സമ്പാദ്യം വളർത്താൻ സാമ്പത്തിക നിക്ഷേപം അത്യാവശ്യമാണ്. എന്നാൽ ഏത് നിക്ഷേപം തിരഞ്ഞെടുക്കണമെന്നത് ഓരോ വ്യക്തികളുടേയും വരുമാനത്തിന് അനുസരിച്ച് മാറും. സുരക്ഷ, വരുമാനം തുടങ്ങിയ കാര്യങ്ങൾ പരിഗണിച്ചതിന് ശേഷം മാത്രമേ ഏത് നിക്ഷേപവും തിരഞ്ഞെടുക്കാൻ പാടുള്ളു. വലിയ തുക ഒറ്റത്തവണയായി നിക്ഷേപിക്കാൻ സാധിക്കാത്തവർക്ക് ചെറിയ തുക തവണകളായി നിക്ഷേപിക്കാൻ സാധിക്കുന്ന പദ്ധതി തിരഞ്ഞെടുക്കാം.
ഇന്ത്യൻ പോസ്റ്റ് ഓഫീസ് അത്തരത്തിലുള്ള ഒരു നിക്ഷേപ പദ്ധതി വാഗ്ധാനം ചെയ്യുന്നുണ്ട്. അതാണ് പോസ്റ്റ് ഓഫീസ് ആവര്‍ത്തന നിക്ഷേപ പദ്ധതി അഥവാ പോസ്റ്റ് ഓഫീസ് ആർഡി. പദ്ധതിയുടെ കൂടുതൽ വിശദാംശങ്ങൾ പരിശോധിക്കാം.
പോസ്റ്റ് ഓഫീസ് ആവര്‍ത്തന നിക്ഷേപ പദ്ധതി
പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികളിൽ ഏറ്റവും ജനപ്രിയ നിക്ഷേപമാണ് പോസ്റ്റ് ഓഫീസ് ആർഡി. പദ്ധതിയിൽ അക്കൗണ്ട് തുറക്കൽ പ്രക്രിയ ലളിതമാണ്, കൂടാതെ 10 വയസ്സിന് മുകളിലുള്ള കുട്ടികൾക്കും ഈ അക്കൗണ്ട് തുറക്കാൻ കഴിയും. 18 വയസ്സ് തികയുമ്പോൾ, കുട്ടിക്ക് അവരുടെ കെവൈസി അപ്‌ഡേറ്റ് ചെയ്യാനും അക്കൗണ്ട് സ്വയം കൈകാര്യം ചെയ്യാനും കഴിയും. അഞ്ചു വര്‍ഷമാണ് പോസ്റ്റ് ഓഫീസ് എ്ഫ്ഡികളുടെ കാലാവധി. എന്നാല്‍ കാലാവധി പൂര്‍ത്തിയാകുന്നതിനു ശേഷവും 5 വർഷത്തേക്ക് നിക്ഷേപം തുടരാൻ സാധിക്കും.
പലിശ നിരക്ക്
പോസ്റ്റ് ഓഫീസ് നിലവിൽ ആർഡികൾക്ക് 6.7% വാർഷിക പലിശ വാഗ്ദാനം ചെയ്യുന്നു. പോസ്റ്റ് ഓഫീസ് ആര്‍ഡിയുടെ മറ്റൊരു പ്രധാന ആകര്‍ഷണം വായ്പ സൗകര്യമാണ്. നിങ്ങളുടെ നിക്ഷേപ തുകയുടെ 50% വരെ വായ്പയായി എടുക്കാന്‍ സാധിക്കൂം. ആര്‍ഡി അക്കൗണ്ട് തുടങ്ങി കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും മുടക്കം കൂടാതെ നിക്ഷേപം നടത്തിയാല്‍ മാത്രമേ വായ്പ യോഗ്യത ലഭിക്കൂ. ഇവിടെ എടുക്കുന്ന തുകയ്ക്ക് പലിശ 2% മാത്രമായിരിക്കും പലിശ.

നിക്ഷേപ തുക
വെറും 100 രൂപ മുതല്‍ നിക്ഷേപം ആരംഭിക്കാവുന്ന സ്‌കീമാണിത്. ഏതൊരു സാധാരണക്കാരനും നിക്ഷേപിക്കാവുന്ന ആര്‍ഡിയില്‍ പരമാവധി നിക്ഷേപത്തിന് പരിധിയില്ല. സാമ്പത്തിക ശേഷിക്ക് അനുസരിച്ച് എത്ര രൂപ വരെയും നിക്ഷേപിക്കാം. എല്ലാ മാസവും ഒരു നിശ്ചിത തുക നിക്ഷേപിക്കാം. ഒപ്പം ആകര്‍ഷകമായ പലിശയും ചേരുമ്പോള്‍ പണം എളുപ്പത്തില്‍ വളരും.
5000 രൂപയുടെ നിക്ഷേപം
പോസ്റ്റ് ഓഫീസ് ആവര്‍ത്തന നിക്ഷേപ പദ്ധതിയിൽ നിങ്ങൾ മാസം 5000 രൂപ നിക്ഷേപിക്കുന്നു എന്ന് കരുതുക. അതായത് ഒരുദിവസം 166.5 രൂപയുടെ നിക്ഷേപം. ഈ നിക്ഷേപം 10 വർഷത്തേക്ക് തുടർന്നാൽ കാലാവധി പൂർത്തിയാകുമ്പോൾ ഏകദേശം 8,54,272 സമ്പാദിക്കാൻ സാധിക്കും. ഇതിൽ 2,54,272 രൂപ പലിശയിലൂടെ മാത്രം ലഭിക്കുന്നതാണ്.
ഇനി പ്രതിമാസ നിക്ഷേപം 10000 രൂപയാണെന്ന് കരുതുക. അതായത് പ്രതിദിനം 333.33 രൂപ. ഈ നിക്ഷേപം 5 വർഷത്തേക്ക് തുടർന്നാൽ 6 ലക്ഷം രൂപ സമ്പാദിക്കാന സാധിക്കും. ഇതിൽ 1.13 ലക്ഷം പലിശയിലൂടെയാണ് ലഭിക്കുന്നത്. എന്നാൽ നിക്ഷേപ കാലാവധി 10 വർഷമാണെങ്കിൽ മൊത്തം നിക്ഷേപം 12 ലക്ഷം രൂപയാകും. ഇവിടെ കാലാവധിയില്‍ നിങ്ങളുടെ പലിശ വരുമാനം ഏകദേശം 5,08,546 രൂപയായിരിക്കും. അതായത് 10 വര്‍ഷത്തില്‍ നിങ്ങളുടെ കൈവശം മുതലും പലിശയും ചേര്‍ത്ത് 17,08,546 രൂപയുണ്ടാകും.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications