സമ്പാദ്യശീലം നിങ്ങളുടെ ഭാവി ജീവിതം സുരക്ഷിതമാക്കാൻ എളുപ്പത്തിൽ സഹായിക്കുന്നു. ചെറിയ തുകയോ വലിയ തുകയോ നിക്ഷേപിച്ച് വിവിധ ഇൻവെസ്റ്റ്മെന്റ് ആരംഭിക്കാവുന്നതാണ്. എന്നാൽ നിക്ഷേപിക്കുമ്പോൾ ഒരു സുരക്ഷിതമായ സ്കീം ആഗ്രഹിക്കുന്നവർക്ക് രണ്ടാമതൊന്ന് ചിന്തിക്കാതെ സമീപിക്കാൻ സാധിക്കുന്നത് പോസ്റ്റ് ഓഫീസ് പദ്ധതികളാണ്. ഇവിടെ ഒട്ടനവധി ചെറുകിട സമ്പാദ്യ പദ്ധതികളുണ്ട്. നിങ്ങൾക്ക് മികച്ച റിട്ടേണോടെ സമ്പാദിക്കാൻ പ്ലാനുണ്ടെങ്കിൽ പോസ്റ്റ് ഓഫീസ് ആർ.ഡിയിൽ നിക്ഷേപിക്കാവുന്നതാണ്.
പോസ്റ്റ് ഓഫീസ് ആർ.ഡി അഥവാ റിക്കറിംഗ് ഡെപ്പോസിറ്റ് ഒരു ജനപ്രിയ പദ്ധതിയാണ്. നിങ്ങൾക്ക് എല്ലാ മാസവും ഒരു നിശ്ചിത തുക ഈ അക്കൗണ്ടിലേക്ക് നിക്ഷേപിക്കാം. കാലാവധി പൂർത്തിയാവുമ്പോൾ ലക്ഷങ്ങൾ സമ്പാദിക്കാൻ സാധിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത. നിങ്ങൾക്ക് ഇഷ്ടമുള്ള ഒരു നിശ്ചിത തുക എല്ലാ മാസവും നിക്ഷേപിക്കാം. എന്തെങ്കിലും പ്രത്യേകം നേട്ടം പ്രതീക്ഷിക്കുന്നവർക്കും ഈ സ്കീം മികച്ച റിസൾട്ട് തരുന്നു.
പോസ്റ്റ് ഓഫീസ് ആർ.ഡി
5 വർഷത്തെ കാലാവധിയിലേക്ക് പോസ്റ്റ് ഓഫീസ് ആർ.ഡിയിൽ നിക്ഷേപിക്കുന്നത്. നിങ്ങൾക്ക് താത്പര്യമുണ്ടെങ്കിൽ ആ കാലാവധി 10 വർഷത്തേക്ക് നീട്ടുവാനും സാധിക്കും. നിങ്ങൾക്ക് പോസ്റ്റ് ഓഫീസ് ആർ.ഡിയിൽ അക്കൗണ്ട് ഇല്ല എങ്കിൽ തൊട്ടടുത്ത പോസ്റ്റ് ഓഫീസിൽ നേരിട്ടെത്തി ഈ സ്കീമിൽ നിക്ഷേപിക്കാവുന്നതാണ്. വെറും 100 രൂപ നൽകി ഒരു അക്കൗണ്ട് ആരംഭിക്കാൻ സാധിക്കും. എന്നാൽ പരമാവധി നിക്ഷേപത്തിന് പരിധിയില്ല.
ഈ സ്കീമിനും കീഴിൽ പ്രായപൂർത്തിയാകാത്തവരുടെ പേരിലും അക്കൗണ്ട് തുടങ്ങാം. എന്നാൽ അതിൽ മാതാപിതാക്കളും അവരുടെ പേര് രേഖയോടൊപ്പം നൽകേണ്ടതുണ്ട്.

പലിശ എത്രയാണ്?
പോസ്റ്റ് ഓഫീസ് ആർ.ഡിയുടെ നിലവിലെ പലിശ 6.7% എന്ന നിരക്കിലാണ് കണക്കാക്കുന്നത്. കഴിഞ്ഞ വർഷമാണ് 6.5% നിരക്കിൽ നിന്ന് 6.7% നിരക്കിലേക്ക് പോസ്റ്റ് ഓഫീസ് ആർ.ഡി പലിശ ഉയർത്തിയത്.
കാലാവധി പൂർത്തിയാവുമ്പോൾ ലക്ഷങ്ങൾ സമ്പാദിക്കുന്നത് എങ്ങനെ?
പോസ്റ്റ് ഓഫീസ് ആർ.ഡിയുടെ കാലാവധി 5 വർഷമാണ്. ഈ കാലാവധിയിലേക്ക് നിങ്ങൾ എല്ലാ മാസവും 5,000 രൂപ നിക്ഷേപിച്ചാൽ അഞ്ച് വർഷം കൊണ്ട് നിങ്ങളുടെ മൊത്തം നിക്ഷേപം 3 ലക്ഷം രൂപയായിരിക്കും. അതിൽ പലിശയായി കണക്കാക്കുന്നത് 56,830 രൂപയാണ്. എങ്കിൽ കാലാവധി പൂർത്തിയാവുമ്പോൾ നിങ്ങളുടെ മൊത്തം തുക 3,56,830 രൂപയാകും.
ഇനി ഈ അക്കൗണ്ട് അഞ്ച് വർഷത്തേക്ക് കൂടി നീട്ടുകയാണെങ്കിൽ നിങ്ങൾക്ക് 10 വർഷത്തിനുള്ളിൽ വലിയ നേട്ടം കിട്ടും. അതായത് നിക്ഷേപ തുക മാത്രം 6,00,000 രൂപയാകും. ഇവിടെ 6.7% നിരക്കിൽ പലിശ മാത്രം 2,54,272 രൂപ ലഭിക്കും. അതായത് 10 വർഷത്തെ കാലാവധി പൂർത്തിയാവുമ്പോൾ നിങ്ങളുടെ മൊത്തം തുക 8,54,272 രൂപയാകും. വെറും 5000 രൂപയ്ക്ക് അക്കൗണ്ട് ആരംഭിച്ച് 8 ലക്ഷത്തിലധികം ഉറപ്പാക്കാം.
കാലാവധിയ്ക്ക് മുന്നേ അക്കൗണ്ട് ക്ലോസ് ചെയ്യാൻ സാധിക്കുമോ?
നിങ്ങൾക്ക് എന്തെങ്കിലും കാരണത്താൽ നിക്ഷേപം മുന്നോട്ട് കൊണ്ടു പോവാൻ സാധിക്കുന്നില്ല എങ്കിൽ കാലാവധി പൂർത്തിയാകുന്നതിന് മുന്നെ ഈ അക്കൗണ്ട് ക്ലോസ് ചെയ്യാം. ഒപ്പം വായ്പാ സൗകര്യവും നൽകിയിട്ടുണ്ട്. എന്നാൽ നിങ്ങളുടെ നിക്ഷേപ തുകയുടെ 50 ശതമാനം വരെ മാത്രമേ വായ്പയായി എടുക്കാൻ കഴിയൂ. നിങ്ങൾക്ക് നിക്ഷേപത്തിലൂടെ ലഭിക്കുന്ന പലിശ നിരക്കിനേക്കാൾ 2 ശതമാനം കൂടുതൽ പലിശയാണ് വായ്പയിലൂടെ ഈടാക്കുന്നത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
