പോസ്റ്റ് ഓഫീസ് സ്കീമുകൾ ഏറെ ജനപ്രിയമാണ്. ഏതൊരു സാധാരണക്കാരനും നിക്ഷേപിക്കാനും എളുപ്പത്തിൽ സമ്പാദിക്കാനും സാധിക്കുന്ന മാർഗമാണ് പോസ്റ്റ് ഓഫീസ് സ്കീമുകൾ. അപകട സാധ്യതയില്ലാതെ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവർക്ക് പോസ്റ്റ് ഓഫീസ് ഒരു മികച്ച തിരഞ്ഞെടുപ്പാണ്. ഉയർന്ന പലിശ നിരക്കോടെ സ്ഥിരമായ വരുമാനം ആഗ്രഹിക്കുന്നവർക്ക് പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതിയിൽ (POMIS) നിക്ഷേപിക്കാം. ഇത് എല്ലാ മാസവും സ്ഥിരമായ വരുമാനം ഉറപ്പാക്കുന്നു.
എന്താണ് പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി?
പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്ന മികച്ച നിക്ഷേപ മാർഗമാണിത്. ഈ സ്കീമിൽ എഫ്.ഡി പോലെ ഒറ്റത്തവണയായി നിക്ഷേപിക്കാം. ആ നിക്ഷേപത്തിൽ നിന്നും എല്ലാ മാസവും പലിശയായി ഒരു തുക നിങ്ങൾക്ക് ലഭിക്കുന്നു. വിപണിയുമായി ബന്ധപ്പെട്ട മറ്റു നിക്ഷേപ മാർഗങ്ങളിൽ നിന്നും വ്യത്യസ്തമായി അപകട സാധ്യത വളരെ കുറഞ്ഞ നിക്ഷേപമാണിത്. 18 വയസ്സ് കഴിഞ്ഞ ഏതൊരു ഇന്ത്യൻ പൗരനും ഇവിടെ നിക്ഷേപിക്കാൻ സാധിക്കും. വെറും 100 രൂപ അടച്ചാൽ നിങ്ങൾക്ക് ഈ സ്കീമിനു വേണ്ടി ഒരു അക്കൗണ്ട് തുറക്കാം.
പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതിയുടെ സവിശേഷതകൾ..
ഈ സ്കീമിൽ നിക്ഷേപം ആരംഭിച്ച് കൃത്യം ഒരു മാസം മുതൽ കാലാവധി പൂർത്തിയാവുന്നതു വരെ എല്ലാ മാസമായും നിങ്ങൾക്ക് പലിശ ലഭിക്കും. ഇവിടെ സിംഗിൾ അക്കൗണ്ടും ജോയിൻ്റ് അക്കൗണ്ടും ആരംഭിക്കാൻ സാധിക്കും. സിംഗിൾ അക്കൗണ്ടിൽ 9 ലക്ഷം വരെയും ജോയിൻ്റ് അക്കൗണ്ടിൽ 15 ലക്ഷം വരെയും പരമാവധി നിക്ഷേപിക്കാൻ സാധിക്കും. ജോയിൻ്റ് അക്കൗണ്ടിൽ നിങ്ങളുടെ പങ്കാളിയേയോ സുഹൃത്തിനെയോ ചേർക്കാവുന്നതാണ്.
ഈ സ്കീമിൽ 18 വയസ്സിനു ശേഷം നിക്ഷേപം ആരംഭിക്കാം. അക്കൗണ്ട് ആരംഭിക്കുമ്പോൾ ഒരു നോമിനിയെ നിർദ്ദേശിക്കാനുള്ള ഓപ്ഷനും നൽകുന്നുണ്ട്. കാരണം നിക്ഷേത്തിൻ്റെ കാലാവധി പൂർത്തിയാവുന്നതിനു മുന്നേ അക്കൗണ്ട് ഉടമ മരണപ്പെട്ടാൽ ആ തുക നോമിനിക്ക് ലഭിക്കും.
ഈ സ്കീമിനെ കുറിച്ച് പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമെന്തെന്നാൽ നികുതി ഇളവുകൾ ലഭിക്കില്ല എന്നതാണ്. അതിനാൽ പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതിയിലെ വരുമാനം നികുതി വിധേയമാണ്.

പലിശയും കാലാവധിയും....
പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതിയുടെ നിലവിലെ പലിശ നിരക്ക് 7.4% എന്ന നിരക്കിലാണ്. ഇത് താരതമ്യേന ഉയർന്ന നിരക്കാണ്. ഈ സ്കീമിൻ്റെ കാലാവധി 5 വർഷമാണ്. ഈ കാലയളവിൽ നിങ്ങൾക്ക് എല്ലാ മാസവും പലിശ ഉറപ്പാക്കാം.
9,250 രൂപ എല്ലാ മാസവും എങ്ങനെ നേടാം?
ഈ സ്കീമിൽ ഒറ്റത്തവണയായിട്ടാണ് നിക്ഷേപം നടത്തുന്നത്. ജോയിന്റ് അക്കൗണ്ടിൽ 15 ലക്ഷം രൂപ നിക്ഷേപിക്കാം. പ്രതിവർഷം 7.4 ശതമാനം പലിശ കണക്കാക്കിയാൽ 15 ലക്ഷത്തിൻ്റെ നിക്ഷേപത്തിലൂടെ നിങ്ങൾക്ക് പ്രതിവർഷം 1,11,000 രൂപ സമ്പാദിക്കാം. അതായത് എല്ലാ മാസവും 9,250 രൂപ പ്രതിമാസ വരുമാനമായി ലഭിക്കും എന്നർത്ഥം. നിങ്ങൾ സിംഗിൾ അക്കൗണ്ടിൽ 9 ലക്ഷം നിക്ഷേപിച്ചാൽ ഇതേ പലിശ നിരക്കിൽ പ്രതിവർഷം 66,600 രൂപയാണ് ലഭിക്കുന്നത്. ഇവിടെ എല്ലാ മാസവും 5550 രൂപയായിരിക്കും ലഭിക്കുന്നത്.
കാലാവധിക്കു മുന്നേ പിൻവലിക്കാം....
നിക്ഷേപം ആരംഭിച്ച് ആദ്യ വർഷത്തിനുള്ളിൽ പണം പിൻവലിക്കാൻ അനുവാദമില്ല. നിക്ഷേപം ആരംഭിച്ച് 1 വർഷത്തിനു ശേഷവും എന്നാൽ മൂന്ന് വർഷത്തിനു മുന്നേയും പിൻവലിച്ചാൽ പ്രധാന നിക്ഷേപത്തിൽ നിന്നും 2% പിഴ ഈടാക്കും. മൂന്ന് വർഷത്തിനു ശേഷം അതായത് 5 വർഷത്തിനു മുന്നേ പിൻവലിച്ചാൽ 1% പിഴ ഈടാക്കും.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി



Click it and Unblock the Notifications