ജോലി ചെയ്യുന്നതിനൊപ്പം ഭാവി സുരക്ഷിതമാക്കുന്നതിന് സമ്പാദിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് എല്ലാവരും. എന്നാൽ കൃത്യമായ പ്ലാനിംഗ് ഇല്ലാതെ പലർക്കും അത്തരം ലക്ഷ്യങ്ങളിലേക്ക് എത്താൻ സാധിക്കുന്നില്ല. പണം നിക്ഷേപിച്ച് അത് വളർത്താൻ നിരവധി നിക്ഷേപ മാർഗങ്ങളുണ്ട്. നിലവിൽ മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിച്ചാൽ വമ്പൻ കോർപ്പസ് ലഭിച്ചേക്കാം. എന്നാൽ അത് അപകടം കൂടുതലുള്ള നിക്ഷേപങ്ങളാണ്. ഇവിടെയാണ് പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങൾ വ്യത്യസ്തമാവുന്നത്.
പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങൾ സുരക്ഷിതമാണ്, ഒപ്പം സ്ഥിരമായ വരുമാനവും ലഭിക്കും. പോസ്റ്റ് ഓഫീസ് നിരവധി സ്കീമുകൾ നൽകുന്നുണ്ട്, അതിൽ നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾക്കൊത്ത് നിക്ഷേപിക്കാം. അധികം കാലതാമസമില്ലാതെ എന്നാൽ ആകർഷകമായ പലിശ നിരക്കോടെ സമ്പാദിക്കാൻ സാധിക്കുന്ന സ്കീമാണ് പോസ്റ്റ് ഓഫീസ് റിക്കറിംഗ് ഡെപ്പോസിറ്റ് ( ആർ.ഡി). ഈ സ്കീമിലൂടെ മികച്ച നേട്ടം ഉറപ്പാക്കാം. വെറും 100 രൂപ മുതല്‍ ആര്‍.ഡിയിൽ നിക്ഷേപിച്ചു തുടങ്ങാം. അതായത് ഏതൊരു സാധാരണക്കാരനും നിക്ഷേപിക്കാവുന്ന സ്കീമാണിത്.
പോസ്റ്റ് ഓഫീസ് ആർ.ഡി
പോസ്റ്റ് ഓഫീസിലെ ജനകീയ നിക്ഷേപ പദ്ധതിയാണ് ആർ.ഡി. എല്ലാ മാസവും ഒരു നിശ്ചിത തുക നിക്ഷേപിച്ച് ലാഭം ഉറപ്പാക്കാൻ ഈ സ്കീം അനുവദിക്കുന്നു. 5 വർഷമാണ് ഈ നിക്ഷേപത്തിന്റെ കാലാവധി, പക്ഷേ നിങ്ങൾക്ക് പരമാവധി 10 വർഷം വരെ നിക്ഷേപിക്കാവുന്നതാണ്. കാലാവധി അവസാനിക്കുന്നതിനു മുന്നേ അക്കൗണ്ട് ക്ലോസ് ചെയ്ത് പണം പിൻവലിക്കാം.
മാത്രമല്ല ഈ നിക്ഷേപത്തിൽ വായ്പാ സൗകര്യവും ഉണ്ട്. അതായത് നിക്ഷേപ കാലയളവിൽ അപ്രതീക്ഷിതമായി വരുന്ന ചെലവുകൾക്ക് ഈ നിക്ഷേപത്തിൽ നിന്നും ലോൺ എടുക്കാം. പക്ഷേ നിങ്ങളുടെ നിക്ഷേപ തുകയുടെ 50 ശതമാനം വരെ മാത്രമേ വായ്പയായി എടുക്കാൻ കഴിയൂ.

പലിശ നിരക്ക്...
പോസ്റ്റ് ഓഫീസ് ആർ.ഡി സ്കീമിലൂടെ നിലവില്‍ 6.8 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്യുന്നു. ഇവിടെ ഓരോ പാദത്തിലുമാണ് പലിശ ലഭിക്കുന്നത്. ഈ പലിശ നിരക്ക് കണക്കാക്കിയാൽ 25 ലക്ഷം വരെ പോസ്റ്റ് ഓഫീസ് ആർ.ഡിയിലൂടെ സമ്പാദിക്കാം. എങ്ങനെ? നോക്കാം...
പോസ്റ്റ് ഓഫീസ് ആർ.ഡിയിലൂടെ 25 ലക്ഷം സമ്പാദിക്കാം...
ദിവസവും 500 രൂപ മാറ്റി വെച്ചാൽ തീർച്ചയായും 25 ലക്ഷത്തിലധികം സമ്പാദിക്കാൻ സാധിക്കും. ഇത്തരത്തിൽ മാസത്തിൽ 30 ദിവസവും 500 രൂപ മാറ്റി വെച്ചാൽ മൊത്തം തുക 15,000 രൂപയായിരിക്കും. ഈ 15,000 രൂപ ഒരു വർഷം കൊണ്ട് 1,80,000 രൂപയാവുന്നു. ഇത്തരത്തിൽ 5 വർഷത്തേക്ക് 6.8% പലിശ നിരക്കിൽ നിക്ഷേപിച്ചാൽ മൊത്തം പലിശ മാത്രം 1,73,314 രൂപ നേടാം. അതായത് 5 വർഷം കൊണ്ട് നിങ്ങൾക്ക് മൊത്തം തുകയായി ലഭിക്കുന്നത് 10,73,314 രൂപയാണ്.
ഈ 5 വർഷത്തിൽ തന്നെ നിക്ഷേപം അവസാനിക്കാതെ അടുത്ത 5 വർഷത്തേക്ക് കൂടെ നിക്ഷേപിച്ചാൽ എത്ര രൂപ നേടാം? അതായത് മൊത്തം 10 വർഷത്തേക്ക് നിങ്ങൾ നിക്ഷേപിക്കുന്ന തുക 18,00,000 ലക്ഷം ആയിരിക്കും. ഇനി പലിശ മാത്രം 7,76,958 ലക്ഷം ഉറപ്പാക്കാം. അങ്ങനെ 10ാമത്തെ വർഷം അക്കൗണ്ട് ക്ലോസ് ചെയ്യുമ്പോൾ ലഭിക്കുന്ന മൊത്തം തുക 25,76,958 ലക്ഷം രൂപയായിരിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
