ഇന്ത്യ പോസ്റ്റ് വാഗ്ദാനം ചെയ്യുന്ന ഏറ്റവും മികച്ച ചെറുകിട സമ്പാദ്യ പദ്ധതികളിലൊന്നാണ് പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി. ഒരു നിശ്ചിത തുക നിക്ഷേപിച്ച് ഉറപ്പുള്ള പ്രതിമാസ വരുമാനം പ്രതീക്ഷിക്കുന്നവർക്ക് ഈ സ്കീം ഏറ്റവും മികച്ച നിക്ഷേപ മാർഗമാണ്. ഈ അക്കൗണ്ടിന്റെ കാലാവധി അഞ്ച് വർഷമാണ്. ഇന്ത്യ പോസ്റ്റിന്റെ വിവിധ ശാഖകളിലൂടെ പദ്ധതിയിൽ നിക്ഷേപം നടത്താം. ഉറപ്പുള്ള സ്ഥിരവരുമാനം തേടുന്ന മുതിർന്ന പൗരന്മാർക്കുള്ള മികച്ച പദ്ധതികളിലൊന്നാണിത്.
ആർക്കൊക്കെ നിക്ഷേപം നടത്താം?
എല്ലാ റസിഡന്റ് ഇന്ത്യക്കാർക്കും പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതിയിൽ നിക്ഷേപം നടത്താം. അധിക ചെലവില്ലാതെ ഈ അക്കൌണ്ട് ഒരു പോസ്റ്റ് ഓഫീസ് ബ്രാഞ്ചിൽ നിന്ന് മറ്റൊരു പോസ്റ്റോഫീസ് ബ്രാഞ്ചിലേക്ക് എളുപ്പത്തിൽ മാറ്റാൻ കഴിയും. 10 വയസും അതിൽ കൂടുതലുമുള്ള പ്രായപൂർത്തിയാകാത്തവർക്ക് പോലും ഈ അക്കൗണ്ട് തുറക്കാൻ കഴിയും. മുതിർന്നവർക്ക് ജോയിന്റ് അക്കൗണ്ടായും തുറക്കാം. എന്നാൽ എൻആർഐകളെ ഈ പദ്ധതിയിൽ അംഗങ്ങളാകാൻ അനുവദിക്കില്ല.
നിക്ഷേപ പരിധി
പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതിയുടെ അക്കൗണ്ട് തുറക്കാൻ ആവശ്യമായ ഏറ്റവും കുറഞ്ഞ നിക്ഷേപം 1,500 രൂപയാണ്. പരമാവധി ഒരാൾക്ക് ഈ അക്കൗണ്ടിൽ 4.5 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. നിങ്ങൾ ഒരു ജോയിന്റ് അക്കൗണ്ട് ആണ് തുറക്കുന്നതെങ്കിൽ പരമാവധി നിക്ഷേപ തുക 9 ലക്ഷം രൂപ ആണ്.
പലിശ നിരക്ക്
പദ്ധതി വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക് കേന്ദ്ര സർക്കാരാണ് നിശ്ചയിക്കുന്നത്. സമാന കാലാവധി പൂർത്തിയാകുന്ന സർക്കാർ ബോണ്ടുകളിലെ വരുമാനത്തെ അടിസ്ഥാനമാക്കി ഓരോ പാദത്തിലും പലിശ നിരക്ക് വ്യത്യാസപ്പെടും. വിപണിയിലെ മറ്റ് സമാന നിക്ഷേപ പദ്ധതികളുമായി താരതമ്യപ്പെടുത്തുമ്പോൾ പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതിയ്ക്ക് മികച്ച പലിശ നിരക്കാണ് ലഭിക്കുന്നത്. ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള പാദത്തിൽ ഈ സ്കീമിൽ നൽകുന്ന പലിശ നിരക്ക് 7.6% ആണ്. ഈ പലിശ നിരക്ക് വാർഷിക അടിസ്ഥാനത്തിൽ കണക്കാക്കുകയും പ്രതിമാസം നൽകുകയും ചെയ്യുന്നു.
4.5 ലക്ഷം നിക്ഷേപിച്ചാൽ
ഈ അക്കൗണ്ടിൽ നിന്ന് നേടുന്ന പലിശ ഓട്ടോ ക്രെഡിറ്റ് വഴി നിങ്ങളുടെ സേവിംഗ്സ് അക്കൗണ്ടിലേക്കോ അതേ പോസ്റ്റ് ഓഫീസ് ബ്രാഞ്ചിലുള്ള പോസ്റ്റ്-ഡേറ്റഡ് ചെക്കുകൾ അല്ലെങ്കിൽ ഇസിഎസ് വഴിയോ ലഭിക്കുന്നതാണ്. ഈ പാദത്തിൽ നിങ്ങൾ 4.5 ലക്ഷം രൂപ പ്രതിമാസ വരുമാന പദ്ധതിയിൽ നിക്ഷേപിക്കുകയാണെങ്കിൽ അടുത്ത അഞ്ച് വർഷത്തേക്ക് നിങ്ങൾക്ക് ഓരോ മാസവും 2,850 രൂപ പലിശ ലഭിക്കും, കൂടാതെ അഞ്ച് വർഷത്തിന് ശേഷം നിങ്ങളുടെ നിക്ഷേപ തുകയും തിരികെ ലഭിക്കും.
കാലാവധിയ്ക്ക് മുമ്പുള്ള പിൻവലിക്കൽ
ഒരു വർഷം പൂർത്തിയാക്കിയ ശേഷം നിങ്ങൾക്ക് പണം പിൻവലിക്കാവുന്നതാണ്. ഒരു വർഷം പൂർത്തിയാക്കിയ ശേഷം മൂന്ന് വർഷത്തിന് മുമ്പായാണ് നിക്ഷേപ തുക പിൻവലിക്കുന്നതെങ്കിൽ നിക്ഷേപത്തിന് 2% പിഴ ഈടാക്കും. മൂന്ന് വർഷത്തിന് ശേഷം, 1% പിഴയായി കുറയ്ക്കും.
നികുതി
ഈ പദ്ധതിയിൽ നിക്ഷേപിച്ച് നേടിയ പലിശയോ നിക്ഷേപ തുകയോ നികുതി ആനുകൂല്യത്തിന് യോഗ്യമല്ല. ഓരോ മാസവും നേടുന്ന പലിശയ്ക്ക് വ്യക്തികളുടെ ടാക്സ് സ്ലാബ് അനുസരിച്ച് നികുതി നൽകേണ്ടതാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
