വിശ്വസനീയമായ നിക്ഷേപ പദ്ധതികളെയാണ് നിക്ഷേപകര്‍ എപ്പോഴും അന്വേഷിക്കുന്നതും തെരഞ്ഞെടുക്കുന്നതും. അതിനൊപ്പം മതിയായ ആദായവും ലഭിക്കണം. ഇവിടെയാണ് പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍ ആകര്‍ഷകമാകുന്നത്. നിക്ഷേപങ്ങള്‍ക്ക് പൂര്‍ണമായ
വിശ്വസനീയമായ നിക്ഷേപ പദ്ധതികളെയാണ് നിക്ഷേപകര്‍ എപ്പോഴും അന്വേഷിക്കുന്നതും തെരഞ്ഞെടുക്കുന്നതും. അതിനൊപ്പം മതിയായ ആദായവും ലഭിക്കണം. ഇവിടെയാണ് പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍ ആകര്‍ഷകമാകുന്നത്. നിക്ഷേപങ്ങള്‍ക്ക് പൂര്‍ണമായ സുരക്ഷിതത്വവും ഒപ്പം ഉയര്‍ന്ന ആദായവും പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളിലൂടെ നിക്ഷേപകര്‍ക്ക് ലഭിക്കുന്നു. നിക്ഷേപകര്‍ക്ക് മികച്ച നേട്ടങ്ങള്‍ വാഗ്ദാനം ചെയ്യുന്നതും, ഓരോ കാലത്തിനും അനുസൃതമായതുമായ വിവിധ തരത്തിലുള്ള നിക്ഷേപ പദ്ധതികള്‍ പോസ്റ്റ് ഓഫീസ് വകുപ്പ് അവതരിപ്പിക്കാറുണ്ട്.

അവയിലൊന്നാണ് പ്രതിമാസ നിക്ഷേപ പദ്ധതികള്‍ അഥവാ എംഐഎസ്. ഈ പോസ്റ്റ് ഓഫീസ് പദ്ധതിയില്‍ നിശ്ചിത തുക ഒറ്റത്തവണ നിക്ഷേപം നടത്തിയാല്‍ നിക്ഷേപകന് സ്ഥിരമായ പെന്‍ഷനാണ് ലഭിക്കുക. പെന്‍ഷനൊപ്പം നിക്ഷേപകന് മെച്വൂരിറ്റി നേട്ടങ്ങളും ലഭിക്കും.
100-ന്റേയോ 1000-ന്റേയോ ഗുണിതങ്ങളായി പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതിയില്‍ നിക്ഷേപം നടത്താം. എന്നാല്‍ പരമാവധി ഒരു വ്യക്തിയ്ക്ക് നിക്ഷേപം നടത്താവുന്ന തുകയ്ക്ക് പരിധിയുണ്ട്. 4.5 ലക്ഷം രൂപയാണ് പോസ്റ്റ് ഓഫീസ് മന്ത്ലി ഇന്‍കം സ്കീം അക്കൗണ്ടില്‍ ഒരു വ്യക്തിയ്ക്ക് പരമാവധി നിക്ഷേപം നടത്തുവാന്‍ സാധിക്കുക. ഏറ്റവും ചുരുങ്ങിയ നിക്ഷപ തുക 1,000 രൂപയാണ്.
3 നിക്ഷേപകര്‍ക്ക് ഒന്നിച്ചും ഈ പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതിയില്‍ സംയുക്ത അക്കൗണ്ട് ആരംഭിക്കാം. അങ്ങനെയാണെങ്കില്‍ അക്കൗണ്ടില്‍ നിക്ഷേപിക്കാവുന്ന പരമാവധി തുക 9 ലക്ഷം രൂപയായി ഉയരും.
നിലവില്‍ 6.6 ശതമാനമാണ് പോസ്റ്റ് ഓഫീസ് എംഐസ് പദ്ധതിയില്‍ വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക്. കൂട്ടുപലിശയല്ല സിംപിള്‍ പലിശ നിരക്കാണ് ഇവിടെ ഉപയോഗിക്കുന്നതും നിക്ഷേപകര്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്.
എംഐഎസ് കാല്‍ക്കുലേറ്റര്‍ പ്രകാരം ഒരിക്കല്‍ 50,000 രൂപ നിക്ഷേപം നടത്തിയാല്‍ വാര്‍ഷിക പെന്‍ഷനായി നിക്ഷേപകന് 3,300 രൂപ ലഭിക്കും. അഞ്ച് വര്‍ഷത്തിലെ നിക്ഷേപത്തില്‍ ആകെ പലിശ ഇനത്തില്‍ ലഭിക്കുന്നത് 16,500 രൂപയായിരിക്കും.
ഉദാഹരണത്തിന് നിങ്ങള്‍ 1 ലക്ഷം രൂപ പദ്ധതിയില്‍ നിക്ഷേപിച്ചു എന്ന് കരുതുക. നിങ്ങള്‍ക്ക് ഓരോ മാസവും 550 രൂപ പെന്ഷന് തുകയായി ലഭിക്കും. അതായത് വര്‍ഷം 6,600 രൂപ. അഞ്ച് വര്‍ഷം കൊണ്ട് ആകെ 33,000 രൂപ ലഭിക്കും. 4.5 ലക്ഷം രൂപ പദ്ധതിയില്‍ നിക്ഷേപിച്ചാല്‍ മാസം 2,475 രൂപയാണ് പെന്‍ഷനായി ലഭിക്കുക. പ്രതിവര്‍ഷം 29,700 രൂപ. അപ്പോള്‍ പലിശ ഇനത്തില്‍ ആകെ ലഭിക്കുന്നത് 1,48,500 രൂപ.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
