പ്രതിദിനം വെറും 250 രൂപ നിക്ഷേപിച്ചാൽ നിങ്ങൾക്ക് 24 ലക്ഷത്തിലധികം സമ്പാദിക്കാം

ഭാവി ജീവിതം സുരക്ഷിതമാക്കാൻ ആ​ഗ്രഹിക്കുന്നവർക്ക് എന്നും കൈത്താങ്ങാവാൻ പോസ്റ്റ് ഓഫീസ് സേവിം​ഗ്സ് സ്കീമുകൾ ഉണ്ടാവാറുണ്ട്. മാത്രമല്ല നിക്ഷേപകർക്ക് വിശ്വാസവും സുരക്ഷിതത്വവും ഒരുപോലെ തോന്നുന്ന മറ്റൊരു ഇടം വേറെയില്ല. ബാങ്കുകൾ പോലെ തന്നെ പോസ്റ്റ് ഓഫീസുകളിലും നിരവധി നിക്ഷേപ പദ്ധതികൾ നൽകുന്നുണ്ട്. ദീർഘകാല പദ്ധതികളും കുറഞ്ഞ കാലത്തേക്കുള്ള നിക്ഷേപങ്ങളും നിങ്ങൾക്ക് തിരഞ്ഞെടുക്കാം. അത്തരത്തിൽ ദീർഘകാല നിക്ഷേപകർക്കുള്ള പോസ്റ്റ് ഓഫീസിൻ്റെ ഒരു പ്രത്യേക പദ്ധതിയാണ് പബ്ലിക് പ്രൊവിഡൻ്റ് ഫണ്ട്.

ഈ പദ്ധതി ബാങ്കുകളിലും ലഭ്യമാണ്. ആകർഷകമായ നികുതി ആനുകൂല്യങ്ങൾ നിൽകുന്നതിനാലാണ് പി.പി.എഫ് ഇത്രയും ജനങ്ങൾക്ക് പ്രിയപ്പെട്ടതാവുന്നത്. എല്ലാവർക്കും പി.പി.എഫ് അക്കൗണ്ട് തുറക്കാൻ അനുമതിയുണ്ട്. എന്നാൽ നിങ്ങളുടെ പേരിൽ ഒന്നിലധികം പി.പി.എഫ് അക്കൗണ്ടുകൾ തുറക്കാൻ കഴിയില്ല. അതായത് ഒന്നിലധികം ബാങ്ക് അക്കൗണ്ടുകളുടെ ഉടമയാണ് നിങ്ങൾ എങ്കിലും വ്യത്യസ്ത പി.പി.എഫ് അക്കൗണ്ടുകൾ എടുക്കാനാവില്ല.

പലിശ നിരക്ക്

പിപിഎഫ് 7.1 ശതമാനം പലിശ നൽകുന്നു. ഈ സ്കീമിൽ കുറഞ്ഞത് 500 രൂപയും പരമാവധി 1.5 ലക്ഷം രൂപയും പ്രതിവർഷം നിക്ഷേപിക്കാം. മാത്രമല്ല ഈ സ്കീമിലൂടെ നിങ്ങൾക്ക് നല്ലൊരു തുക നിക്ഷേപിക്കാം. ഈ സ്കീമിൽ നിങ്ങൾക്ക് നികുതി ആനുകൂല്യങ്ങളും ലഭിക്കും.

പ്രതിദിനം വെറും 250 രൂപ നിക്ഷേപിച്ചാൽ നിങ്ങൾക്ക് 24 ലക്ഷത്തിലധികം സമ്പാദിക്കാം

പ്രതിദിനം 250 രൂപ ലാഭിച്ചാൽ 24 ലക്ഷത്തിലധികം പലിശ മാത്രം നേടാം

ചെറിയ തുക സേവ് ചെയ്താൽ വലിയ തുകയായി തിരിച്ചു കിട്ടും. അത്തരത്തിൽ മാസം 7500 രൂപ നിക്ഷേപിച്ചാൽ വർഷത്തിൽ 90,000 രൂപ നിക്ഷേപത്തിൽ വരും. അതായത് കണക്ക് പ്രകാരം ദിവസവും 250 രൂപ ലാഭിക്കണം. എങ്കിൽ ഒരു മാസം 7500 നിക്ഷേപിക്കും.

ഇത്തരത്തിൽ വർഷത്തിൽ 90,000 രൂപ നിക്ഷേപിച്ചാൽ 15 വർഷത്തിനുള്ളിൽ നിങ്ങൾ മൊത്തം 13,50,000 രൂപ നിക്ഷേപിക്കും. ഇതിൽ നിങ്ങൾക്ക് 7.1 ശതമാനം പലിശ നിരക്കിൽ 10,90,926 രൂപയും 15 വർഷം പൂർത്തിയാവുമ്പോൾ 24,40,926 രൂപയും ലഭിക്കും. അതായത് പലിശ മാത്രം 24 ലക്ഷത്തിനു മുകളിൽ ലഭിക്കുന്നു.

പി.പി.എഫ് ഒരു മികച്ച നിക്ഷേപ പദ്ധതിയാണ്

നികുതി ചുമത്തുന്നില്ല എന്നതാണ് പി.പി.എഫിന്റെ ഏറ്റവും വലിയ പ്രത്യേകത. എല്ലാ വർഷവും നിക്ഷേപിക്കുന്ന തുകയ്ക്ക് നികുതിയില്ല. ഈ നിക്ഷേപത്തിലൂടെ നിങ്ങൾ അടക്കുന്ന തുകയ്ക്ക് എല്ലാ വർഷവും ലഭിക്കുന്ന പലിശയും കാലാവധി പൂർത്തിയാകുമ്പോൾ ലഭിക്കുന്ന മുഴുവൻ തുകയും നികുതി രഹിതമാണ്. ഈ കാരണത്താലാണ് പൊതുവേ എല്ലാവർക്കും പി.പി.എഫ് സ്കീമിനോട് ഇത്രയും താത്പര്യം.

ലോൺ ലഭിക്കുന്നു

ഇതിലൂടെ പി.പി.എഫ് അക്കൗണ്ട് ഉടമകൾക്കും ലോൺ സൗകര്യം ഉറപ്പാക്കുന്നു. പി.പി.എഫ് അക്കൗണ്ടിൽ നിക്ഷേപിച്ച തുകയുടെ അടിസ്ഥാനത്തിലാണ് വായ്പ ലഭിക്കുന്നത്. അതായത് പി.പി.എഫ് വായ്പയുടെ പലിശ നിരക്ക് പി.പി.എഫ് അക്കൗണ്ടിൻ്റെ പലിശ നിരക്കിനേക്കാൾ 1% കൂടുതലാണ്. അതായത്, നിങ്ങൾക്ക് പിപിഎഫ് അക്കൗണ്ടിൽ 7.1% പലിശ ലഭിക്കുന്നുണ്ടെങ്കിൽ, വായ്പ എടുക്കുന്നതിന് 8.1% പലിശ നൽകേണ്ടിവരും.

അക്കൗണ്ട് തുറക്കാൻ ആവശ്യമുള്ള രേഖകൾ

പാൻ കാർഡ്, ആധാർ, വോട്ടർ ഐഡി, പാസ്പോർട്ട് സൈസ് ഫോട്ടോ, അപേക്ഷ ഫോം മുതലായ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പികൾ ആവശ്യമാണ്. പ്രായപൂർത്തിയാകാത്ത വ്യക്കിക്കാണ് പി.പി.എഫ് അക്കൗണ്ട് തുറക്കുന്നതെങ്കിൽ ജനന സർട്ടിഫിക്കറ്റ്, മാതാപിതാക്കളുടെ കെ.വൈ.സി വിശദാംശങ്ങൾ, ഫോട്ടോ എന്നീ രേഖകൾ നിർബന്ധമായും ആവശ്യമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X