സ്ഥിരമായ വരുമാനം ആഗ്രഹിക്കുന്നവർക്ക് ഓഹരി വിപണിയും, മ്യൂച്വൽ ഫണ്ടുകളും മികച്ച തിരഞ്ഞെടുപ്പായിരിക്കില്ല. റിസ്ക് എടുക്കാൻ പ്ലാനില്ലാത്തവർക്ക് സുരക്ഷിതമായി നിക്ഷേപിക്കാൻ പോസ്റ്റ് ഓഫീസ് സ്കീമുകളാണ് ബെസ്റ്റ്. കുറഞ്ഞ കാലാവധിക്കുള്ളിൽ ഉയർന്ന സാമ്പത്തിക നേട്ടം ഉറപ്പാക്കാനും സാധിക്കും. ഇത്തരത്തിൽ നിങ്ങളുടെ നിക്ഷേപത്തിൽ നിന്ന് എല്ലാ മാസവും സ്ഥിരമായി വരുമാനം ലഭിക്കുന്ന ഒരു പോസ്റ്റ് ഓഫീസ് പദ്ധതിയാണ് പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി (POMIS).
ഒരാൾക്കും, രണ്ടു പേർക്കും സമ്പാദിക്കാൻ ഇതിലൂടെ സാധിക്കും. ജോലിയിൽ നിന്നും വിരമിക്കുമ്പോൾ അല്ലെങ്കിൽ അതിനു മുന്നേ ഒരു വലിയ തുക നിങ്ങൾക്ക് ഒറ്റത്തവണയായി ഈ സ്കീമിൽ നിക്ഷേപിക്കാം. ഇത് സർക്കാർ പദ്ധതിയായതിനാൽ പൂർണമായും സുരക്ഷിതമായ വരുമാനം ലഭിക്കും. അങ്ങനെയെങ്കിൽ 10 ലക്ഷം നിക്ഷേപിച്ചാൽ എത്ര രൂപ വരുമാനം ലഭിക്കും? വിശദമായി അറിയാം;
പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി
പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്ന ചെറുകിട സമ്പാദ്യ പദ്ധതികളിൽ ജനപ്രിയ പദ്ധതിയാണിത്. ഏതൊരു ഇന്ത്യൻ പൗരനും ഈ പദ്ധതിയിൽ നിക്ഷേപം ആരംഭിക്കാം. പ്രായപൂർത്തിയാകാത്ത 10 വയസ്സിന് മുകളിലുള്ളവർക്കും നിക്ഷേപിക്കാം. പ്രായപൂർത്തിയാവാത്ത കുട്ടികൾക്ക് സ്വയമേവ അക്കൗണ്ട് ആരംഭിക്കാൻ സാധിക്കാത്തതിനാൽ കുട്ടിയുടെ മാതാപിതാക്കൾക്ക് കുട്ടിയുടെ പേരിൽ അക്കൗണ്ട് തുറക്കാം. നിക്ഷേപത്തിൽ നിന്ന് എല്ലാ മാസവും വരുമാനം ലഭിക്കുന്നതിനാൽ ജോലിയിൽ നിന്നും വിരമിച്ചവർക്കു പോലും അധിക വരുമാനമായി ഇത് മാറും.

