ചെറിയ നിക്ഷേപങ്ങളിലൂടെ വലിയ തുക സമ്പാദിക്കണമെന്ന് ആഗ്രഹിക്കുന്നവർക്ക് പോസ്റ്റ് ഓഫീസ് പദ്ധതികൾ മികച്ച തിരഞ്ഞെടുപ്പായിരിക്കും. നിങ്ങൾക്കു വേണ്ടിയോ മക്കൾക്കു വേണ്ടിയോ ആർക്കു വേണ്ടിയും നിക്ഷേപിക്കാൻ പോസ്റ്റ് ഓഫീസിൻ്റെ വിവിധ ചെറുകിട സമ്പാദ്യ പദ്ധതികൾ അനുവദിക്കാറുണ്ട്. ലക്ഷങ്ങൾ സമ്പാദിക്കാൻ പ്ലാനുണ്ടെങ്കിൽ പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്ന റിക്കറിംഗ് ഡെപ്പോസിറ്റിൽ നിക്ഷേപം ആരംഭിക്കാം.
നിങ്ങൾക്ക് 3 ലക്ഷം രൂപയോളം സമ്പാദിക്കാൻ ഈ റിക്കറിംഗ് ഡെപ്പോസിറ്റിലൂടെ എളുപ്പം സാധിക്കും. അതിനായി പ്രതിമാസം തുച്ഛമായ നിക്ഷേപം മാത്രം മതി. അതായത് 1000 രൂപ, 2000 രൂപ, 3000 രൂപ, 5000 രൂപ എന്നിങ്ങനെ പ്രതിമാസം നിക്ഷേപിച്ചാൽ നിങ്ങൾക്ക് 3 ലക്ഷം എന്ന ലക്ഷ്യത്തിലേക്ക് എത്താം. 5 വർഷത്തേക്ക് തുടർച്ചയായി നിക്ഷേപിച്ചാൽ ഓരോ നിക്ഷേപത്തിൻ്റെയും കാലാവധി പൂർത്തിയാവുമ്പോൾ എത്ര രൂപ മെച്യൂരിറ്റി തുക ലഭിക്കുമെന്നും അറിയാം.
പലിശ നിരക്ക്
പോസ്റ്റ് ഓഫീസ് ആർഡി അഥവാ റിക്കറിംഗ് ഡെപ്പോസിറ്റ് നിലവിൽ നൽകുന്ന വാർഷിക പലിശ 6.7 ശതമാനമാണ്.

1,000 രൂപ നിക്ഷേപിച്ചാൽ മെച്യൂരിറ്റി എത്ര?
നിങ്ങൾ എല്ലാ മാസവും 1,000 രൂപ നിക്ഷേപിച്ചാൽ 5 വർഷം കൊണ്ട് ആകെ നിക്ഷേപം 60,000 രൂപയായിരിക്കും. കാലാവധി പൂർത്തിയാകുമ്പോൾ, നിങ്ങൾക്ക് 70,989 രൂപ ലഭിക്കും. ഇവിടെ പലിശ മാത്രം 10,989 രൂപ ലഭിക്കുന്നു. എന്നാൽ ഈ നിക്ഷേപം 5 വർഷത്തേക്ക് കൂടി തുടർന്നാൽ മെച്യൂരിറ്റി തുക 1,70,857 രൂപയാവും.
2,000 രൂപ നിക്ഷേപിച്ചാൽ മെച്യൂരിറ്റി എത്ര?
നിങ്ങൾ എല്ലാ മാസവും 2,000 രൂപ നിക്ഷേപിച്ചാൽ 5 വർഷത്തിനുള്ളിൽ ആകെ നിക്ഷേപം 1,20,000 രൂപയായി ഉയരും. അങ്ങനെയെങ്കിൽ കാലാവധി പൂർത്തിയാകുമ്പോൾ നിക്ഷേപം 1,42,732 രൂപയായി വളരും. ഇവിടെ 22,732 രൂപ പലിശ മാത്രമായിരിക്കും.
3,000 രൂപ നിക്ഷേപിച്ചാൽ മെച്യൂരിറ്റി എത്ര?
പോസ്റ്റ് ഓഫീസ് ആർഡിയിൽ എല്ലാ മാസവും 3,000 രൂപ നിക്ഷേപിച്ചാൽ 5 വർഷത്തിനുള്ളിൽ ആകെ നിക്ഷേപം 1,80,000 രൂപയാവും. കാലാവധി പൂർത്തിയാകുമ്പോൾ ഈ നിക്ഷേപം 2,14,097 രൂപയായി വളരും. അതിൽ 34,097 രൂപ പലിശയിനത്തിൽ ലഭിക്കുന്നു.
5,000 രൂപ നിക്ഷേപിച്ചാൽ മെച്യൂരിറ്റി എത്ര?
ഈ സ്കീമിൽ എല്ലാ മാസവും 5,000 രൂപ നിക്ഷേപിച്ചാൽ 5 വർഷത്തിനുള്ളിൽ ആകെ നിക്ഷേപം 3 ലക്ഷം രൂപയാവും. കാലാവധി പൂർത്തിയാകുമ്പോൾ ഈ നിക്ഷേപം 3,56,830 രൂപയായി വളരും. അതിൽ 56,830 രൂപ പലിശയിനത്തിൽ മാത്രം ലഭിക്കുന്നു. ഈ ഘട്ടത്തിൽ നിങ്ങൾക്ക് 3 ലക്ഷം എന്ന ലക്ഷ്യത്തിലേക്ക് എത്താം.
പോസ്റ്റ് ഓഫീസ് ആർഡി ഒരു മികച്ച സമ്പാദ്യ പദ്ധതിയാണ്. അപകട സാധ്യതകളില്ലാതെ നിക്ഷേപിക്കാനും, സുരക്ഷിതമായ വരുമാനം നേടാനും സാധിക്കുന്ന നിക്ഷേപ പദ്ധതിയെന്ന നിലയിൽ റിക്കറിംഗ് ഡെപ്പോസിറ്റ് നിങ്ങളെ തൃപ്തിപ്പെടുത്തും. 5 വർഷത്തേക്ക് മാത്രമല്ല ആവശ്യമെങ്കിൽ 10 വർഷത്തേക്ക് ആർഡിയിൽ നിക്ഷേപിക്കാനും സാധിക്കും.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

സോവറിൻ ഗോൾഡ് ബോണ്ട്: യൂണിറ്റൊന്നിന് 15,334 രൂപ; നിക്ഷേപകർക്ക് പണം അക്കൗണ്ടിലെത്തുന്നത് എപ്പോൾ?

ഇലക്ട്രോണിക്സ് സിറ്റി ഫ്ലൈഓവർ ടോൾ പിരിവ് തുടരുമോ? സെപ്റ്റംബർ 11 മുതൽ വരാനിരിക്കുന്ന മാറ്റങ്ങൾ അറിയാം

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

ദുബായിൽ സ്വർണം വാങ്ങുമ്പോൾ വൻ ലാഭം; ഇന്ത്യയെക്കാൾ കുറഞ്ഞ വിലയിൽ സ്വർണം സ്വന്തമാക്കാം, അറിയേണ്ടതെല്ലാം ഇതാ

ബെംഗളൂരു-മംഗളൂരു വന്ദേ ഭാരത്: സെപ്റ്റംബർ 5-ന് നിർണ്ണായക ട്രയൽ റൺ; യാത്രാസമയം കുറയുമോ?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
