കഷ്ടപ്പെട്ട് സമ്പാദിച്ച് പണത്തിന് എല്ലായിപ്പോഴും മികച്ച റിട്ടേൺസ് ആഗ്രഹിക്കുന്നവരാണ് കൂടുതൽ ആളുകളും. എന്നാൽ മികച്ച റിട്ടേൺസിനും ഉയർന്ന പലിശയ്ക്കുമൊപ്പം അപകട സാധ്യതകളും നിലനിൽക്കുന്നതാണ് വിപണിയിൽ ഇന്ന് ലഭ്യമായിട്ടുള്ള നിക്ഷേപ രീതികളിൽ ബഹുഭൂരിപക്ഷവുമെന്നതുകൊണ്ട് തന്നെ സുരക്ഷിതമായ നിക്ഷേപ രീതികൾ തേടുന്നവരും നിരവധിയാണ്. അത്തരം നിക്ഷേപകർക്ക് പ്രയോജനപ്പെടുത്താൻ സാധിക്കുന്ന ഒരു നിക്ഷേപ രീതിയാണ് പോസ്റ്റ് ഓഫീസിന്റെ റെക്കറിംഗ് ഡെപ്പോസിറ്റ് അഥവ ആർഡി. ഉയർന്ന പലിശയും ഉറപ്പായ റിട്ടേൺസുമാണ് പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികളുടെ മുഖമുദ്ര.

പോസ്റ്റ് ഓഫീസ് ആർഡി സ്കീം എന്നറിയപ്പെടുന്ന റെക്കറിംഗ് ഡെപ്പോസിറ്റ് സ്കീമിൽ നിക്ഷേപിക്കുന്നതുവഴി നിങ്ങളുടെ ഹ്രസ്വകാല സാമ്പത്തിക ലക്ഷ്യങ്ങൾക്ക് ആശങ്കകളില്ലാതെ പണം സമാഹരിക്കാൻ സാധിക്കുമെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടികാണിക്കുന്നു. സർക്കാർ പിന്തുണയോടെയെത്തുന്ന ഈ പദ്ധതിയുടെ ഏറ്റവും വലിയ സവിശേഷതകളിലൊന്ന് അത് പൂർണ്ണമായും അപകടസാധ്യതയില്ലാത്തതാണ് എന്നതാണ്. പോസ്റ്റ് ഓഫീസ് ആർഡി സ്കീമിൽ പ്രതിമാസം 5,000 രൂപ മാത്രം നിക്ഷേപിച്ചുകൊണ്ട് ആളുകൾക്ക് 8 ലക്ഷം രൂപ സമാഹരിക്കാൻ കഴിയും. ഇതിൽ രണ്ടര ലക്ഷത്തിന് മുകളിൽ പലിശയിനത്തിലാണ് ലഭിക്കുന്നത്.
മറ്റ് ബാങ്കുകൾ വാഗ്ദാനം ചെയ്യുന്ന സ്ഥിര നിക്ഷേപ പലിശ നിരക്കുകളേക്കാൾ കൂടുതലാണ് പോസ്റ്റ് ഓഫീസ് ആർഡിയിലെ പലിശ നിരക്ക്. നിലവിൽ 6.7 ശതമാനം വാർഷിക പലിശയാണ് പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്നത്. ഇത് ഓരോ പാദത്തിലും നിക്ഷേപത്തോടൊപ്പം ചേരുന്നു.
അഞ്ച് വർഷത്തെ കാലാവധി പൂർത്തിയാകുന്നതുവരെ, ഒരു വ്യക്തി എല്ലാ മാസവും 5,000 രൂപ റിക്കറിംഗ് ഡെപ്പോസിറ്റ് അക്കൗണ്ടിൽ നിക്ഷേപിക്കകയാണെങ്കിൽ ആകെ നിക്ഷേപം 3,000,00 രൂപയായിരിക്കും. മുതലിന് 6.7 ശതമാനം പലിശ നിരക്കിൽ 56,830 രൂപയായിരിക്കും. അഞ്ച് വർഷത്തിനുള്ളിൽ ആകെ തുക 3,56,830 രൂപയായാകും.
അഞ്ച് വർഷത്തേയ്ക്ക് കൂടി നിക്ഷേപം നീട്ടാനുള്ള അവസരവും പോസ്റ്റ് ഓഫീസ് നൽകുന്നു. ഇത് നിങ്ങളുടെ നിക്ഷേപിച്ച തുക വേഗത്തിൽ വളരാൻ അനുവദിക്കും. മെച്വൂരിറ്റി കാലയളവ് അഞ്ച് വർഷത്തിൽ നിന്ന് പത്ത് വർഷത്തിലേക്ക് നീട്ടുമ്പോൾ ആകെ നിക്ഷേപിക്കുന്ന തുക ആറ് ലക്ഷം രൂപയായിരിക്കും. പത്ത് വർഷത്തിന് ശേഷം ലഭിക്കുന്ന റിട്ടേൺസാകട്ടെ 8,54,272 രൂപയും. പലിശ ഇനത്തിൽ മാത്രം ലഭിക്കുന്ന തുക ഏകദേശം 2,54,272 രൂപയായിരിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
