പോസ്റ്റ് ഓഫീസ് സ്കീമുകൾ സാധാരണക്കാർക്ക് സുപരിചിതമാണ്. നിരവധി സ്കീമുകളാണ് പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്നത്. സുരക്ഷിതമായി നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവർക്ക് വിശ്വസനീയമായ ഒരു ഓപ്ഷനാണ് പോസ്റ്റ് ഓഫീസ് സ്കീമുകൾ. എല്ലാ സാമ്പത്തിക സ്ഥിതിയിലുള്ളവർക്കും പോസ്റ്റ് ഓഫീസ് സ്കീമുകൾ നേട്ടം നൽകുന്നു.
അത്തരത്തിൽ സ്ഥിരമായ വരുമാനം നൽകുന്ന ഒരു ജനപ്രിയ നിക്ഷേപ മാർഗമാണ് പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി (POMIS). ഈ സ്കീം ഉപയോഗിച്ച്, ഒറ്റത്തവണ നിക്ഷേപത്തിലൂടെ നിങ്ങൾക്ക് പ്രതിമാസം 9,000-ത്തിലധികം സമ്പാദിക്കാൻ കഴിയും. ഏതൊരു വ്യക്തിയും നിക്ഷേപത്തിലൂടെ സ്ഥിരമായ വരുമാനം ആഗ്രഹിക്കും. ഈ പ്രതിമാസ വരുമാന പദ്ധതി നിങ്ങളുടെ ആഗ്രഹത്തിന് അനുയോജ്യമായിരിക്കും.
പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതിയുടെ പ്രധാന സവിശേഷതകളും നേട്ടങ്ങളും
പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി (POMIS) നിക്ഷേപകർക്ക് നിരവധി ഗുണങ്ങൾ വാഗ്ദാനം ചെയ്യുന്നു. ഓരോന്നും വിശദമായി അറിയാം;
കാലാവധി: ഈ പോസ്റ്റ് ഓഫീസ് പദ്ധതി 5 വർഷത്തെ കാലാവധിയിൽ പ്രവർത്തിക്കുന്നു. ഒറ്റത്തവണ നിക്ഷേപിക്കുന്നതിനാൽ അഞ്ച് വർഷത്തേക്ക് ആ നിക്ഷേപത്തിൽ നിന്നും നിങ്ങൾക്ക് പ്രതിമാസ വരുമാനം ലഭിക്കും.
പലിശ നിരക്ക് : നിലവിലെ കണക്കുകൾ പ്രകാരം ഈ പദ്ധതി പ്രതിവർഷം 7.4% പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. മറ്റു സ്കീമുകളെ താരതമ്യം ചെയ്യുമ്പോൾ ഈ പലിശ നിരക്ക് ഉയർന്നതാണ്.
നിക്ഷേപ തുക: ഈ സ്കീം പ്രകാരം നിങ്ങൾക്ക് നിക്ഷേപിക്കാവുന്ന ഏറ്റവും കുറഞ്ഞ തുക 1,000 രൂപയാണ്. സിംഗിൾ അക്കൗണ്ടിൽ പരമാവധി 9 ലക്ഷം വരെയും ജോയിന്റ് അക്കൗണ്ടിൽ 15 ലക്ഷം വരെയും നിക്ഷേപിക്കാൻ സാധിക്കും.

പ്രതിമാസം ലഭിക്കുന്ന വരുമാനം എത്രയാണ്?
സിംഗിൾ അക്കൗണ്ടിൽ 9 ലക്ഷം നിക്ഷേപിച്ചാൽ നിങ്ങൾക്ക് പ്രതിമാസം 5,550 രൂപ വരെ ഉറപ്പായും ലഭിക്കും. അതായത് പ്രതിവർഷം 66600 രൂപയാവും ലഭിക്കുന്നത്. എന്നാൽ ഇതൊരു ജോയിൻ്റ് അക്കൗണ്ട് ആണെങ്കിൽ 15 ലക്ഷം നിക്ഷേപിച്ചു കഴിഞ്ഞാൽ എല്ലാ മാസവും നിങ്ങൾക്ക് 9,250 ലഭിക്കും. പ്രതിവർഷം ലഭിക്കുന്ന പലിശ വരുമാനം 1,11,000 രൂപയായിരിക്കും. അതായത് നിക്ഷേപത്തിനു പുറമേ എല്ലാ മാസവും 9,000 രൂപക്ക് മുകളിൽ വെറുതേ കിട്ടും.
പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതിയിൽ അക്കൗണ്ട് തുറക്കുവാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.....
ഈ സ്കീമിൽ സിംഗിൾ അക്കൗണ്ടോ ജോയിൻ്റ് അക്കൗണ്ടോ തുറക്കാൻ കഴിയും. മൂന്ന് പേർക്ക് വരെ ഒരു ജോയിൻ്റ് അക്കൗണ്ട് തുടങ്ങാം. നിക്ഷേപിച്ചു കഴിഞ്ഞു വരുമാനം ലഭിച്ചു തുടങ്ങിയാൽ സാമ്പത്തിക പ്രതിസന്ധികൾ വരുമ്പോൾ കാലാവധിക്കു മുന്നേ പണം പിൻവലിക്കാം. എന്നാൽ നിക്ഷേപം ആരംഭിച്ച് ഒരു വർഷത്തിന് ശേഷം മാത്രമേ പണം പിൻവലിക്കൽ സാധിക്കുകയുള്ളൂ.
വിപണിയിലെ മാറ്റങ്ങളിലും അപകട സാധ്യതയെയും പരിഗണിക്കാതെ സുരക്ഷിതമായി നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവർക്ക് പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി ഒരു മികച്ച തിരഞ്ഞെടുപ്പാണ്. സ്ഥിരമായ വരുമാനവും ഉയർന്ന പലിശ നിരക്കുമാണ് ഇതിനുള്ള പ്രധാന കാരണങ്ങളിലൊന്ന്. മാത്രമല്ല മറ്റു നിക്ഷേപങ്ങളിൽ നിന്നും വ്യത്യസ്തമായി പോസ്റ്റ് ഓഫീസിൽ അക്കൗണ്ട് തുറക്കുന്നത് ഏറെ ലളിതമാണ്.
18 വയസ്സ് തികഞ്ഞ ഏതൊരു വ്യക്തിക്കും ഇവിടെ നിക്ഷേപിക്കാം. സാധാരണ ഒരു സേവിംഗ്സ് അക്കൗണ്ടിനേക്കാൾ ഉയർന്ന നേട്ടം പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതിയിലൂടെ ഉറപ്പായും ലഭിക്കും.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
