ബാങ്കുകൾ പോലെ തന്നെ പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്ന സ്കീമുകളും ജനകീയമാണ്. പോസ്റ്റ് ഓഫീസ് സുരക്ഷിത നിക്ഷേപങ്ങൾ നൽകുന്നതിനാലാണ് നിക്ഷേപകർക്ക് കൂടുതൽ താത്പര്യം. ഇവിടെ വേറിട്ട അനവധി സ്കീമുകളുണ്ട്. അതിൽ ചെറുകിട നിക്ഷേപ പദ്ധതികളും ഉൾപ്പെടുന്നു. സമ്പാദ്യ ശീലം വർദ്ധിപ്പിക്കാനും ഭാവി ജീവിതം സുരക്ഷിതമാക്കാനും ഇത്തരം നിക്ഷേപങ്ങൾ നിങ്ങളെ സഹായിക്കുന്നു. തുച്ഛമായ നിക്ഷേപത്തിലൂടെ വലിയ തുക സമ്പാദിക്കാൻ ആഗ്രഹിക്കുന്നവർക്കും പോസ്റ്റ് ഓഫീസിനെ സമീപിക്കാം.
വെറും 100 രൂപ മുതൽ നിക്ഷേപം ആരംഭിക്കാവുന്ന കിടിലൻ സ്കീമാണ് പോസ്റ്റ് ഓഫീസ് ആർ.ഡി. ഏതൊരു സാധാരണക്കാരനും നിക്ഷേപിക്കാവുന്ന ആർ.ഡിയിൽ പരമാവധി നിക്ഷേപത്തിന് പരിധിയില്ല. നിങ്ങളുടെ സാമ്പത്തിക ശേഷിക്ക് അനുസരിച്ച് എത്ര രൂപ വരെയും നിക്ഷേപിക്കാം. എല്ലാ മാസവും ഒരു നിശ്ചിത തുക നിങ്ങൾക്ക് നിക്ഷേപിക്കാം. ഒപ്പം ആകർഷകമായ പലിശയും ചേരുമ്പോൾ പണം എളുപ്പത്തിൽ വളരും. വെറും 333 രൂപ മാറ്റി വെച്ചാൽ ലക്ഷങ്ങളാണ് പോസ്റ്റ് ഓഫീസ് ആർ.ഡിയിലൂടെ സ്വന്തമാക്കാൻ സാധിക്കുന്നത്.
പലിശ നിരക്ക് അറിയാം.....
പോസ്റ്റ് ഓഫീസ് റിക്കറിംഗ് ഡെപ്പോസിറ്റ് സ്കീം അഥവാ ആർ.ഡി നിക്ഷേത്തിന്റെ കാലാവധി 5 വർഷമാണ്. അത് 10 വർഷമായി നീട്ടാൻ സാധിക്കും. നിലവിലെ കണക്ക് പ്രകാരം നിക്ഷേപത്തിൻ്റെ പലിശ നിരക്ക് 6.7 ശതമാനമാണ്. ഇത് എല്ലാ നിക്ഷേപകർക്കും ഒരുപോലെ ബാധകമാണ്.

എങ്ങനെ അക്കൗണ്ട് തുറക്കാം?
നിങ്ങളുടെ തൊട്ടടുത്തുള്ള പോസ്റ്റ് ഓഫീസിൽ പോയി ഒരു ആർ.ഡി സ്കീമിൽ ഒരു അക്കൗണ്ട് തുറക്കാം. അഞ്ച് വർഷമാണ് ഈ പദ്ധതിയുടെ കാലാവധി. പ്രായപൂർത്തിയാകാത്തവർക്കും പോസ്റ്റ് ഓഫീസ് ആർ.ഡിയിൽ അക്കൗണ്ട് തുടങ്ങാം. പക്ഷേ രേഖകൾ സമർപ്പിക്കുമ്പോൾ മാതാപിതാക്കളുടെ പേരും കൊടുക്കണം. ഒരുപക്ഷേ അക്കൗണ്ട് തുറന്നതിനു ശേഷം ചില കാരണത്താൽ ആ അക്കൗണ്ട് ക്ലോസ് ചെയ്യണമെങ്കിൽ അതിനും സാധിക്കും. അതായത് ഈ സ്കീമിൽ പ്രീ-മെച്വർ ക്ലോഷർ സൗകര്യം നൽകിയിട്ടുണ്ട്.
ഇനി അപ്രതീക്ഷിത സാമ്പത്തിക പ്രതിസന്ധികൾ വരുമ്പോൾ നിക്ഷേപത്തിൽ നിന്നും ലോൺ സൗകര്യവും ലഭിക്കും. എന്നാൽ അക്കൗണ്ട് ആരംഭിച്ച് ഒരു വർഷത്തിന് ശേഷം നിക്ഷേപ തുകയുടെ 50 ശതമാനം വരെ മാത്രമേ വായ്പയായി എടുക്കാൻ സാധിക്കൂ. നിങ്ങൾക്ക് ലഭിക്കുന്ന പലിശ നിരക്കിനേക്കാൾ 2 ശതമാനം കൂടുതൽ ഇത്തരം വായ്പകൾക്ക് പലിശ ഈടാക്കും എന്നതും ഓർക്കുക.
333 രൂപയുണ്ടോ കൈയിൽ?
333 രൂപ ദിവസേന മാറ്റി വെച്ചാൽ 17 ലക്ഷത്തിലധികം സമ്പാദിക്കാം. ഇവിടെ ദിവസവും 333 രൂപ മാറ്റിവെച്ചാൽ ഓരോ മാസവും 9,990 രൂപ നിക്ഷേപിക്കും. അത്തരത്തിൽ ഒരു വർഷം കൊണ്ട് നിങ്ങൾ നിക്ഷേപിക്കുന്നത് 1,19,880 ലക്ഷം രൂപയാവും. സാധാരണയായി 5 വർഷത്തേക്ക് നിക്ഷേപിക്കുമ്പോൾ 6.7 ശതമാനം പലിശ കണക്കാക്കിയാൽ കാലാവധി പൂർത്തിയാവുമ്പോൾ ലഭിക്കുന്ന മെച്യൂരിറ്റി തുക 7,12,941 ലക്ഷം രൂപയാണ്.
ഇവിടെ പലിശയിനത്തിൽ 1,13,541 ലക്ഷം ഉറപ്പാക്കാം. എന്നാൽ നിങ്ങൾ ഈ അക്കൗണ്ട് അഞ്ച് വർഷത്തേക്ക് കൂടി നീട്ടുകയാണെങ്കിൽ മെച്യൂരിറ്റി തുക ഇരട്ടിയിലധികമാവും. 10 വർഷം കൊണ്ട് നിങ്ങൾ നിക്ഷേപിക്കുന്ന മൊത്തം തുക 11,98,800 രൂപയാകും. അതായത് ലഭിക്കുന്ന മൊത്തം മെച്യൂരിറ്റി തുക 17,06,837 രൂപയായിരിക്കും. ഇതിലൂടെ നിങ്ങൾക്ക് ലഭിക്കുന്ന പലിശ മാത്രം 5,08,037 രൂപയാണ്. വർഷത്തിൽ 1 ലക്ഷം നിക്ഷേപത്തിലൂടെ 10 വർഷം കൊണ്ട് 5 ലക്ഷത്തിലധികമാണ് പലിശയായി ലഭിക്കുന്നത്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട



Click it and Unblock the Notifications