സമ്പാദ്യ ശീലം വളർത്തുന്നതിലൂടെ ഭാവി ജീവിതം കൂടുതൽ സുരക്ഷിതമാവുന്നു. ചെറിയ നിക്ഷേപങ്ങളിലൂടെ വലിയ സമ്പാദ്യങ്ങൾ ഉണ്ടാക്കാം. മുന്നോട്ടുള്ള ജീവിതത്തിൽ സുരക്ഷിതമായ നിക്ഷേപങ്ങൾക്ക് ആളുകൾ പൊതുവേ പോസ്റ്റ് ഓഫീസ് സ്കീമുകളാണ് തിരഞ്ഞെടുക്കുന്നത്. ആകർഷകമായ പലിശ നിരക്കിനൊപ്പം മികച്ച റിട്ടേണും പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളിലൂടെ ലഭിക്കും. കുട്ടികളിലും മുതിർന്നവരിലും നിക്ഷേപ ശീലങ്ങൾ വളർത്തിയാൽ സാമ്പത്തിക ആവശ്യങ്ങൾക്ക് മറ്റൊരാളെ ആശ്രയിക്കാതെ ജീവിക്കാൻ സാധിക്കും.
പോസ്റ്റ് ഓഫീസ് സ്കീമുകളിൽ ജനപ്രിയമായ നിക്ഷേപമാണ് ആർ.ഡി അഥവാ റിക്കറിംഗ് ഡെപ്പോസിറ്റ്. ചെറിയ തുകയിൽ നിക്ഷേപിച്ച് തുടങ്ങാം എന്നതാണ് ഇത്തരം നിക്ഷേപത്തിന്റെ പ്രത്യേകത. ഇത്തരം നിക്ഷേപങ്ങൾ അപകടരഹിതമാണ് ഒപ്പം, ഒരു സ്ഥിരവരുമാനവും നൽകുന്നു. റിസ്ക് ഇല്ലാത്ത നിക്ഷേപങ്ങൾ ആഗ്രഹിക്കുന്നവർക്ക് ഈ പോസ്റ്റ് ഓഫീസ് ആർ.ഡി മികച്ച ഓപ്ഷനാണ്. പോസ്റ്റ് ഓഫീസിൻ്റെ ഈ പദ്ധതി 5 വർഷത്തെ കാലാവധിയിലാണ് പ്രവർത്തിക്കുന്നത്. ലക്ഷങ്ങൾ സമ്പാദിക്കാൻ ഇതിലൂടെ സാധിക്കുന്നു.
ദിവസവും 100 രൂപ മാത്രം നിക്ഷേപിച്ചാൽ നിങ്ങൾക്ക് ഈ 5 വർഷം കൊണ്ട് ലക്ഷക്കണക്കിന് രൂപ സമ്പാദിക്കാനാവുന്നു. ഇത് സാധാരണ ബാങ്കുകളിൽ പോലും സാധ്യമല്ല.
100 രൂപ കൊണ്ട് ലക്ഷങ്ങൾ..... എങ്ങനെ?
100 രൂപ ദിവസേന എടുത്താൽ ഒരു മാസത്തേക്ക് 3000 രൂപയാവുന്നു. അതായത് പ്രതിമാസം പോസ്റ്റ് ഓഫീസ് ആർ.ഡിയിൽ നിങ്ങൾ നിക്ഷേപിക്കേണ്ട തുക 3000 രൂപയാണ്. ഇതേ പോലെ എല്ലാ മാസവും 3000 നിക്ഷേപിച്ചാൽ പ്രതിവർഷം 36,000 രൂപ നിക്ഷേപിക്കും. പോസ്റ്റ് ഓഫീസ് ആർ.ഡി കാലാവധി പൂർത്തിയാവുന്നതു വരെ ഇതേ തുക നിക്ഷേപിച്ചാൽ മൊത്തം 1,80,000 രൂപ നിങ്ങളുടെ നിക്ഷേപം മാത്രമാവും. 5 വർഷത്തെ കാലാവധിയിലെ നിക്ഷേപ തുകയാണ് ഇത്.

നിലവിൽ പോസ്റ്റ് ഓഫീസ് ആർ.ഡിയുടെ പലിശ നിരക്ക് 6.7 ശതമാനമാണ്. ഈ പലിശ കണക്കാക്കിയാൽ 5 വർഷത്തെ നിക്ഷേപത്തിന് മൊത്തം 34,097 രൂപ പലിശ മാത്രം ലഭിക്കും. അതായത് കാലാവധി പൂർത്തിയാകുമ്പോൾ 2,14,097 രൂപ നിങ്ങൾക്ക് മൊത്തം തുകയായി കിട്ടുന്നു. ഇത് വെറും 100 രൂപ ദിവസവും ലാഭിക്കുന്ന കണക്കാണ്. ഇതേ രീതിയിൽ കൂടുതൽ തുക നിക്ഷേപിച്ചാൽ ഇതിലും സമ്പാദിക്കാം. ഒരു പോസ്റ്റ് ഓഫീസ് ആർ.ഡി തുറക്കാൻ വെറും 100 രൂപ മതി. മാത്രമല്ല നിക്ഷേപത്തിന് യാതൊരു പരിധിയും പോസ്റ്റ് ഓഫീസ് നിശ്ചയിച്ചിട്ടില്ല.
വായ്പ നേടാം....
അപ്രതീക്ഷിത സാമ്പത്തിക ആവശ്യങ്ങൾ വന്നാൽ നിങ്ങൾക്ക് പോസ്റ്റ് ഓഫീസ് ആർ.ഡിയിൽ നിന്ന് ലോൺ എടുക്കാം. അതായത്, 12 തവണകൾ നിക്ഷേപിച്ച ശേഷം നിങ്ങളുടെ അക്കൗണ്ടിൽ നിക്ഷേപിച്ച തുകയുടെ 50 ശതമാനം വരെ വായ്പയായി എടുക്കാം. ഈ തുക ഒറ്റത്തവണയോ തവണകളായോ തിരിച്ചടയ്ക്കാൻ സാധിക്കും. എന്നാൽ ആർ.ഡി പലിശയുടെ 2 % കൂടുതലായിരിക്കും വായ്പയുടെ പലിശ.
കാലാവധി നീട്ടാൻ അവസരമുണ്ട്.
5 വർഷത്തെ കാലാവധിക്ക് ശേഷവും ആർ.ഡി നിക്ഷേപം തുടരണമെന്നുണ്ടെങ്കിൽ 5 വർഷത്തേക്ക് കൂടി കാലാവധി നീട്ടാം. കാലാധി 5 വർഷത്തേക്ക് നീട്ടിയാലും അതുവരെ ലഭിച്ച് പലിശ തന്നെയാവും പിന്നീടും ലഭിക്കുക. അതായത് ഇതേ തുക 10 വർഷത്തേക്ക് നിക്ഷേപിച്ചാൽ പലിശ മാത്രം 1,52,565 രൂപ ലഭിക്കും. കാലാവധി പൂർത്തിയാവുമ്പോൾ മൊത്തം 5,12,565 തുക ലഭിക്കുന്നു.
കാലാവധി നീട്ടിയ സമയത്ത് നിങ്ങൾക്ക് എപ്പോൾ അക്കൗണ്ട് ക്ലോസ് ചെയ്യാം. 2 വർഷത്തിനും 6 മാസത്തിനും ശേഷം നിങ്ങൾക്ക് അക്കൗണ്ട് ക്ലോസ് ചെയ്യാം. ആ 2 വർഷത്തേക്ക് 6.7 ശതമാനം പലിശ ലഭിക്കും. എന്നാൽ 6 മാസത്തേക്ക് നിങ്ങൾക്ക് 4% നിരക്കിലാവും പലിശ ലഭിക്കുന്നത്. പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ട് പലിശയാണ് 6 മാസത്തേക്ക് കണക്കാക്കുന്നത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
