ലഭിക്കുന്ന വരുമാനത്തിൽ നിന്നും ഒരു നിശ്ചിത തുക നിക്ഷേപത്തിനായി മാറ്റിവച്ചാൽ മാത്രമേ ഭാവിയിൽ സാമ്പത്തിക സുരക്ഷിതത്വം നേടാൻ സാധിക്കുകയുള്ളു. വിപണിയിൽ നിരവധി നിക്ഷേപ പദ്ധതികളുണ്ട്. അതിൽ നിന്നും നിങ്ങൾക്ക് ഏറ്റവും അനുയോജ്യമായ നിക്ഷേപ പദ്ധതി തിരഞ്ഞെടുക്കാം. ദൈർഘ്യമേറിയ നിക്ഷേപ കാലയളവുകളോട് താൽപര്യമില്ലാത്ത ആളുകൾക്ക് ഏറ്റവും അനുയോജ്യം പോസ്റ്റ് ഓഫീസ് ആവർത്തന നിക്ഷേപമാണ്. സുരക്ഷ, മികച്ച പലിശ, ഉറപ്പായ വരുമാനം, നികുതി ഇളവുകൾ എന്നിവയാണ് പോസ്റ്റ് ഓഫീസ് ആവർത്തന നിക്ഷേപത്തിന്‍റെ ഗുണങ്ങൾ.
പോസ്റ്റ് ഓഫീസ് ആവർത്തന നിക്ഷേപം
പോസ്റ്റ് ഓഫീസിന് കീഴിലുള്ള നിക്ഷേപ പദ്ധതികളിൽ ഏറ്റവും ജനപ്രിയ നിക്ഷേപ പദ്ധതിയാണ് ആവർത്തന നിക്ഷേപം അഥവാ ആർഡി. ശമ്പളക്കാർക്ക് ഏറ്റവും അനുയോജ്യമായ പദ്ധതിയാണിത്. മാസ തവണകളായി തുക നിക്ഷേപിച്ച് വലിയൊരു സംഖ്യ നേടിയെടുക്കാന്‍ ഈ പദ്ധതി വഴി സാധിക്കും.

നിക്ഷേപവും പലിശ നിരക്കും
5 വർഷമാണ് ആവർത്തന നിക്ഷേപത്തിന്‍റെ കാലാവധി. 100 രൂപ ഉപയോഗിച്ച് ആവർത്തന നിക്ഷേപം ആരംഭിക്കാം. നിക്ഷേപത്തിന് പരമാവധി പരിധിയില്ല. ഒരു മാസത്തിലെ നിശ്ചിത തീയതിക്കുള്ളില്‍ പണം അടച്ചില്ലെങ്കില്‍ 100 രൂപയ്ക്ക് ഒരു രൂപ നിരക്കില്‍ പിഴ ഈടാക്കും. മാത്രമല്ല കുടിശിക വരുത്തിയാല്‍ അത് അടച്ച ശേഷം മാത്രമെ അടുത്ത മാസ അടവ് സ്വീകരിക്കുകയുള്ളൂ.
പ്രായ പരിധിയില്ലാതെ അക്കൗണ്ടെടുക്കാം. 10 വയസിന് താഴെ പ്രായമുള്ള കുട്ടികളുടെ പേരില്‍ രക്ഷിതാക്കള്‍ക്ക് അക്കൗണ്ടെടുക്കാം. ജോയിന്‍റ് അക്കൗണ്ടും അനുവദിക്കും. ഒരാള്‍ക്ക് എത്ര അക്കൗണ്ടും ആരംഭിക്കാം.

പലിശ നിരക്ക്
6.70 ശതമാനമാണ് പോസ്റ്റ് ഓഫീസ് ആവർത്തന നിക്ഷേപത്തിന്‍റെ നിലവിലെ പലിശ നിരക്ക്. പലിശ നിരക്ക് ത്രൈമാസത്തിൽ അവലോകനം ചെയ്ത് പരിഷ്കരിക്കുകയോ നിലവിലുള്ള പലിശ നിരക്ക് തുടരുകയോ ചെയ്യും.
കാലാവധി നീട്ടാം
നിങ്ങളുടെ ആർ ഡി അക്കൗണ്ടിന്‍റെ കാലാവധി പൂർത്തിയായ തീയതി മുതൽ നിക്ഷേപം നടത്താതെ തന്നെ 5 വർഷം വരെ നിങ്ങൾക്ക് ആർ ഡി അക്കൗണ്ട് നിലനിർത്താം. ആവശ്യമുണ്ടെങ്കിൽ ബന്ധപ്പെട്ട പോസ്റ്റോഫീസിൽ അപേക്ഷ നൽകി അക്കൗണ്ട് 5 വർഷത്തേക്ക് കൂടി നീട്ടാം. നിക്ഷേപവും തുടരാം. അക്കൗണ്ട് നീട്ടുന്ന സമയത്തും അക്കൗണ്ട് തുറന്ന സമയത്തെ പലിശ നിങ്ങൾക്ക് ലഭിക്കും.
12 മാസ അടവ് പൂര്‍ത്തിയാക്കിയവര്‍ക്ക് അടച്ച തുകയുടെ 50 ശതമാനം തുക വായ്പയായി പിന്‍വലിക്കാം. ആര്‍ഡി പലിശ നിരക്കിനൊപ്പം 2 ശതമാനം പലിശ ചേര്‍ത്താണ് വായ്പ തിരിച്ചടയ്‌ക്കേണ്ടത്. അക്കൗണ്ട് ആരംഭിച്ച് 3 വര്‍ഷം പൂര്‍ത്തിയായാല്‍ പിന്‍വലിക്കാന്‍ അനുവദിക്കും.
ഉയർന്ന തുക കണ്ടെത്താം
5 വർഷം കൊണ്ട് ആവർത്തന നിക്ഷേപത്തിലൂടെ 5 ലക്ഷം രൂപ കണ്ടെത്തുക എന്നതാണ് നിങ്ങളുടെ ലക്ഷ്യമെങ്കിൽ എല്ലാ മാസവും 7000 രൂപ നിക്ഷേപിക്കണം. ദിവസവും 233 രൂപ നീക്കിവച്ചാൽ മതി. 5 വർഷത്തിനുള്ളിൽ നിങ്ങൾ മൊത്തം 4,20,000 രൂപ നിക്ഷേപിക്കും. അതോടൊപ്പം പലിശയായി 79,564 രൂപ ലഭിക്കും. അത്തരമൊരു സാഹചര്യത്തിൽ, നിങ്ങൾ നിക്ഷേപിച്ച തുകയും പലിശയും ചേർക്കുന്നതിലൂടെ കാലാവധി പൂർത്തിയാകുമ്പോൾ 4,99,564 രൂപ ലഭിക്കും. അതായത് ഏകദേശം 5 ലക്ഷം രൂപ.
നിക്ഷേപം 5 വർഷത്തേക്ക് കൂടി നീട്ടിയാൽ ഏകദേശം 12 ലക്ഷം രൂപ നേടാം. അതായത് പ്രതിമാസം 7,000 രൂപ 10 വർഷത്തേക്ക് നിക്ഷേപിക്കുമ്പോൾ ആകെ നിക്ഷേപ തുക 8,40,000 രൂപയായിരിക്കും. ഇതിന് 6.7 ശതമാനം പലിശ നിരക്കിൽ 3,55,982 രൂപ പലിശയായി ലഭിക്കും. അതായത് കാലാവധി പൂർത്തിയാകുമ്പോൾ ആകെ 11,95,982 രൂപ ലഭിക്കും. അതായത് ഏകദേശം 12 ലക്ഷം രൂപ.
നിക്ഷേപം എങ്ങനെ..?
പോസ്റ്റ് ഓഫീസ് ആര്‍ ഡികളില്‍ ഓണ്‍ലൈനായും നിക്ഷേപിക്കാം. ഓഫ് ലൈനായി പദ്ധതിയിൽ ചേരാൻ ആഗ്രഹിക്കുന്നവർക്ക് തൊട്ടടുത്തുള്ള പോസ്റ്റ് ഓഫീസ് സന്ദർശിച്ചാൽ മതി.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
