്ന നേട്ടം നിങ്ങൾക്ക് ഉറപ്പായും ലഭിക്കും. ആദ്യം ഇവിടെ അക്കൗണ്ട് ആരംഭിക്കണം. നിങ്ങൾക്ക് ഇവിടെ ഒരു അക്കൗണ്ട് ആരംഭിക്കാൻവെറും 100 രൂപ മതി. ഇതാണ് സാധാരണക്കാർക്കിടയിലും പോസ്റ്റ് ഓഫീസ് ജനകീയമാവുന്നത്.
പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതിയുടെ സവിശേഷതകൾ
പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതിയിൽ നിങ്ങൾക്ക് ഒറ്റത്തണ നിക്ഷേപിക്കാം. ഇവിടെ രണ്ട് രീതിയിൽ നിങ്ങൾക്ക് നിക്ഷേപിക്കാൻ സാധിക്കും. സിംഗിൾ അക്കൗണ്ടിലൂടെയും ജോയിന്റ് അക്കൗണ്ടിലൂടെയും. നിങ്ങളുടെ സിംഗിൾ അക്കൗണ്ടിൽ 9 ലക്ഷം വരെയാണ് നിക്ഷേപ പരിധി. എന്നാൽ നിങ്ങളുടെ പങ്കാളിയെ ചേർത്ത് ഒരു ജോയിന്റ് അക്കൗണ്ട് ആരംഭിച്ചാൽ 15 ലക്ഷം വരെ നിക്ഷേപിക്കാം.
ഇത്രയും തുക നിക്ഷേപിച്ചാൽ ഇതിന് വലിയ പലിശയും ഈ സ്കീം നൽകുന്നുണ്ട്. നിലവിൽ പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി 7.40% പലിശ നിരക്കാണ് ഉറപ്പാക്കുന്നത്. നിങ്ങൾ അക്കൗണ്ട് ആരംഭിച്ച് കൃത്യം ഒരു മാസം മുതൽ മൊത്തം കാലാവധി പൂർത്തിയാവുന്നതു വരെ നിങ്ങൾക്ക് ഈ നിക്ഷേപത്തിലൂടെ പലിശ ഉറപ്പായും കിട്ടും. അതായത് എല്ലാ മാസവും സ്ഥിരമായി വരുമാനം നിങ്ങൾക്ക് ലഭിക്കും

ആർക്കെല്ലാം നിക്ഷേപിക്കാം...
ഈ സ്കീമിൽ നിക്ഷേപിക്കാൻ നിങ്ങൾ ഒരു ഇന്ത്യൻ പൗരനായിരിക്കണം. മാത്രമല്ല നിങ്ങൾക്ക് 18 വയസ്സ് പൂർത്തിയായിരിക്കണം. ഇതാണ് പ്രധാന യോഗ്യത. ഇതിൽ ഒരു നോമിനിയെ വെക്കാനുള്ള ഓപ്ഷനും അനുവദിക്കുന്നു. അതായത് കാലാവധിയ്ക്കു മുന്നേ നിങ്ങൾ മരണപ്പെട്ടാൽ ഈ സ്കീമിന്റെ ആനുകൂല്യങ്ങൾ മറ്റൊരാൾക്ക് നൽകാം. അതിനു വേണ്ടിയാണ് നോമിനിയെ നിർദ്ദേശിക്കുന്നത്.
എല്ലാ മാസവും 9,250 രൂപ
ജോയിന്റ് അക്കൗണ്ടിൽ 15 ലക്ഷം രൂപ നിക്ഷേപിച്ചാൽ 7.4 ശതമാനം പലിശ കണക്കാക്കിയാൽ പ്രതിവർഷം 1,11,000 രൂപ സമ്പാദിക്കാം. ഇതിലൂടെ നിങ്ങൾക്ക് എല്ലാ മാസവും 9,250 രൂപ ലഭിക്കും. നിങ്ങൾ 10 ലക്ഷം നിക്ഷേപിച്ചാൽ പ്രതിവർഷം 74,004 രൂപ ലഭിക്കും. അതായത് എല്ലാ മാസവും 6167 രൂപയാവും റിട്ടേൺ. നിങ്ങൾ സിംഗിൾ അക്കൗണ്ടിൽ 9 ലക്ഷം നിക്ഷേപിച്ചാൽ എല്ലാ മാസവും 5550 രൂപ ഉറപ്പായും നേടാം. പ്രതിവർഷം 66600 രൂപയാവും ലഭിക്കുന്നത്.
മറ്റ് പ്രത്യേകതകൾ....
ഈ സ്കീമിൽ നിങ്ങൾക്ക് യാതൊരു നികുതി ഇളവുകളും ലഭ്യമല്ല. അതിനാൽ പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതിയിലെ വരുമാനം നികുതി വിധേയമായതിനാൽ അതിനനുസരിച്ച് നിങ്ങളുടെ നിക്ഷേപം ആസൂത്രണം ചെയ്യണം. നികുതി ഈടാക്കുമെങ്കിലും മറ്റു നിക്ഷേപങ്ങളെ അപേക്ഷിച്ച് കൂടുതൽ സുരക്ഷിതമാണ് ഈ സ്കീം. മാത്രമല്ല 5 വർഷം വരെ എല്ലാ മാസവും സ്ഥിരമായി വരുമാനം ഉറപ്പാക്കാൻ നിങ്ങൾക്ക് സാധിക്കും.
നിങ്ങൾ ഇന്ത്യക്കുള്ളിൽ ഏത് സ്ഥലത്തേയ്ക്ക് മൈഗ്രേറ്റ് ചെയ്താലും നിങ്ങളുടെ POMIS അക്കൗണ്ട് വേറെ പോസ്റ്റ് ഓഫീസ് ബ്രാഞ്ചിലേക്ക് മാറ്റുവാൻ സാധിക്കും.


Click it and Unblock the Notifications