സ്ഥിര നിക്ഷേപങ്ങൾക്ക് പദ്ധതികൾ തിരഞ്ഞെടുക്കുന്നതിന് ഓരോ വ്യക്തിയുടെയും ആകർഷണം വ്യത്യസ്തമായിരിക്കും. പണം ഉൾപ്പെടുന്ന തീരുമാനങ്ങളിൽ അപകടസാധ്യത ഒഴിവാക്കാനാഗ്രഹിക്കുന്നവർ ആണ് അധികവും. അത്തരം ആളുകൾ സാധാരണയായി സർക്കാർ പിന്തുണയുള്ള നിക്ഷേപ പദ്ധതികൾ തിരഞ്ഞെടുക്കുന്നതാണ് പതിവ്. തദവസരങ്ങളിൽ പോസ്റ്റ് ഓഫീസ് സ്മാൾ സേവിംഗ് സ്കീമുകളാണ് കൂടുതൽ ആളുകളും തിരഞ്ഞെടുക്കുന്നത്. ഇത്തരത്തിൽ 80,000 രൂപ വരെ ഉറപ്പായ റിട്ടേൺസ് വാഗ്ദാനം ചെയ്യുന്ന പോസ്റ്റ് ഓഫീസ് പദ്ധതിയെക്കുറിച്ചാണ് ഈ ലേഖനത്തിൽ പരാമർശിച്ചിരിക്കുന്നത്. ഒരു നിശ്ചിത തുക പ്രതിമാസ നിക്ഷേപിച്ച് മെച്വൂരിറ്റി കാലയളവിന് ശേഷം പലിശ സഹിതം ലഭിക്കുന്ന റെക്കറിംഗ് ഡെപ്പോസിറ്റ് അഥവ ആർഡിയാണ് ആ പദ്ധതി.
പ്രതിമാസം നിക്ഷേപിക്കാം
ഈ പോസ്റ്റ് ഓഫീസ് റെക്കറിങ് ഡെപ്പോസിറ്റ് സ്കീം ഒരാളുടെ പ്രതിമാസ ശമ്പളത്തിൽ നിന്നും ഒരു തുക മാറ്റി വച്ച് നിക്ഷേപിക്കാൻ അവസരം തരുന്ന ഒന്നാണ്. പോസ്റ്റ്പോസ്റ്റ് ഓഫീസ് റെക്കറിങ് ഡെപ്പോസിറ്റ് (ആർഡി) എന്ന് അറിയപ്പെടുന്ന ഈ സ്കീം പ്രതിവർഷം 6.7 ശതമാനം പലിശ നൽകുന്നു. ഏതൊരു ഇന്ത്യൻ പൗരനും ഈ സ്കീമിൽ നിക്ഷേപിക്കുന്നത് വഴി ലാഭം നേടാവുന്നതാണ്.

അപകടസാധ്യത കുറവ്
റെക്കറിംഗ് ഡെപ്പോസിറ്റിലും പോസ്റ്റ് ഓഫീസിന്റെ മറ്റ് നിക്ഷേപ രീതികൾ പോലെ തന്നെ അപകടസാധ്യത കുറവാണ്. നൂറു രൂപ മുതൽ നിക്ഷേപിച്ച് ആർഡി അക്കൗണ്ട് തുടങ്ങാം. ഉയർന്ന നിക്ഷേപ പരിധി ഇല്ലയെന്നതും എടുത്തുപറയേണ്ട സവിശേഷതയാണ്. രക്ഷിതാക്കളുടെ പേരും പത്രപ്രമാണങ്ങളും ചേർത്ത് കൊണ്ട് കുട്ടികളുടെ പേരിലും ഈ സ്കീം വഴി അക്കൗണ്ട് ആരംഭിച്ചു സമ്പാദ്യം വളർത്താൻ കഴിയുന്നതാണ്.
ഉറപ്പായ ലാഭം
പ്രതിമാസം 7,000 രൂപ നിക്ഷേപിക്കുന്നവർക്ക് , അഞ്ച് വർഷത്തിൽ മൊത്തം നിക്ഷേപം 4,20,000 രൂപയാകും, അഞ്ചു വർഷത്തിനുശേഷം, 79,564 രൂപയുടെ പലിശ ലഭിക്കും. അതുവഴി ആകെ മൊത്തം തുക 4,99,564 രൂപ ആകും. ഇനി പ്രതിമാസം 5,000 രൂപയാണ് നിക്ഷേപം എങ്കിൽ , അഞ്ച് വർഷത്തിൽ മൊത്തം നിക്ഷേപം 3,00,000 രൂപയാവും. 56,830 രൂപ പലിശയായ് ലഭിച്ചാൽ, വെറും അഞ്ചു വർഷങ്ങൾക്ക് ശേഷം മൊത്തം തുക 3,56,830 രൂപയായി മാറും.
പലിശ നിരക്ക്
പോസ്റ്റ് ഓഫീസ് റെക്കറിങ് ഡെപ്പോസിറ്റ് സ്കീമിന്റെ പലിശ നിരക്ക് സർക്കാർ മൂന്നു മാസത്തിൽ ഒരിക്കൽ മാറ്റം വരുത്താറുണ്ട്. ഈ സ്കീം വഴി ലഭിക്കുന്ന പലിശയ്ക്ക് ടി ഡി എസ് ബാധകമാണ്, ഇത് ഐ ടി ആർ (ITR) സമർപ്പിക്കുന്നതിനുശേഷം തിരിച്ചുപിടിക്കാവുന്നതാണ്. ലഭിക്കുന്ന പലിശ 10,000 രൂപയിൽ അധികമായാൽ, 10 ശതമാനം ടി ഡി എസ് ബാധകമായിരിക്കും.
പോസ്റ്റ് ഓഫീസ് റെക്കറിങ് ഡെപ്പോസിറ്റ് സ്കീം തികച്ചും സുരക്ഷിതമായ, അപകട സാധ്യത ഇല്ലാത്ത നിക്ഷേപം ആഗ്രഹിക്കുന്നവർക്കുള്ള ഉത്തമമായ നിക്ഷേപ പദ്ധതിയാണ്. പ്രതിമാസം നിക്ഷേപിക്കാനും നിശ്ചിത ലാഭം നേടാനും കഴിയുന്ന ഈ സ്കീം വിശ്വസനീയമായ സമ്പാദ്യത്തിനുള്ള ഒരു മികച്ച വഴിയൊരുക്കുന്നു. കുട്ടികൾക്കായി അക്കൗണ്ട് ആരംഭിക്കാനുള്ള സൗകര്യം കുടുംബങ്ങൾക്ക് ദീർഘകാല സമ്പാദ്യങ്ങൾക്കായി വളരെ എളുപ്പമുള്ളതും അതേ സമയം ഉപയോഗപ്രദവുമായിത്തീരുന്നു. വിദ്യാഭ്യാസത്തിനായോ, ഭാവി ചിലവിനായോ, അല്ലെങ്കിൽ സുരക്ഷിതമായിരിക്കുന്നതിന് ഒപ്പം നിങ്ങളുടെ പണം വർദ്ധിപ്പിക്കാനായോ ഈ സ്കീം നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾ നേടാൻ സഹായകരമാകുന്നു.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

മ്യൂച്വൽ ഫണ്ട് നിക്ഷേപകർ ശ്രദ്ധിക്കുക; എക്സ്പെൻസ് റേഷ്യോയിലെ ചെറിയ മാറ്റം നിങ്ങളുടെ ലാഭത്തെ കുറയ്ക്കുമോ?

മുതിർന്ന പൗരന്മാർ ശ്രദ്ധിക്കുക: എഫ്.ഡി പലിശനിരക്കിൽ മാറ്റം; ഉയർന്ന വരുമാനം നേടാൻ ഈ വഴികൾ നോക്കൂ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!



Click it and Unblock the Notifications
