കയ്യിൽ അധികമായി വരുന്ന തുക ഏതെങ്കിലും പദ്ധതിയിൽ നിക്ഷേപിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ഭൂരിപക്ഷം ആളുകളും. എന്നാൽ പല പദ്ധതികളുടേയും നിക്ഷേപ കാലാവധി വളരെ വലുതാണ് എന്നത് മനം മടുപ്പിക്കുന്നതാണ്. അതുകൊണ്ടു തന്നെ കുറഞ്ഞ നിക്ഷേപ കാലാവധിയുള്ളതും എല്ലാ മാസവും വരുമാനം ലഭിക്കുന്നതുമായ പദ്ധതിയാണ് നിങ്ങൾക്ക് ആവശ്യമെങ്കിൽ കണ്ണും പൂട്ടി പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതിയിൽ ചേരാം.
പോസ്റ്റ് ഓഫീസിന് കീഴിലുള്ള നിക്ഷേപ പദ്ധതി
പോസ്റ്റ് ഓഫീസ് എന്നാൽ കത്തും മറ്റ് രേഖകളും കൈമാറുന്ന ഒരു സ്ഥാപനം മാത്രമല്ല. മറിച്ച് നിരവധി സാമ്പത്തിക നിക്ഷേപ പദ്ധതികളും പോസ്റ്റ് ഓഫീസിന് കീഴിലുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് പ്രതിമാസ വരുമാന പദ്ധതി(എംഐഎസ്).
5 വർഷത്തേക്ക് ഒറ്റത്തവണ നിക്ഷേപിക്കുകയും പലിശ വരുമാനം പ്രതിമാസത്തിൽ ലഭിക്കുകയും ചെയ്യുന്ന പദ്ധതിയാണിത്. നിലവിൽ 7.40 ശതമാനം പലിശയാണ് നിക്ഷേപത്തിന് ലഭിക്കുന്നത്.

എത്ര തുക നിക്ഷേപിക്കാം...?
അക്കൗണ്ട് തുറക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 1,000 രൂപയാണ്. പോസ്റ്റ് ഓഫീസിന്‍റെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് 1000 രൂപയുടെ ഗുണിതങ്ങളായി കൂടുതൽ തുക നിക്ഷേപിക്കാം.
വ്യക്തിഗത അക്കൗണ്ടിൽ പരമാവധി 9 ലക്ഷം രൂപയും ജോയിൻ്റ് അക്കൗണ്ടിൽ പരമാവധി 15 ലക്ഷം രൂപ വരെയും നിക്ഷേപിക്കാം. 5 വർഷത്തെ കാലയളവിന് ശേഷം തുക തിരികെ നൽകും. അതേ സമയം ആവശ്യമെങ്കിൽ കാലാവധി നീട്ടുകയും ചെയ്യാം. ഓരോ 5 വർഷത്തിനും ശേഷം, പ്രധാന തുക എടുക്കുന്നതിനോ സ്കീം നീട്ടുന്നതിനോ ഒരു ഓപ്ഷൻ ഉണ്ടായിരിക്കും.
ആർക്കെല്ലാം അക്കൗണ്ട് തുറക്കാം...?
പ്രായപൂർത്തിയായ ആർക്കും ഈ സ്കീമിന് കീഴിൽ അക്കൗണ്ട് തുറക്കാം. 10 വയസ്സിന് മുകളിലുള്ള പ്രായപൂർത്തിയാകാത്തവർക്കും സ്വന്തം പേരിൽ അക്കൗണ്ട് തുറക്കാം. ഒരു സ്ഥിരവരുമാന പദ്ധതി എന്ന നിലയിൽ, നിങ്ങൾ നിക്ഷേപിച്ച പണം മാർക്കറ്റ് റിസ്കുകൾക്ക് വിധേയമല്ല എന്നതാണ് ഇതിന്‍റെ മറ്റൊരു സവിശേഷത, ഒപ്പം അത് തികച്ചും സുരക്ഷിതവുമാണ്.

വരുമാനം എത്ര നേടാം..?
പോസ്റ്റ് ഓഫീസ് എംഐഎസിൽ 5 ലക്ഷം രൂപ നിക്ഷേപിച്ചാൽ, 7.4 ശതമാനം പലിശ നിരക്കിൽ എല്ലാ മാസവും 3,083 രൂപ ലഭിക്കും. അതായത് 5 വർഷം കൊണ്ട് ആകെ ലഭിക്കുന്ന പലിശ 1,84,980 രൂപ.
അതേസമയം വ്യക്തിഗത അക്കൗണ്ടിൽ പരമാവധി തുകയായ 9 ലക്ഷം രൂപ നിക്ഷേപിച്ചാൽ പ്രതിമാസം 5,550 രൂപ നേടാം. 5 വർഷം കൊണ്ട് 3,33,000 രൂപ. ഇനി ജോയിന്‍റ് അക്കൗണ്ടിൽ 15 ലക്ഷം രൂപ നിക്ഷേപിച്ചാൽ, ഈ സ്കീമിലൂടെ എല്ലാ മാസവും 9,250 രൂപ നേടാം. 5 വർഷം കൊണ്ട് പലിശയിനത്തിൽ മാത്രം ലഭിക്കുന്ന തുക 5,55,000 രൂപ.
നേരത്തെ പിൻവലിക്കാം
അക്കൗണ്ട് ഒരു വര്‍ഷത്തിനു ശേഷം വേണമെങ്കില്‍ പിന്‍വലിക്കാം. പക്ഷേ 3 വര്‍ഷത്തിന് മുമ്പ് ഡെപ്പോസിറ്റില്‍ നിന്ന് 2% തുകയും 3 വര്‍ഷത്തിന് ശേഷം ഡെപ്പോസിറ്റില്‍ നിന്ന് 1% തുകയും പിടിക്കും.
എന്തൊക്കെ രേഖകൾ ആവശ്യമായി വരും..?
ഒരു എംഐഎസ് അക്കൗണ്ട് തുറക്കുന്നതിന്, ഐഡി പ്രൂഫിനായി ആധാർ കാർഡോ പാസ്‌പോർട്ടോ വോട്ടർ കാർഡോ ഡ്രൈവിംഗ് ലൈസൻസോ ഉണ്ടായിരിക്കണം. 2 പാസ്‌പോർട്ട് സൈസ് ഫോട്ടോകൾ നൽകണം. അഡ്രസ് പ്രൂഫിന് യൂട്ടിലിറ്റി ബില്ലുകൾ സാധുവായിരിക്കും. ഇതിനുപുറമെ, പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതിയുടെ ഫോറം പൂരിപ്പിക്കേണ്ടതുണ്ട്. നിങ്ങൾക്ക് ഇത് ഓൺലൈനിലും ഡൗൺലോഡ് ചെയ്യാം. നോമിനിയുടെ വിശദാംശങ്ങൾ ആവശ്യമാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
