പോസ്റ്റ് ഓഫീസ് ചെറുകിട സമ്പാദ്യ പദ്ധതികളെ പ്രോത്സാഹിപ്പിക്കുന്നു. ഉയർന്ന വരുമാനവും സുരക്ഷിത നിക്ഷേപവും എന്ന കാരണത്താൽ നിരവധി ആളുകളാണ് പോസ്റ്റ് ഓഫീസ് സ്കീമുകളിൽ നിക്ഷേപിക്കുന്നത്. ഓരോ സ്കീമുകൾക്കും വ്യത്യസ്ത സ്വഭാവമാണ്. എല്ലാ മാസവും സ്ഥിര വരുമാനം ഉറപ്പാക്കുന്ന ഒരു നിക്ഷേപ പദ്ധതിയാണ് പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി (POMIS).
ഒരു നിശ്ചിത തുക ഒറ്റത്തവണയായി ഈ പോസ്റ്റ് ഓഫീസ് അക്കൗണ്ടിൽ നിക്ഷേപിച്ചാൽ ഉയർന്ന നിരക്കിൽ പലിശ നിരക്ക് ഉറപ്പാക്കാം. അതിനാൽ അധികമായ വരുമാനം നേടാനും സാധിക്കുന്നു. ജോലിയിൽ നിന്ന് വിരമിച്ച ശേഷം നിശ്ചിത തുക വളർത്തണം എന്നാഗ്രഹിക്കുന്നുണ്ടെങ്കിലും ഈ പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി ഉചിതമായ തിരഞ്ഞെടുപ്പായിരിക്കും.
പലിശ നിരക്കും കാലാവധിയും
പോസ്റ്റ് ഓഫീസ പ്രതിമാസ വരുമാന പദ്ധതി മികച്ച വരുമാനം നൽകുന്നു. നിലവിൽ 7.4 ശതമാനം പലിശയാണ് ഈ സ്കീം വാഗ്ദാനം ചെയ്യുന്നത്. വാർഷിക പലിശ നിരക്കാണെങ്കിലും ഈ സ്കീം എല്ലാ മാസവും പലിശ വരുമാനം നൽകുന്നു. അത് ഏതൊരു നിക്ഷപകനും സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നു. ജോലിയിൽ ഉള്ളപ്പോൾ നിങ്ങൾ ഈ പദ്ധതിയുടെ ഭാഗമായാൽ ശമ്പളത്തിനൊപ്പം അധിക വരുമാനവും ലഭിക്കും.
ഈ പദ്ധതി 5 വർഷത്തെ കാലാവധിയിലാണ് പ്രവർത്തിക്കുന്നു. അക്കൗണ്ട് തുറന്ന് ഒരു വർഷം വരെ ഇതിൽ നിന്ന് പണം പിൻവലിക്കാൻ കഴിയില്ല. അതിനു ശേഷം ആവശ്യമെങ്കിൽ പണം പിൻവലിക്കാം. എന്നാൽ അതിലും ചില പ്രശ്നങ്ങളുണ്ട്. പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി അക്കൗണ്ട് മൂന്ന് വർഷത്തിന് മുന്നേ ക്ലോസ് ചെയ്താൽ അതിന് 2 ശതമാനം പിഴ ഈടാക്കും. എന്നാൽ 3 വർഷത്തിന് ശേഷവും 5 വർഷത്തിന് മുന്നെയും ഈ അക്കൗണ്ട് ക്ലോസ് ചെയ്യുമ്പോൾ 1 ശതമാനം അധിക ചാർജ് ഈടാക്കും.

നിക്ഷേപ തുക അറിയാം
പോസ്റ്റ് ഓഫീസ് പ്രതിമാസ സേവിംഗ്സ് സ്കീം (POMIS) പ്രകാരം സിംഗിൾ അക്കൗണ്ട് ഉടമകൾക്ക് പരമാവധി 9 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. എന്നാൽ ജോയിന്റ് അക്കൗണ്ടുള്ളവർക്ക് പരമാവധി 15 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. സ്ഥിര നിക്ഷേപം പോലെ ഒറ്റത്തവണയായി നിക്ഷേപിക്കുന്ന പദ്ധതിയാണിത്.
പ്രതിമാസം എത്ര രൂപ ലഭിക്കും?
ഈ സ്കീം പ്രകാരം സിംഗിൾ അക്കൗണ്ടുള്ളവർ അഞ്ച് വർഷത്തേക്ക് പരമാവധി നിക്ഷേപ തുകയായ 9 ലക്ഷം രൂപ നിക്ഷേപിച്ചാൽ, 7.4 ശതമാനം പലിശ നിരക്കിൽ നിങ്ങൾക്ക് 5,550 രൂപ വരുമാനം ലഭിക്കും. എന്നാൽ ജോയിൻ്റ് അക്കൗണ്ട് ഉടമകൾക്ക് പരമാവധി 15 ലക്ഷം വരെ നിക്ഷേപിക്കാം. അങ്ങനെയെങ്കിൽ നിങ്ങൾക്ക് 7.4 ശതമാനം പലിശ നിരക്കിൽ പ്രതിമാസം 9,250 രൂപ ലഭിക്കും.
പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി അക്കൗണ്ട് എങ്ങനെ തുറക്കാം?
- ആദ്യം നിങ്ങൾ അടുത്തുള്ള പോസ്റ്റ് ഓഫീസ് സന്ദർശിക്കുക.
- അതിനു ശേഷം ആവശ്യമായ രേഖകൾക്കൊപ്പം പോസ്റ്റ് ഓഫീസിൽ അപേക്ഷ സമർപ്പിക്കാം.
- പോസ്റ്റ് ഓഫീസിൽ നിന്ന് ഈ അക്കൗണ്ട് തുറക്കുന്നതിന് കെവൈസി ഫോമും പാൻ കാർഡും സഹിതം അപേക്ഷ സമർപ്പിക്കണം.
- ജോയിന്റ് അക്കൗണ്ട് ഉടമകളുടെ കാര്യത്തിലും കെവൈസി രേഖകൾ സമർപ്പിക്കേണ്ടതുണ്ട്.
അതേസമയം, അക്കൗണ്ട് തുറക്കുന്നതിനുള്ള ഫോം പൂരിപ്പിക്കുമ്പോൾ എല്ലാ വിവരങ്ങളും ശരിയായി നൽകിയിട്ടുണ്ടെന്ന് ഉറപ്പാക്കണം.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
