സമ്പാദ്യ ശീലം ഉള്ളവർക്ക് സാമ്പത്തിക വീഴ്ചകൾ ഉണ്ടാവില്ല. എന്നാൽ നിങ്ങൾ എവിടെ നിക്ഷേപിക്കുന്നു എന്നതും പ്രധാനമാണ്. സുരക്ഷിത നിക്ഷേപത്തിലൂടെ മികച്ച റിട്ടേൺ ലഭിക്കുന്നത് പോസ്റ്റ് ഓഫീസ് സ്കീമിലൂടെയാണ്. ഉറപ്പുള്ള നേട്ടം ലഭിക്കുന്നതു കൊണ്ടാണ് മറ്റു സ്ഥാപനങ്ങളിൽ നിന്നും പോസ്റ്റ് ഓഫീസ് എന്നും വ്യത്യസ്തമായി നിൽക്കുന്നതും ജനപ്രിയമാവുന്നതും. പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളിൽ ഏറ്റവും ശ്രദ്ധേയമായത് റിക്കറിംഗ് ഡെപോസിറ്റ് അഥവാ ആർ.ഡി തന്നെ.
ചെറിയ നിക്ഷേപങ്ങളിലൂടെ വലിയ തുക ലഭിക്കുന്ന നിക്ഷേപ മാർഗമാണ് ഇത്. സമ്പാദ്യ ശീലം ആരംഭിക്കാനും ഇതൊരു മികച്ച ഓപ്ഷനായിരിക്കും. ചെറിയ തുക നിക്ഷേപിച്ചാലും വലിയ റിട്ടേൺ എന്ന നിങ്ങളുടെ ലക്ഷ്യത്തിലേക്ക് എത്താൻ പോസ്റ്റ് ഓഫീസ് ആർ.ഡി സഹായിക്കും. ഇവിടെ പ്രതിമാസം 5000 രൂപ നിക്ഷേപിക്കാൻ ആരംഭിച്ചാൽ നിങ്ങൾക്ക് ഒറ്റയടിയ്ക്ക് ലക്ഷങ്ങൾ ഉറപ്പാക്കാം. കൂടാതെ ഉയർന്ന പലിശയും വാഗ്ദാനം ചെയ്യുന്നുണ്ട്.
പോസ്റ്റ് ഓഫീസ് ആർ.ഡി- പലിശ നിരക്ക്
പോസ്റ്റ് ഓഫീസിലെ ഇത്തരം ചെറുകിട സമ്പാദ്യ പദ്ധതികൾ ജനങ്ങൾക്ക് കൂടുതൽ സുരക്ഷിത നിക്ഷേപമായി മാറുന്നു. ഈ സ്കീം നിലവിൽ 6.8% വരെയാണ് പലിശ ഈടാക്കുന്നത്. ഇത് വലിയ നേട്ടം തന്നെയാണ്. അപ്രതീക്ഷിത സാഹചര്യങ്ങളിൽ സമ്പാദ്യം പിൻവലിക്കുമ്പോഴും ഉയർന്ന പിലശയോടെ തുക ലഭിക്കുമെന്നതും ആകർഷക ഘടകമാണ്. ഇവിടെ നിങ്ങൾക്ക് പ്രതിമാസം 100 രൂപ നിക്ഷേപിച്ച് ഒരു അക്കൗണ്ട് തുറക്കാം. സിംഗിൾ അല്ലെങ്കിൽ ജോയിൻ്റ് അക്കൗണ്ട് തുറക്കാനുള്ള സൗകര്യവും പോസ്റ്റ് ഓഫീസ് ആർ.ഡി നൽകുന്നുണ്ട്. അതിനാൽ ഏതൊരു ഇന്ത്യൻ പൗരനും ഇവിടെ നിക്ഷേപിക്കാം.

