അപകട സാധ്യത കുറഞ്ഞതും ഉറപ്പായ റിട്ടേൺസ് വാഗ്ദാനം ചെയ്യുന്നതുമായി നിക്ഷേപ പദ്ധതികളാണ് പോസ്റ്റ് ഓഫീസിനെ പലപ്പോഴും ആളുകളുടെ പ്രിയപ്പെട്ടതാക്കി മാറ്റുന്നത്. ചെറിയ നിക്ഷേപങ്ങൾക്കും ശരിയായ തിരഞ്ഞെടുപ്പായിരിക്കും പോസ്റ്റ് ഓഫീസിലേത്. ഇത്തരത്തിൽ ഒറ്റത്തവണ നിക്ഷേപത്തിലൂടെ എല്ലാ മാസവും ഉറപ്പായ വരുമാനം നേടാൻ സാധിക്കുന്ന ഒരു പോസ്റ്റ് ഓഫീസ് പദ്ധതിയെക്കുറിച്ചാണ് ഇനി പറയാൻ പോകുന്നത്. പോസ്റ്റ് ഓഫീസി മന്ത്ലി ഇൻകം സ്കീം എന്ന ഈ പദ്ധതിയിലൂടെ ഉറപ്പായ മികച്ച റിട്ടേൺസ് സ്വന്തമാക്കാം.
ചെറിയ നിക്ഷേപത്തിൽ നിന്ന് ഉറപ്പായ വരുമാനത്തിന് മികച്ച തിരഞ്ഞെടുപ്പായിരിക്കും പോസ്റ്റ് ഓഫീസ് മന്ത്ലി ഇൻകം സ്കീം. പണം നിക്ഷേപിച്ചാൽ എല്ലാ മാസവും ഉറപ്പായ വരുമാനം ലഭിക്കുന്നു. സിംഗിൾ, ജോയിന്റ് അക്കൗണ്ടുകളായി പോസ്റ്റ് ഓഫീസ് മന്ത്ലി ഇൻകം സ്കീമിൽ ചേരാൻ സാധിക്കും. എംഐഎസ് അക്കൗണ്ടിൽ ഒരു തവണ മാത്രമേ നിക്ഷേപിക്കാൻ സാധിക്കൂ. അക്കൗണ്ട് തുറന്ന തീയതി മുതൽ അടുത്ത 5 വർഷത്തേക്കാണ് ഇതിന്റെ കാലാവധി. ഈ സ്കീം 2023 ഒക്ടോബർ 1 മുതൽ 7.4 ശതമാനം വാർഷിക പലിശയും വാഗ്ദാനം ചെയ്യുന്നു.

സിംഗിൾ അക്കൗണ്ടിൽ 9 ലക്ഷം രൂപയും ജോയിന്റ് അക്കൗണ്ടിൽ 15 ലക്ഷം രൂപ വരെയും പരമാവധി നിക്ഷേപിക്കാം. നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 5 വർഷത്തെ മെച്യൂരിറ്റി കാലയളവിന് ശേഷം നിങ്ങളുടെ മുഴുവൻ പ്രധാന തുകയും തിരികെ നൽകും. അതേ സമയം, അഞ്ച് വർഷത്തേക്കുകൂടി പദ്ധതി കാലയളവ് നീട്ടാൻ സാധിക്കും. ഓരോ 5 വർഷത്തിനും ശേഷം പ്രധാന തുക പിൻവലിക്കാനോ പദ്ധതി നീട്ടാനോ ഒരു ഓപ്ഷൻ ഉണ്ടായിരിക്കും. അക്കൗണ്ടിന് ലഭിക്കുന്ന പലിശ നിങ്ങളുടെ പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ടിലേക്ക് എല്ലാ മാസവും എത്തും.
ഇത്തരത്തിൽ അഞ്ച് ലക്ഷം രൂപ നിക്ഷേപിക്കാനായാൽ പ്രതിമാസം കുറഞ്ഞത് മൂവായിരം രൂപ വരെ നേടാം. പദ്ധതിയുടെ വാർഷിക പലിശ 7.4 ശതമാനമാണ്. ഇങ്ങനെ എല്ലാ മാസവും 3083 രൂപ വരുമാനം ഉണ്ടാകും. ഇതുവഴി 12 മാസത്തിനുള്ളിൽ 36,996 രൂപയാകും വരുമാനം. നിയമമനുസരിച്ച് എംഐഎസിൽ രണ്ടോ മൂന്നോ പേർക്ക് ജോയിന്റ് അക്കൗണ്ട് തുറക്കാം. ഈ അക്കൗണ്ടിൽ നിന്ന് ലഭിക്കുന്ന വരുമാനം ഓരോ അംഗത്തിനും തുല്യമായി നൽകുന്നു. ജോയിന്റ് അക്കൗണ്ട് എപ്പോൾ വേണമെങ്കിലും ഒറ്റ അക്കൗണ്ടാക്കി മാറ്റാനും സാധിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
