സുരക്ഷിത നിക്ഷേപവും മികച്ച വരുമാനവും ആഗ്രഹിക്കുന്നവർക്കുള്ള മികച്ച ഓപ്ഷനാണ് പോസ്റ്റ് ഓഫീസിന്റെ ചെറുകിട സമ്പാദ്യ പദ്ധതികൾ. അത്തരത്തിലുള്ള ഒരു ജനപ്രിയ പദ്ധതിയാണ് പോസ്റ്റ് ഓഫീസ് ആർഡി. ഈ പദ്ധതിയിലൂടെ നിങ്ങൾക്ക് കോടീശ്വരനാകാം. എല്ലാ മാസവും ഒരു നിശ്ചിത തുക ഈ സ്കീമിൽ നിക്ഷേപിക്കുന്നതിലൂടെ, 10 വർഷത്തിനുള്ളിൽ നിങ്ങൾക്ക് 8 ലക്ഷം രൂപയിൽ കൂടുതൽ ഫണ്ട് ശേഖരിക്കാൻ സാധിക്കും.
സ്കീമിലെ പലിശ നിരക്ക്
ഏതു പ്രായത്തിലുള്ളവർക്കുമുള്ള സേവിങ് സ്കീമുകൾ പോസ്റ്റ് ഓഫീസ് വാഗ്‌ദാനം ചെയ്യുന്നുണ്ട്. പോസ്റ്റ് ഓഫീസ് റിക്കറിംഗ് ഡെപ്പോസിറ്റ് സ്കീം നിക്ഷേപത്തിനുള്ള മികച്ച ഓപ്ഷനായി ആളുകൾക്കിടയിൽ മാറിയിട്ടുണ്ട്. 5 വർഷമാണ് ഈ സ്കീമിന്റെ കാലാവധി. 10 വർഷംവരെ നീട്ടാവുന്നതാണ്. കഴിഞ്ഞ വർഷം 2023ൽ ഈ സ്കീമിലെ നിക്ഷേപത്തിന്റെ പലിശ നിരക്ക് 6.5 ശതമാനത്തിൽ നിന്ന് 6.7 ശതമാനമായി ഉയർത്തി.

100 രൂപ നിക്ഷേപിച്ച് അക്കൗണ്ട് തുടങ്ങാം
അടുത്തുള്ള ഏതെങ്കിലും പോസ്റ്റ് ഓഫീസിൽ പോയി നിങ്ങൾക്ക് പോസ്റ്റ് ഓഫീസ് റിക്കറിംഗ് ഡെപ്പോസിറ്റ് സ്കീമിൽ ഒരു അക്കൗണ്ട് തുറക്കാം. ഇതിൽ 100 രൂപ മുതൽ നിക്ഷേപം ആരംഭിക്കാം, അതേസമയം പരമാവധി നിക്ഷേപത്തിന് പരിധി നിശ്ചയിച്ചിട്ടില്ല. ഈ പദ്ധതിയുടെ കാലാവധി അഞ്ച് വർഷമാണ്. പോസ്റ്റ് ഓഫീസ് ആർഡിയിൽ പ്രായപൂർത്തിയാകാത്തവരുടെ പേരിലും അക്കൗണ്ട് തുടങ്ങാം. അങ്ങനെ തുടങ്ങുമ്പോൾ മാതാപിതാക്കളും അവരുടെ പേര് രേഖയോടൊപ്പം നൽകേണ്ടതുണ്ട്.
ലോൺ സൗകര്യം ലഭ്യമാണ്
പോസ്റ്റ് ഓഫീസ് ആർഡി സ്കീമിൽ ഒരു അക്കൗണ്ട് തുറന്ന് എന്തെങ്കിലും പ്രശ്നം കാരണം ക്ലോസ് ചെയ്യാൻ ആലോചിക്കുകയാണെങ്കിൽ, പ്രീ-മെച്വർ ക്ലോഷർ സൗകര്യം നൽകിയിട്ടുണ്ട്. അതായത് കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് നിങ്ങൾക്ക് അക്കൗണ്ട് ക്ലോസ് ചെയ്യാം. ഈ സ്കീമിൽ ലോൺ സൗകര്യവും ലഭ്യമാണ്. അക്കൗണ്ട് ഒരു വർഷത്തേക്ക് സജീവമായ ശേഷം, നിക്ഷേപ തുകയുടെ 50 ശതമാനം വരെ മാത്രമേ വായ്പയായി എടുക്കാൻ കഴിയൂ. വായ്പയുടെ പലിശനിരക്കിനെക്കുറിച്ച് പറയുകയാണെങ്കിൽ, നിക്ഷേപത്തിൽനിന്ന് നിങ്ങൾക്ക് ലഭിക്കുന്ന പലിശ നിരക്കിനേക്കാൾ 2 ശതമാനം കൂടുതലാണിത്.
10 വർഷം കൊണ്ട് 8 ലക്ഷം എങ്ങനെ നേടാം
ഈ സ്കീമിൽ എല്ലാ മാസവും 5,000 രൂപ നിക്ഷേപിക്കുകയാണെങ്കിൽ, 5 വർഷം കൊണ്ട് 3 ലക്ഷം രൂപ നിക്ഷേപിക്കുകയും പലിശയായി 56,830 രൂപ ലഭിക്കുകയും ചെയ്യും. അങ്ങനെ നിങ്ങളുടെ മൊത്തം ഫണ്ട് 3,56,830 രൂപയായിരിക്കും. ഈ അക്കൗണ്ട് അഞ്ച് വർഷത്തേക്ക് കൂടി നീട്ടുകയാണെങ്കിൽ, 10 വർഷത്തിനുള്ളിൽ നിക്ഷേപിച്ച തുക 6,00,000 രൂപയാകും. ഇതോടൊപ്പം, 6.7 ശതമാനം പലിശ നിരക്കിൽ 2,54,272 രൂപ ലിക്കും. ഈ രീതിയിൽ, 10 വർഷ കാലയളവിൽ നിക്ഷേപിച്ച മൊത്തം ഫണ്ട് 8,54,272 രൂപയാകും.
പോസ്റ്റ് ഓഫീസ് ആർഡി സ്കീമുകളിലെ നിക്ഷേപത്തിന് ലഭിക്കുന്ന പലിശയിൽ ടിഡിഎസ് കുറയ്ക്കും. ആർഡിയിൽ നിന്ന് ലഭിക്കുന്ന പലിശയ്ക്ക് 10 ശതമാനം ടിഡിഎസ് ബാധകമാണ്. ആർഡിയിൽ നിന്ന് ലഭിക്കുന്ന പലിശ 10,000 രൂപയിൽ കൂടുതലാണെങ്കിൽ, ടിഡിഎസ് കുറയ്ക്കും.
അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