കാലാവധിയും നിക്ഷേപവും....
ഈ സ്കീമിന്റെ കാലാവധി 5 വർഷമാണ്. എന്നാൽ ആവശ്യമെങ്കിൽ ഈ നിക്ഷേപ കാലാവധി നീട്ടാനും സാധിക്കും. വെറും 100 രൂപ നിക്ഷേപിച്ച് പോസ്റ്റ് ഓഫീസ് ആർ.ഡി ആരംഭിക്കാം എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. എന്നാൽ പരമാവധി തുകയ്ക്ക് പരിധിയില്ല. നിങ്ങൾക്ക് എത്ര രൂപ വേണമെങ്കിലും ഇവിടെ നിക്ഷേപിച്ച് തുടങ്ങാം.
പ്രതിമാസ തവണകൾ ഒരിക്കലും മുടങ്ങാതെ അടക്കുക. 5 വർഷത്തെ കാലാവധിയിൽ ഏതെങ്കിലും മാസം നിക്ഷേപം മുടങ്ങിയാൽ അതിന് 1% പിഴ ഈടാക്കും. ഇത് തുടർച്ചയായി 4 തവണ മുടങ്ങിയാൽ ഈ അക്കൗണ്ട് സ്വയം ക്ലോസ് ചെയ്യപ്പെടും.
5000 നിക്ഷേപിച്ചാൽ ലക്ഷങ്ങൾ സമ്പാദിക്കാം....
മുകളിൽ പരമാർശിച്ചതു പോലെ നിങ്ങൾ പ്രതിമാസം 5000 രൂപ നിക്ഷേപിച്ചാൽ ലക്ഷങ്ങൾ സമ്പാദിക്കാൻ സാധിക്കുമോ? 5 വർഷത്തെ കാലാവധിയിലേക്ക് 5000 രൂപ നിക്ഷേപിച്ചാൽ നിക്ഷേപ തുക 3 ലക്ഷം ആയിരിക്കും. നിലവിലെ പലിശ നിരക്ക് 6.8% കണക്കാക്കിയാൽ മൊത്തം പലിശ 57,771 രൂപയായിരിക്കും. അതായത് കാലാവധി പൂർത്തിയാവുമ്പോൾ നിങ്ങൾക്ക് മൊത്തം 3,57,771 രൂപ ലഭിക്കും.
ഇതേ നിക്ഷേപം അടുത്ത അഞ്ച് വർഷത്തേക്ക് നീട്ടിയാൽ നിങ്ങളുടെ മൊത്തം നിക്ഷേപ തുക 6 ലക്ഷം ആയിരിക്കും. അങ്ങനെയെങ്കിൽ മൊത്തം പലിശ മാത്രം 2,58,986 രൂപ ഉറപ്പാണ്. കാലാവധി പൂർത്തിയാവുമ്പോൾ മൊത്തം തുകയായി 8,58,986 രൂപ ലഭിക്കുന്നു. വെറും 5000 രൂപ നിക്ഷേപത്തിലൂടെ 8 ലക്ഷത്തിനു മുകളിൽ സമ്പാദിക്കാം.
More From GoodReturns

മുംബൈ-ബെംഗളൂരു വന്ദേ ഭാരത് സ്ലീപ്പർ: യാത്ര ഇനി അതിവേഗം

ആർബിഐ പണനയം നാളെ: നിങ്ങളുടെ ഇഎംഐ കുതിച്ചുയരുമോ?

സ്വർണ്ണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട ഞെട്ടിക്കുന്ന പുതിയ വിവരങ്ങൾ

ബംഗളൂരു ട്രെയിൻ യാത്രക്കാർക്ക് ഇന്ന് വലിയ തിരിച്ചടി; ശ്രദ്ധിക്കുക

ക്രെഡിറ്റ് കാർഡ് റിവാർഡ് മാറ്റങ്ങൾ നിങ്ങളുടെ പോക്കറ്റ് കാലിയാക്കുന്നുണ്ടോ?

ടിസിഎസ് ഫലങ്ങൾ വിപണിയിൽ വൻ മാറ്റങ്ങൾ വരുത്തുമോ?

ആർബിഐ തീരുമാനം: നിങ്ങളുടെ ഇഎംഐ കുറയുമോ അതോ കൂടുമോ?

റിപ്പോ നിരക്ക് മാറ്റമില്ല: ഇഎംഐ ഭാരം കുറയ്ക്കാൻ വഴികൾ

സ്വർണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട നിർണായക മാറ്റങ്ങൾ ഇതാ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ; തിങ്കളാഴ്ച നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

പ്രവാസികൾക്ക് ആശ്വാസം; പണം ഇനി അക്കൗണ്ടിലെത്താൻ വൈകില്ല



Click it and Unblock the Notifications