പലിശയും കാലാവധിയും
പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതിയുടെ നിലവിലെ പലിശ നിരക്ക് പ്രതിവർഷം 7.4 ശതമാനമാണ്. ഇത് താരതമ്യേന ഉയർന്ന നിരക്കാണ്. നിക്ഷേപത്തിൻ്റെ കാലാവധി 5 വർഷമാണ്. ഈ കാലാവധി പൂർത്തിയാവുന്നതു വരെ എല്ലാ മാസവും പലിശ ഉറപ്പാക്കാം എന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത.
10 ലക്ഷം നിക്ഷേപിച്ചാൽ വരുമാനം എത്ര?
ഒരു ഭാര്യയും ഭർത്താവും ജോയിൻ്റ് അക്കൗണ്ട് തുറന്ന് അതിൽ 10 ലക്ഷം നിക്ഷേപിച്ചാൽ പ്രതിമാസം 6,167 രൂപ ലഭിക്കും. ഇത് കാലാവധി അവസാനിക്കുന്നതുവരെ എല്ലാ മാസവും അവരുടെ അക്കൗണ്ടിലേക്ക് എത്തും. ഈ കണക്ക് പ്രകാരം പ്രതിവർഷം 74,004 രൂപയാണ് പലിശ വരുമാനമായി ലഭിക്കുന്നത്. അതായത് ത്രൈമാസ കണക്കിൽ 18,501 രൂപ ഉറപ്പാക്കാം.
പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതിയിൽ ജോയിൻ്റ് അക്കൗണ്ട് ആരംഭിച്ചാൽ 15 ലക്ഷം വരെയാണ് നിക്ഷേപ പരിധി. എന്നാൽ സിംഗിൾ അക്കൗണ്ട് തുറന്നാൽ 9 ലക്ഷം വരെ മാത്രമേ നിക്ഷേപിക്കാൻ സാധിക്കുള്ളൂ. നിക്ഷേപകന് ഏറ്റവും കുറഞ്ഞത് 1000 രൂപ മുതൽ നിക്ഷേപം തുടങ്ങാം.
നിക്ഷേപം പിൻവലിക്കുന്നത് എങ്ങനെ?
നിക്ഷേപം നടത്തി ഒരു വർഷത്തിനുള്ളിൽ തുക പിൻവലിച്ചാൽ നിങ്ങൾ കാര്യമായ നേട്ടമൊന്നും ലഭിക്കില്ല. നിക്ഷേപം നടത്തി ഒരു വർഷം കഴിഞ്ഞ്, മൂന്നാം വർഷത്തിനുള്ളിൽ പണം പിൻവലിച്ചാൽ 2 ശതമാനം പിഴ ഈടാക്കും. നിക്ഷേപം നടത്തി 3 വർഷം കഴിഞ്ഞ്, 5 വർഷം പൂർത്തിയാക്കുന്നതിനു മുന്നേ പണം പിൻവലിക്കൽ 1 ശതമാനം പിഴ ഈടാക്കും. എന്നാൽ ശ്രദ്ധിക്കേണ്ട കാര്യമെന്തെന്നാൽ നിക്ഷേപിക്കുന്ന തുകയ്ക്ക് ലഭിക്കുന്ന പലിശയ്ക്ക് നികുതി ബാധകമാണ്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

സ്വർണ്ണവിലയിൽ കുതിപ്പ്: ഇന്ന് സ്വർണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: സുരക്ഷാ പരിശോധന ഇന്ന്; ഉദ്ഘാടനം വൈകുമോ?

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: മലയോര പാതയിലെ നിർണ്ണായക പരീക്ഷണ ഓട്ടം ഓഗസ്റ്റ് 11-ന്

യുഎസ് സിപിഐ ഡാറ്റ വരുന്നു: ഇന്ത്യൻ ഐടി ഓഹരികളിലും രൂപയിലും വൻ മാറ്റങ്ങൾക്ക് സാധ്യത; നിക്ഷേപകർ ജാഗ്രത!

ആർബിഐയുടെ നിർണായക തീരുമാനം; കേരളത്തിൽ സ്വർണവില കുതിച്ചുയരുന്നു, അറിയേണ്ടതെല്ലാം

എൽഐസി ഒഎഫ്എസ്: കുറഞ്ഞ വിലയിൽ ഓഹരികൾ സ്വന്തമാക്കാൻ ഇതാ ഒരു സുവർണ്ണാവസരം!

ആർബിഐയുടെ പണനയ യോഗം; ഇന്ന് സ്വർണ്ണവിലയിൽ വൻ മാറ്റങ്ങളോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications