താരതമ്യേന മികച്ച ആദായവും തിരികെ കിട്ടുമെന്ന് ഉറപ്പുള്ളതും ഒക്കെയാണ് നിക്ഷേപത്തിലൂടെ നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ പരിഗണിക്കാവുന്ന ഒരു സമ്പാദ്യ പദ്ധതിയെയാണ് ഇവിടെ അവതരിപ്പിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണയോടെയും സര്‍ക്കാര്‍ ഏജന്‍സികളുടെ മേല്‍നോട്ടത്തിലും നടത്തപ്പെടുന്ന പദ്ധതിയായതിനാല്‍ നിക്ഷേപത്തിന് റിസ്ക് ഇല്ലെന്ന് തന്നെ പറയാം. കൂടാതെ നികുതി ഇളവുകളും ലഭ്യമാണെന്നത് ആകര്‍ഷണീയത കൂട്ടുന്ന ഘടകമാണ്. ഇത്തരത്തില്‍ പ്രതിദിനം മാറ്റിവെയ്ക്കുന്ന 150 രൂപ 24 ലക്ഷമാകുന്നത് എങ്ങനെയെന്നും ചുവടെ വിശദീകരിക്കുന്നു.
പൊതുജനങ്ങള്‍ക്കിടയില്‍ സമ്പാദ്യശീലം പ്രോത്സാഹിപ്പിക്കുന്നതിനും സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് റിട്ടയര്‍മെന്റ് സുരക്ഷ ഉറപ്പാക്കാനുമായാണ് 1968-ല്‍ കേന്ദ്രസര്‍ക്കാര്‍ പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്) അവതരിപ്പിച്ചത്. ഉയര്‍ന്ന വരുമാനം, സുരക്ഷിതത്വം, നികുതി ആനുകൂല്യങ്ങള്‍ എന്നിവയാണ് പിപിഎഫിനെ ആകര്‍ഷമാക്കുന്നത്. നിലവില്‍ 7.1 ശതമാനമാണ് പലിശ നിരക്ക്. നിക്ഷേപ പദ്ധതിയുടെ പലിശ നിരക്ക് ഓരോ സാമ്പത്തിക പാദത്തിലും പുതുക്കും.
രാജ്യത്തെ ഏറ്റവും ദൈര്‍ഘ്യമുള്ള നിക്ഷേപ പദ്ധതികളിലൊന്ന് കൂടിയാണിത്. പിപിഎഫ് അക്കൗണ്ടിന്റെ കാലാവധി 15 വര്‍ഷമാണ്. ആദ്യ കാലയളവ് പൂര്‍ത്തിയാക്കിയാല്‍ പിന്നീട് 5 വര്‍ഷം വീതമുള്ള കാലാവധിയില്‍ നിക്ഷേപം തുടരാനാകും. രാജ്യത്ത് താമസിക്കുന്ന ഏതൊരു വ്യക്തിക്കും പിപിഎഫ് അക്കൗണ്ട് ആരംഭിക്കാവുന്നതാണ്. എന്നാല്‍ പ്രവാസിയായിരിക്കെ അക്കൗണ്ട് ആരംഭിക്കാനാവില്ല. പക്ഷേ വിദേശത്തേക്ക് പോകുന്നതിന് മുമ്പ് തുടങ്ങിയ പിപിഎഫ് അക്കൗണ്ട് നിലനിര്‍ത്താനാകും.
ഇന്ന് വളരെ എളുപ്പത്തില്‍ പിപിഎഫ് അക്കൗണ്ട് ആരംഭിക്കാനാകും. ഓണ്‍ലൈന്‍ മുഖേനയും അക്കൗണ്ട് തുറക്കാം. അല്ലെങ്കില്‍ പോസ്റ്റ് ഓഫിസിലോ ബാങ്ക് ശാഖകളില്‍ നേരിട്ടെത്തിയോ പിപിഎഫ് അക്കൗണ്ട് ആരംഭിക്കാം. അതേസമയം പ്രതിവര്‍ഷം നിക്ഷേപിക്കാവുന്ന ചുരുങ്ങിയ തുക 500 രൂപയും പരമാവധി നിക്ഷേപം 1.5 ലക്ഷം രൂപയുമായും നിജപ്പെടുത്തിയിട്ടുണ്ട്. ഇത് ഒറ്റത്തവണയായോ ഗഢുക്കളായോ നിക്ഷേപിക്കാം. കാലാവധി പൂര്‍ത്തിയായതിനു ശേഷം മാത്രമേ ഫണ്ട് പൂര്‍ണ്ണമായി പിന്‍വലിക്കാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ 7 വര്‍ഷം പൂര്‍ത്തിയാക്കിയാല്‍ ഭാഗിക പിന്‍വലിക്കല്‍ അനുവദിച്ചിട്ടുണ്ട്.
ആനൂകൂല്യങ്ങള്‍
പ്രതിവര്‍ഷം 1.5 ലക്ഷം രൂപ വരെയുള്ള പിപിഎഫ് നിക്ഷേപങ്ങള്‍ക്ക് ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 80-സി പ്രകാരം നികുതി ആനുകൂല്യങ്ങള്‍ ലഭിക്കും. പിപിഎഫ് അക്കൗണ്ടില്‍ നിന്ന് നേടിയ പലിശയും കാലാവധി പൂര്‍ത്തിയാക്കുന്ന തുകയും ആദായ നികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതേസമയം പിപിഎഫ് അക്കൗണ്ടിലെ നിക്ഷേപം പിടിച്ചെടുക്കുന്നതിനു വേണ്ടി യാതൊരു സാഹചര്യത്തില്‍ കോടതിക്ക് പോലും ഉത്തരവിടാന്‍ സാധിക്കില്ല. എന്നാല്‍ നികുതി കുടിശിക പിരിച്ചെടുക്കുന്നതിനായി സര്‍ക്കാരിന് വേണമെങ്കില്‍ പിപിഎഫ് തുക പിടിച്ചെടുക്കാന്‍ സാധിക്കും.
24 ലക്ഷം ഇങ്ങനെ
നിങ്ങള്‍ 25 വയസ് പ്രായമുള്ള വ്യക്തിയാണെന്ന് കരുതുക. പ്രതിമാസം 30,000 രൂപ ശമ്പളം ഉണ്ടെന്നും കണക്കാക്കുന്നു. ഇതില്‍ നിന്നും ദിവസം 150 രൂപ വീതം മിച്ചം പിടിച്ചാല്‍, പ്രതിമാസം 4,500 രൂപ പോസ്റ്റ് ഓഫീസ് പ്രൊവിഡന്റ് ഫണ്ടില്‍ നിക്ഷേപിക്കാനാവും. അതായത് ഒരു വര്‍ഷ കാലയളവില്‍ 54,000 രൂപയാകും മൊത്ത നിക്ഷേപം. ഈ കണക്കില്‍ 20 വര്‍ഷത്തേക്ക് തുടരുകയാണെങ്കില്‍ 10.80 ലക്ഷം രൂപയായിരിക്കും പിപിഎഫ് അക്കൗണ്ടില്‍ നിങ്ങളുടെ നിക്ഷേപമായി വന്ന സംഭാവന.
ഈ കാലയളവില്‍ നിങ്ങളുടെ പിപിഎഫ് നിക്ഷേപത്തിന്മേല് ലഭിക്കുന്ന ആകെ കൂട്ടുപലിശ 13.17 ലക്ഷം രൂപയാണ്. അതായത്, 20 വര്‍ഷത്തെ പിപിഎഫ് നിക്ഷേപം പൂര്‍ത്തിയാക്കുമ്പോള്‍ നിങ്ങളുടെ അക്കൗണ്ടിലുള്ള സഞ്ചിത നിക്ഷേപ മൂല്യം 23.97 ലക്ഷമായി ഉയരും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ



Click it and Unblock the Notifications
