കണ്ണും പൂട്ടി വിശ്വസിക്കാവുന്ന നിക്ഷേപ പദ്ധതികളാണ് പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികള്‍ എന്ന് പറയാം. ഉറപ്പുള്ള ആദായം നിക്ഷേപകര്‍ക്ക് പോസ്റ്റ് ഓഫീസ് സമ്പാദ്യ പദ്ധതികള്‍ വാഗ്ദാനം ചെയ്യുന്നു. നിങ്ങള്‍ ഏതെങ്കിലും ഒരു നിക്ഷേപ പ
കണ്ണും പൂട്ടി വിശ്വസിക്കാവുന്ന നിക്ഷേപ പദ്ധതികളാണ് പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികള്‍ എന്ന് പറയാം. ഉറപ്പുള്ള ആദായം നിക്ഷേപകര്‍ക്ക് പോസ്റ്റ് ഓഫീസ് സമ്പാദ്യ പദ്ധതികള്‍ വാഗ്ദാനം ചെയ്യുന്നു. നിങ്ങള്‍ ഏതെങ്കിലും ഒരു നിക്ഷേപ പദ്ധതി തെരഞ്ഞെടുക്കുവാനുള്ള ആലോചനയിലാണെങ്കില്‍ നിങ്ങള്‍ക്ക് ഏറെ പ്രയോജനകരമായ, മികച്ച നേട്ടം നല്കുന്ന ഒരു പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതിയെക്കുറിച്ചാണ് ഇവിടെ പറയുവാന്‍ പോകുന്നത്.
പോസ്റ്റ് ഓഫീസ് മന്ത്ലി ഇന്‍കം സേവിംഗ്സ് സ്കീം
സ്ഥിരമായ ഉറപ്പുള്ള വരുമാനമാണ് നിങ്ങള്‍ നിക്ഷേപത്തിലൂടെ ആഗ്രഹിക്കുന്നത് എങ്കില്‍ നിങ്ങള്‍ക്ക് ധൈര്യമായി പോസ്റ്റ് ഓഫീസ് മന്ത്ലി ഇന്‍കം സേവിംഗ്സ് സ്കീം അഥവാ എംഐഎസ് നിക്ഷേപത്തിനായി തെരഞ്ഞെടുക്കാം. ഇന്ത്യന്‍ പൗരനായ ഏതൊരു വ്യക്തിയ്ക്കും പോസ്റ്റ് ഓഫീസ് മന്ത്ലി ഇന്‍കം സ്കീമില്‍ നിക്ഷേപിക്കുവാന്‍ സാധിക്കും. ഈ ചെറുകിട നിക്ഷേപ പദ്ധതിയിലൂടെ പ്രതിമാസം 4,950 രൂപ വരെയുള്ള ഉറപ്പുള്ള ആദായം നേടുവാന്‍ നിക്ഷേപകര്‍ക്ക് സാധിക്കും.
ജോയിന്റ് അക്കൗണ്ടും ആരംഭിക്കാം
പോസ്റ്റ് ഓഫീസ് മന്ത്ലി സേവിംഗ്സ് സ്കീമില്‍ സിംഗിള്‍ അക്കൗണ്ട് മുഖേനയും ജോയിന്റ് അക്കൗണ്ട് രീതിയിലും നിക്ഷേപം ആരംഭിക്കാം. എങ്ങനെയാണ് പോസ്റ്റ് ഓഫീസ് എംഐഎസില്‍ നിക്ഷേപം നടത്തുന്നതെന്നും, മറ്റ് നേട്ടങ്ങള്‍ എന്തൊക്കെയെന്നും നമുക്ക് വിശദമായി പരിശോധിക്കാം. പോസ്റ്റ് ഓഫീസ് മന്ത്ലി ഇന്‍കം സ്കീം പ്രകാരം സിംഗിള്‍ അക്കൗണ്ട് രീതിയിലോ, ജോയിന്റ് അക്കൗണ്ട് രീതിയിലോ ഒറ്റത്തവണ നിക്ഷേപം നടത്തുകയാണ് ചെയ്യുന്നത്.
നിക്ഷേപ കാലാവധി
എത്ര തുകയാണോ നിക്ഷേപിക്കുന്നത്, അതിന് അനുസരിച്ച് ഓരോ മാസവും നിങ്ങളുടെ അക്കൗണ്ടിലേക്ക് വരുമാനം ലഭിക്കുകയാണ് ചെയ്യുക. 5 വര്‍ഷമാണ് പോസ്റ്റ് ഓഫീസ് മന്ത്ലി സേവിംഗ്സ് സ്കീം നിക്ഷേപ കാലാവധി. നിക്ഷേപകന് താത്പര്യമുണ്ട് എങ്കില്‍ വീണ്ടും 5 വര്‍ഷത്തേക്ക് കൂടി നിക്ഷേപ കാലയളവ് ദീര്‍ഘിപ്പിക്കാവുന്നതാണ്.
പലിശ നിരക്ക്
പോസ്റ്റ് ഓഫീസ് മന്ത്ലി സേവിംഗ്സ് സ്കീം പൂര്‍ണമായും റിസ്ക് മുക്തമാണ്. മാത്രമല്ല, ഈ നിക്ഷേപങ്ങള്‍ക്ക് സര്‍ക്കാറിന്റെ സുരക്ഷയും ലഭ്യമാകുന്നുവെന്നത് തീര്‍ച്ചയായും നിക്ഷേപകര്‍ക്ക് സന്തോഷം പകരുന്ന കാര്യമാണ്. നിലവിലെ പാദത്തില്‍ പോസ്റ്റ് ഓഫീസ് മന്ത്ലി സേവിംഗ്സ് സ്കീം നിക്ഷേപകര്‍ക്ക് വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക് 6.6 ശതമാനമാണ്.
