ബാങ്കുകളുമായി താരതമ്യപ്പെടുത്തുമ്പോൾ 5 വർഷത്തെ പോസ്റ്റ് ഓഫീസ് റിക്കറിംഗ് ഡിപ്പോസിറ്റാണ് ഇപ്പോൾ കൂടുതൽ ലാഭകരം. ഉയർന്ന പലിശനിരക്കും സുരക്ഷിതത്വവുമാണ് സാധാരണക്കാർക്കിടയിൽ റിക്കറിംഗ് ഡിപ്പോസിറ്റിന്റെ ജനപ്രീതി കൂട്ടുന്നത്. റിക്കറിംഗ് ഡിപ്പോസിറ്റിന്റെ പലിശ നിരക്ക് കൃത്യമായ ഇടവേളകളിൽ പരിഷ്കരിക്കും. നിലവിൽ പോസ്റ്റ് ഓഫീസ് ആർഡിയുടെ പലിശ നിരക്ക് 7.2% ആണ്. പലിശ ഓരോ പാദത്തിലും പരിഷ്കരിക്കും.
കാലാവധി
ഒരു ഇടത്തരം നിക്ഷേപ ഓപ്ഷനായ റിക്കറിംഗ് മികച്ച നിക്ഷേപ മാർഗമായാണ് എല്ലാവരും തിരഞ്ഞെടുക്കുന്നത്. നിലവിൽ, ഒരു പോസ്റ്റ് ഓഫീസ് ആർഡി തുറക്കാൻ ആഗ്രഹിക്കുന്ന വ്യക്തികൾ അവരുടെ നിക്ഷേപം കുറഞ്ഞത് 5 വർഷത്തേക്ക് സജീവമാണെന്ന് ഉറപ്പാക്കേണ്ടതുണ്ട്. അതായത് പോസ്റ്റ് ഓഫീസ് ആർഡിയുടെ ഏറ്റവും കുറഞ്ഞ കാലാവധി 5 വർഷമാണ്.
കാലാവധി നീട്ടാം
ഈ കാലയളവിനു ശേഷവും തങ്ങളുടെ ആർഡിയുമായി തുടരാൻ ആഗ്രഹിക്കുന്ന വ്യക്തികൾക്ക് അത് നീട്ടാൻ അവസരമുണ്ട്. പരമാവധി കാലാവധി 10 വർഷം വരെ നീട്ടാൻ സാധിക്കും. 5 വർഷത്തിന് മുകളിലേയ്ക്ക് നീട്ടുന്ന ആർഡികൾക്കും പലിശ നേടുന്നത് തുടരും.
നിക്ഷേപ തീയതികൾ
ഒരു പോസ്റ്റ് ഓഫീസ് ആർഡി തുറക്കുന്ന ഒരു വ്യക്തി നിക്ഷേപ കാലയളവിൽ ആകെ 60 നിക്ഷേപം നടത്തുമെന്ന് പ്രതീക്ഷിക്കുന്നു. അതായത് 5 വർഷത്തേക്ക് എല്ലാ മാസവും ഒരു നിക്ഷേപം. അക്കൗണ്ട് തുറക്കുമ്പോൾ ആദ്യത്തെ നിക്ഷേപം നടത്തണം, അക്കൗണ്ട് തുറന്ന തീയതിയെ ആശ്രയിച്ച് ഒരു പ്രത്യേക തീയതിക്ക് മുമ്പായി പ്രതിമാസ നിക്ഷേപം നടത്തണം.
കാലതാമസം നേരിട്ട ആർഡി നിക്ഷേപങ്ങൾ
ഒരു അക്കൌണ്ട് ഉടമയ്ക്ക് അവന്റെ / അവളുടെ ആർഡിയിൽ പ്രതിമാസ തുക നിക്ഷേപിക്കാൻ കഴിയാത്ത സാഹചര്യങ്ങളുണ്ടാകാം. ബാധകമായ നിയമങ്ങൾ അനുസരിച്ച്, പരമാവധി 4 ഒഴിവുകൾ അനുവദനീയമാണ്. തുടർന്നും കാലതാമസം നേരിട്ടാൽ നിർത്തലാക്കിയ അക്കൌണ്ടായി കണക്കാക്കും. പിന്നീട് അക്കൌണ്ട് പ്രവർത്തിപ്പിക്കണമെങ്കിൽ ഓരോ 100 രൂപയ്ക്കും ഒരു രൂപ പിഴ ഈടാക്കുമെന്നും നിയമങ്ങൾ വ്യക്തമാക്കുന്നു. അക്കൗണ്ട് പുനരുജ്ജീവിപ്പിക്കുന്നതിന് നഷ്‌ടമായ നിക്ഷേപ തുകയ്‌ക്ക് പുറമേ ഈ പിഴയും നൽകേണ്ടതുണ്ട്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications