വരുമാനത്തിൽ നിന്ന് തന്നെ ലാഭിച്ചാൽ ഭാവി ജീവിതം സുരക്ഷിതമാക്കാൻ സാധിക്കും. എന്നാൽ പലർക്കും സമ്പാദ്യ ശീലം കുറഞ്ഞു വരുന്ന സാഹചര്യമാണ് കാണുന്നത്. ചിലവുകൾ കൂടുകയും സമ്പാദ്യം കുറയുകയും ചെയ്യുന്നു. ഇതിനു പരിഹാരമായി പോസ്റ്റ് ഓഫീസ് സമ്പാദ്യ പദ്ധതികളിൽ നിക്ഷേപിക്കുന്നത് ഉചിതം. കാരണം നിങ്ങൾക്ക് വലിയ തുക തന്നെ നിക്ഷേപിക്കേണ്ട ആവശ്യകത വരുന്നില്ല. മാത്രമല്ല ആകർഷകമായ റിട്ടേണുകളും ലഭിക്കുന്നു.
ദിവസേന വെറും 333 രൂപ നിക്ഷേപിച്ചാൽ 17 ലക്ഷത്തിലധികം രൂപ സമ്പാദിക്കുന്ന ഒരു പദ്ധതിയുണ്ട്. ഇതൊരു പോസ്റ്റ് ഓഫീസ് ആർ.ഡി സ്കീമാണ്. നിക്ഷേപകർക്ക് വലിയ വരുമാനം നൽകുന്ന ഒരു പിഗ്ഗി ബാങ്കായി കണക്കാക്കപ്പെടുന്ന പോസ്റ്റ് ഓഫീസ് ഈ ആർ.ഡി സ്കീമിനെ കുറിച്ച് വ്യക്തമായി പറയുന്നുണ്ട്. ചെറിയ നിക്ഷേപങ്ങളിലൂടെ വലിയ സമ്പാദ്യം നേടാം എന്നതാണ് ഏറ്റവും വലിയ ആകർഷക ഘടകം.

അപകട സാധ്യതയില്ല
പോസ്റ്റ് ഓഫീസിന്റെ മറ്റെല്ലാം സേവിംഗ്സ് സ്കീമുകളെ പോലെ ഈ ആർ.ഡി സ്കീമുകൾക്കും അപകട സാധ്യത ഒട്ടും തന്നെയില്ല. അതാണ് ജനങ്ങൾക്ക് എന്നും പോസ്റ്റ് ഓഫീസ് സ്കീമുകളോട് ഇത്രയും ജനപ്രീതി. ഇതിലെ നിക്ഷേപത്തിന് സർക്കാർ തന്നെ സുരക്ഷ ഉറപ്പ് നൽകുന്നു. ഈ നിക്ഷേപ പദ്ധതിയുടെ ഒരു പ്രധാനപ്പെട്ട കാര്യം എന്തെന്നാൽ എല്ലാ മാസവും ശരിയായ സമയത്ത് നിക്ഷേപം നടത്തണം എന്നതാണ്.
എല്ലാ മാസവും ഒരേ ദിവസം തന്നെ ഡിപ്പോസിറ്റ് ചെയ്യണം. കാരണം ഒരു പക്ഷേ ഏതെങ്കിലും ഒരു മാസത്തെ നിക്ഷേപം മുടങ്ങിയാൽ നിങ്ങൾ 1% പിഴ അടയ്‌ക്കേണ്ടിവരും. ഇത് തുടർച്ചയായി 4 തവണ സംഭവിച്ചാൽ ഈ അക്കൗണ്ട് സ്വയമേവ ക്ലോസ് ചെയ്യപ്പെടും. ഈ പദ്ധതിയുടെ കാലാവധി 5 വർഷമാണ്.
333 രൂപ കൊണ്ട് ലക്ഷപ്രഭുവാകാം....
വെറും 333 രൂപ നിക്ഷേപിച്ച് ലക്ഷപ്രഭു ആവുന്നത് അത്ര നിസ്സാരമല്ല. ഈ സ്കീമിൽ നിങ്ങൾ പ്രതിദിനം 333 രൂപ നിക്ഷേപിച്ചാൽ ഈ തുക പ്രതിമാസം 10,000 രൂപയായി മാറുന്നു. അതായത്, ദിവസവും 333 സേവ് ചെയ്യുന്നതിലൂടെ നിങ്ങൾക്ക് പ്രതിവർഷം 1.20 ലക്ഷം രൂപ ലാഭിക്കാം. അതായത്, അഞ്ച് വർഷത്തെ കാലാവധി പൂർത്തിയാവുമ്പോൾ നിങ്ങളുടെ നിക്ഷേപ തുക 5,99,400 രൂപയുന്നു. ഇനി 6.8 ശതമാനം നിരക്കിൽ കൂട്ടുപലിശ നോക്കുകയാണെങ്കിൽ അത് 1,15,427 രൂപയാകും. അതായത് 5 വർഷത്തെ കാലാവധി പൂർത്തിയാവുമ്പോൾ നിക്ഷേപത്തിന്റെ മൊത്തം തുക 7,14,827 രൂപയാവുന്നു.
പോസ്റ്റ് ഓഫീസ് ആർ.ഡിയുടെ 5 വർഷത്തെ നിക്ഷേപ കാലാവധി പൂർത്തിയാകുമ്പോൾ നിങ്ങൾക്ക് ഈ നിക്ഷേപം ഒരു 5 വർഷത്തേക്ക് കൂടെ നീട്ടാം. അതായത്, 10 വർഷം വരെ നിങ്ങൾക്ക് ഈ പിഗ്ഗി ബാങ്ക് പ്രയോജനപ്പെടുത്താം. ഇപ്പോൾ 10 വർഷത്തിനുള്ളിൽ നിങ്ങൾ നിക്ഷേപിച്ച തുക 12,00000 രൂപയും അതിന് ലഭിക്കുന്ന പലിശ 5,08,546 രൂപയും ആയിരിക്കും. 10 വർഷത്തെ കാലാവധി പൂർത്തിയാവുമ്പോൾ നിങ്ങൾക്ക് മൊത്തം തുക 17,08,546 രൂപയായി ലഭിക്കും. അതായത് കണക്ക് പ്രകാരം 17 ലക്ഷത്തിനു മുകളിൽ സമ്പാദിക്കാൻ സാധിക്കും.
അക്കൗണ്ട് തുടങ്ങാൻ വെറും 100 രൂപ മതി
പോസ്റ്റ് ഓഫീസിലെ ഏറ്റവും മികച്ച ചെറുകിട സമ്പാദ്യ പദ്ധതികളിൽ ഉൾപ്പെടുത്തിയിട്ടുള്ള ഈ ആർ.ഡി അക്കൗണ്ട് തുറക്കാൻ പ്രതിമാസം 100 രൂപ നിക്ഷേപിക്കാം. നിലവിൽ ഈ സ്കീമിന് 6.8 ശതമാനം കൂട്ടുപലിശയാണ് നൽകുന്നത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
