ശമ്പളത്തിന് പുറമേ എല്ലാ മാസവും അധിക വരുമാനം ലഭിക്കാൻ ആഗ്രഹിക്കുന്നവരാണ് എല്ലാവരും. എന്താൽ എന്താണ് വഴി എന്ന് ആലോചിക്കുകയാണോ..? ഒരുവഴിയുണ്ട്. ഇന്ത്യയിലെ ഏറ്റവും ജനപ്രിയ നിക്ഷേപ പദ്ധതികളിലൊന്നിന്‍റെ ഭാഗമായാൽ മതി. ഏതാണ് ആ നിക്ഷേപ പദ്ധതി എന്നാണോ.? മറ്റൊന്നുമല്ല, പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി. ഈ പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതിയുടെ ഭാഗമാകുന്നതിലൂടെ നിങ്ങളുടെ പണം സുരക്ഷിതമായിരിക്കും. കൂടാതെ എല്ലാ മാസവും 9,250 രൂപ ലഭിക്കും. 5 വർഷത്തിനുശേഷം, നിങ്ങളുടെ മുതലും തിരികെ ലഭിക്കും.
എന്താണ് പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി (POMIS)..?
ഇത് സർക്കാർ ഗ്യാരണ്ടിയുള്ള ഒരു പദ്ധതിയാണ്. ഒരുനിശ്ചിത തുക പദ്ധതിയിൽ നിക്ഷേപിക്കുമ്പോൾ നിങ്ങൾക്ക് പ്രതിമാസ പലിശ ലഭിക്കും. ഈ പദ്ധതിയുടെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത നിക്ഷേപം പൂർണ്ണമായും സുരക്ഷിതമാണ്. അതോടൊപ്പം പലിശ നിരക്ക് മുൻകൂട്ടി നിശ്ചയിച്ചിരിക്കുന്നത് കൊണ്ടുതന്നെ മാസം എത്ര തുക ലഭിക്കുമെന്ന് നേരത്തെ മനസിലാക്കാനും സാധിക്കും. പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി 7.4 ശതമാനം വാർഷിക പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.
ആർക്കൊക്കെ അക്കൗണ്ട് തുറക്കാം..?
18 വയസ്സിന് മുകളിലുള്ള ആർക്കും ഈ പദ്ധതി പ്രകാരം അക്കൗണ്ട് തുറക്കാം.അക്കൗണ്ട് വ്യക്തിഗതമായോ സംയുക്തമായോ തുറക്കാവുന്നതാണ്. മൂന്ന് പേർക്ക് വരെ ജോയിന്റ് അക്കൗണ്ട് തുറക്കാം. മാതാപിതാക്കൾക്ക് 10 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ള കുട്ടിയുടെ പേരിലും അക്കൗണ്ട് തുറക്കാം. ഒരു അക്കൗണ്ടിൽ പരമാവധി 9 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. ഒരു ജോയിന്റ് അക്കൗണ്ടിൽ പരമാവധി 15 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. ഈ സ്കീമിന് 5 വർഷത്തെ കാലാവധിയുണ്ട്.

മാസം എത്ര രൂപ നേടാം..?
നിങ്ങൾ 9 ലക്ഷം രൂപ നിക്ഷേപിച്ചാൽ പ്രതിമാസം ഏകദേശം 5,500 രൂപ പലിശ ലഭിക്കും. ഒരു ജോയിന്റ് അക്കൗണ്ടിൽ 15 ലക്ഷം രൂപ നിക്ഷേപിച്ചാൽ, നിങ്ങൾക്ക് പ്രതിമാസം ഏകദേശം 9,250 രൂപ ലഭിക്കും. 5 വർഷത്തിനുശേഷം, നിങ്ങളുടെ മുഴുവൻ നിക്ഷേപവും തിരികെ ലഭിക്കും. നിങ്ങൾക്ക് വേണമെങ്കിൽ അത് വീണ്ടും നിക്ഷേപിക്കാം.
ഈ സ്കീമിൽ എന്തിനാണ് നിക്ഷേപിക്കുന്നത്..?
പ്രായമായവർക്കോ ജോലിയിൽ നിന്ന് വിരമിച്ചവർക്കോ ഈ പദ്ധതി വളരെ ഉപകാരപ്രദമാണ്. അവരുടെ പണം സുരക്ഷിതമായി തുടരുകയും അവർക്ക് പ്രതിമാസ വരുമാനം ലഭിക്കുകയും ചെയ്യുന്നു. പെൻഷൻ ലഭിക്കാത്തവർക്ക്, ഇത് സ്ഥിരമായ പ്രതിമാസ വരുമാനത്തിന്റെ ഒരു ഉറവിടം നൽകും. സർക്കാർ നടത്തുന്നതിനാൽ ഈ പദ്ധതിയിൽ ഒരു അപകടസാധ്യതയും ഉൾപ്പെടുന്നില്ല.
അക്കൗണ്ട് എളുപ്പത്തിൽ തുറക്കാം
സൗകര്യത്തിനനുസരിച്ച് ഈ പോസ്റ്റ് ഓഫീസ് പദ്ധതിയിൽ നിന്ന് ത്രൈമാസികമായോ, അർദ്ധ വാർഷികമായോ, വാർഷികമായോ പലിശ സ്വീകരിക്കാം. അടുത്തുള്ള പോസ്റ്റ് ഓഫീസിൽ പോയി ആവശ്യമായ രേഖകൾ സഹിതം അപേക്ഷിക്കാം. അക്കൗണ്ട് തുറക്കുന്നതിനുള്ള ഫോം പോസ്റ്റ് ഓഫീസിൽ നിന്ന് എടുത്ത് KYC ഫോമും പാൻ കാർഡും സഹിതം സമർപ്പിക്കാം. അക്കൗണ്ട് തുറന്ന് കാലാവധി പൂർത്തിയാകുന്നതിന് മുൻപ് ക്ലോസ് ചെയ്യുമ്പോൾ പിഴ ഈടാക്കും.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
