എല്ലാ മാസവും ഒരു നിശ്ചിത തുക സമ്പാദിക്കണമെങ്കിൽ പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി ഏറ്റവും മികച്ച തിരഞ്ഞെടുപ്പായിരിക്കും. കാരണം ഈ സ്കീമിൽ ഒരിക്കൽ നിക്ഷേപിച്ചാൽ എല്ലാ മാസവും ഒരു നിശ്ചിത പലിശ തുക നേടാൻ സാധിക്കും. പലിശ നേരിട്ട് ബാങ്ക് അക്കൗണ്ടിൽ ക്രെഡിറ്റ് ആവുകയും ചെയ്യും. നിങ്ങൾ സർവീസിലായാലും വിരമിച്ചാലും വീട്ടമ്മയായാലും പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതിയിലൂടെ മാസം വരുമാനം കണ്ടെത്താൻ. പദ്ധതിയുടെ കൂടുതൽ വിശദാംശങ്ങൾ നമുക്ക് നോക്കാം.
മികച്ച പലിശ, നിക്ഷേപ സുരക്ഷ
7.6 ശതമാനം വാർഷിക പലിശയാണ് പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി വാഗ്ധാനം ചെയ്യുന്നത്. നിങ്ങൾക്ക് 1,000 രൂപയിൽ നിന്ന് ആരംഭിക്കാം, അതേസമയം ഒരു അക്കൗണ്ടിൽ പരമാവധി നിക്ഷേപം 9 ലക്ഷം രൂപയും മൂന്ന് പേർ വരെയുള്ള ജോയിന്‍റ് അക്കൗണ്ടിൽ 15 ലക്ഷം രൂപയുമാണ്. 5 വർഷത്തെ കാലയളവിന് ശേഷം തുക തിരികെ നൽകും. അതേ സമയം ആവശ്യമെങ്കിൽ കാലാവധി നീട്ടുകയും ചെയ്യാം. ഓരോ 5 വർഷത്തിനും ശേഷം, പ്രധാന തുക എടുക്കുന്നതിനോ സ്കീം നീട്ടുന്നതിനോ ഒരു ഓപ്ഷൻ ഉണ്ടായിരിക്കും.
പദ്ധതിയുടെ ഏറ്റവും പ്രത്യേകത, നിങ്ങളുടെ നിക്ഷേപം 100 ശതമാനം സുരക്ഷിതമാണ് എന്നതാണ്. കാരണം ഇത് കേന്ദ്രസർക്കാറിന് കീഴിലുള്ള നിക്ഷേപ പദ്ധതിയാണ് എന്നത് തന്നെയാണ്.
ആർക്കെല്ലാം അക്കൗണ്ട് തുറക്കാം...?
പ്രായപൂർത്തിയായ ആർക്കും ഈ സ്കീമിന് കീഴിൽ അക്കൗണ്ട് തുറക്കാം. 10 വയസ്സിന് മുകളിലുള്ള പ്രായപൂർത്തിയാകാത്തവർക്കും സ്വന്തം പേരിൽ അക്കൗണ്ട് തുറക്കാം. ഈ പദ്ധതി ആരംഭിക്കാൻ, അടുത്തുള്ള പോസ്റ്റ് ഓഫീസിൽ പോയി നിങ്ങളുടെ സേവിംഗ്സ് അക്കൗണ്ട് വിവരങ്ങളും ആധാർ കാർഡും സമർപ്പിക്കുക.

10 ലക്ഷം രൂപയുടെ നിക്ഷേപത്തിന് എന്ത് വരുമാനം ലഭിക്കും?
പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതിയിലെ ഒരു ജോയിന്‍റ് അക്കൗണ്ടിൽ നിക്ഷേപകർ ഏകദേശം 10 ലക്ഷം രൂപ നിക്ഷേപിച്ചാൽ, ഓരോ മാസവും അവർക്ക് ഏകദേശം 6,167 അതായത് പ്രതിവർഷം 74,004 രൂപ വരുമാനം ലഭിക്കും. ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരമുള്ള നിക്ഷേപങ്ങൾക്ക് ഒരു സാമ്പത്തിക വർഷത്തിൽ 1.50 ലക്ഷം രൂപ വരെ നികുതി ആനുകൂല്യങ്ങളും പദ്ധതി നൽകുന്നുണ്ട്. ഈ ആനുകൂല്യം നേടുന്നതിന് ഒരാൾ അഞ്ച് വർഷത്തേക്ക് നിക്ഷേപം സൂക്ഷിക്കേണ്ടതുണ്ട്. 1,00,000 രൂപ നിക്ഷേപിച്ചാൽ, നിലവിലെ നിരക്കിൽ 633 രൂപ പ്രതിമാസ സ്ഥിര പലിശ ലഭിക്കും.
അക്കൗണ്ട് ഹോൾഡർ മരിച്ചു പോയാൽ
കാലാവധി പൂർത്തിയാക്കുന്നതിന് മുൻപ് അക്കൗണ്ട് ഹോൾഡർ മരിച്ചുപോകുന്ന സന്ദർഭം ഉണ്ടായാൽ അക്കൗണ്ട് ക്ലോസ് ആകുകയും തുക നോമിനിക്കോ നിയമാനുസൃതമായി അർഹതപ്പെട്ടവർക്കോ ലഭിക്കുകയും ചെയ്യും. തുക റീഫണ്ട് ആകുന്നതുവരെയുള്ള പലിശ ലഭിക്കുന്നതാണ്. സ്ഥിരമായ വരുമാന സ്രോതസ്സ് ഇല്ലാത്തവർക്ക്, പ്രത്യേകിച്ച് വിരമിച്ചതിന് ശേഷം, പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി ഏറ്റവും മികച്ചതാണ്. ഈ പദ്ധതിയിൽ നിന്ന് നിങ്ങൾക്ക് എല്ലാ മാസവും ഒരു നിശ്ചിത പലിശ ഗ്യാരണ്ടി ലഭിക്കും, ഇത് വീട്ടുചെലവുകൾ എളുപ്പത്തിൽ നിറവേറ്റും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