നിക്ഷേപ തുക
പദ്ധതിയിലെ ഏറ്റവും ചുരുങ്ങിയ നിക്ഷേപ തുക 1,000 രൂപയാണ്. സിംഗിള്‍ അക്കൗണ്ട് ആണെങ്കില്‍ പരമാവധി നിക്ഷേപിക്കുവാന്‍ സാധിക്കുന്ന തുക 4.5 ലക്ഷം രൂപ വരെയാണ്. ജോയിന്റ് അക്കൗണ്ട് ആണെങ്കില്‍ ഇനി 9 ലക്ഷം രൂപ വരെ നിക്ഷേപിക്കുവാന്‍ സാധിക്കും. പരമാവധി 3 പേര്‍ക്ക് ചേര്‍ന്നാണ് ജോയിന്റ് അക്കൗണ്ട് ആരംഭിക്കുവാന്‍ സാധിക്കുക. 3 പേര്‍ക്കും ചേര്‍ന്ന് പരമാവധി 9 ലക്ഷം രൂപ വരെ നിക്ഷേപിക്കാം.
നിക്ഷേപ കാലാവധി ദീര്‍ഘിപ്പിക്കാം
10 വയസ്സിന് മുകളില്‍ പ്രായമുള്ള പ്രായപൂര്‍ത്തിയെത്താത്ത കുട്ടികളുടെ പേരില്‍ രക്ഷിതാക്കള്‍ക്കും പോസ്റ്റ് ഓഫീസ് മന്ത്ലി ഇന്‍കം സ്കീം ആരംഭിക്കാവുന്നതാണ്. നേരത്തെ പറഞ്ഞത് പോലെ 5 വര്‍ഷക്കാലത്തേക്കുള്ള ഈ നിക്ഷേപം വീണ്ടും 5 വര്‍ഷത്തേക്ക് കൂടി ദീര്‍ഘിപ്പിക്കുവാനും സാധിക്കും. ഒറ്റത്തവണയാണ് പദ്ധതിയില്‍ നിക്ഷേപം നടത്തേണ്ടത്. നിക്ഷേപ തുകയ്ക്ക് ലഭിക്കുന്ന പലിശയെ പന്ത്രണ്ടായി വിഭജിച്ച് ഓരോ മാസത്തിലും നിക്ഷേപകന് ആദായം ലഭിക്കും.
5,000 രൂപ ഓരോ മാസവും ആദായമായി ലഭിക്കണമെങ്കില്‍
5,000 രൂപ ഓരോ മാസവും ആദായമായി ലഭിക്കണമെങ്കില്‍ നിങ്ങള്‍ പോസ്റ്റ് ഓഫീസ് മന്ത്ലി സ്കീമില്‍ ഒരു ജോയിന്റ് അക്കൗണ്ട് ആണ് ആരംഭിക്കേണ്ടത്. ജീവിത പങ്കാളികളായ ഭാര്യാ ഭര്ത്താക്കന്മാര്ക്കും ഇത്തരം ജോയിന്റ് അക്കൗണ്ടുകള്‍ ആരംഭിക്കാംജോയിന് അക്കൗണ്ടില്‍ നടത്തേണ്ട ഒറ്റത്തവണ നിക്ഷേപം 9 ലക്ഷം രൂപയാണ്. വാര്‍ഷിക പലിശ നിരക്ക് 6.6 ശതമാനവും. 1 വര്‍ഷത്തെ പലിശത്തുക 59400 രൂപയായിരിക്കും. അത്തരത്തില്‍ ഒരു മാസം 4950 രൂപ പലിശ ഇനത്തില്‍ ലഭിക്കും.
സിംഗിള്‍ അക്കൗണ്ട് ആണെങ്കില്‍
ഇനി സിംഗിള്‍ അക്കൗണ്ട് ആണെങ്കില്‍ ആകെ നടത്തുന്ന നിക്ഷേപം 4.5 ലക്ഷം രൂപയായിരിക്കും. പ്രതിവര്‍ഷ പലിശ നിരക്ക് 6.6 ശതമാനം തന്നെ. 1 വര്‍ഷത്തെ പലിശ നിരക്ക് 29,700 രൂപയായിരിക്കും. അത്തരത്തില്‍ 1 മാസത്തെ പലിശ നിരക്ക് 2475 രൂപയാണ്. പോസ്റ്റ് ഓഫീസ് എംഐഎസ് അക്കൗണ്ട് ആരംഭിക്കണമെങ്കില്‍ നിങ്ങള്‍ക്ക് പോസ്റ്റ് ഓഫീസില്‍ സേവിംഗ്സ് അക്കൗണ്ട് ആവശ്യമാണ്. തിരിച്ചറിയല്‍ രേഖയായി ആധാര്‍ കാര്‍ഡോ, വോട്ടര്‍ ഐഡിയോ, ഡ്രൈവിംഗ് ലൈസന്‍സോ ആവശ്യമാണ്.
More From GoodReturns

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications