വരുമാനത്തിന്റെ ഒരു ഭാഗം മിച്ചംപിടിച്ച് സുരക്ഷിതവും നല്ല വരുമാനം നൽകുന്നതുമായ ഒരു സ്ഥലത്ത് നിക്ഷേപിക്കാൻ ഏവരും ആഗ്രഹിക്കുന്നു. ഇവിടെയാണ് പോസ്റ്റ് ഓഫീസിന്റെ സമ്പാദ്യ പദ്ധതികൾ ജനപ്രിയമാകുന്നത്. ദിവസവും വെറും 333 രൂപ നിക്ഷേപിച്ച് 17 ലക്ഷത്തിലധികം രൂപ സമ്പാദിക്കാവുന്ന ഒരു പദ്ധതിയുണ്ട്. നിക്ഷേപകർക്ക് വലിയ വരുമാനം നൽകുന്ന പോസ്റ്റ് ഓഫീസ് റിക്കറിങ് ഡെപ്പോസിറ്റ് സ്കീം അല്ലെങ്കിൽ പോസ്റ്റ് ഓഫീസ് ആർഡി സ്കീമിനെക്കുറിച്ചാണ് പറയുന്നത്.
പോസ്റ്റ് ഓഫീസിന്റെ സേവിങ് സ്കീമുകളെല്ലാം അപകടസാധ്യതയില്ലാത്തതാണ്. ആർഡി നിക്ഷേപത്തിലും അപകടസാധ്യതയില്ല. ഇതിലെ നിക്ഷേപത്തിന് സർക്കാർ തന്നെ സുരക്ഷ ഉറപ്പ് നൽകുന്നു. വലിയ നേട്ടങ്ങൾ വാഗ്‌ദാനം ചെയ്യുന്ന ഈ സ്കീമിൽ, എല്ലാ മാസവും ശരിയായ സമയത്ത് നിക്ഷേപിക്കണമെന്ന് മാത്രം. കാരണം, ഏതെങ്കിലും മാസത്തിൽ നിക്ഷേപം മറന്നാൽ, ഓരോ മാസത്തിലും 1% പിഴ അടയ്‌ക്കേണ്ടി വരും. 4 തവണ മുടക്കം വരുത്തിയാൽ അക്കൗണ്ട് ഓട്ടോമാറ്റിക്കലി ക്ലോസ് ചെയ്യപ്പെടും. ഈ പദ്ധതിയുടെ കാലാവധി 5 വർഷമാണ്.

100 രൂപയ്ക്ക് അക്കൗണ്ട് തുടങ്ങാം
പോസ്റ്റ് ഓഫീസിലെ മികച്ച ചെറുകിട സമ്പാദ്യ പദ്ധതികളിൽ ഉൾപ്പെടുത്തിയിട്ടുള്ള ഈ സ്കീമിൽ പ്രതിമാസം 100 രൂപ നിക്ഷേപിച്ച് അക്കൗണ്ട് തുറക്കാം. ഒറ്റയ്ക്കോ അല്ലെങ്കിൽ ജോയിന്റ് അക്കൗണ്ടോ തുടങ്ങാനുള്ള സൗകര്യമുണ്ട്. നിലവിൽ ഈ സ്കീമിന് 6.8 ശതമാനം പലിശയാണ് നൽകുന്നത്. നിക്ഷേപകരുടെ പണം സുരക്ഷിതമായിരിക്കുന്നതിനൊപ്പം, ഈ സർക്കാർ പദ്ധതിയിൽനിന്ന് നിക്ഷേപകർക്ക് നല്ലൊരു പലിശയും ലഭിക്കുന്നു.
പ്രതിദിനം 333 രൂപ നിക്ഷേപിച്ച് 17 ലക്ഷം എങ്ങനെ നേടാം
പോസ്റ്റ് ഓഫീസിന്റെ ഈ ജനപ്രിയ പദ്ധതിയിൽ നിക്ഷേപിച്ച് 17 ലക്ഷം രൂപയിലധികം നേടാൻ സാധിക്കും. ഈ സ്കീമിൽ നിങ്ങൾ പ്രതിദിനം 333 രൂപ നിക്ഷേപിച്ചാൽ പ്രതിമാസം 10,000 രൂപയായി മാറും. ഇത്തരത്തിൽ 1.20 ലക്ഷം രൂപയുടെ നിക്ഷേപം നടത്തുന്നു. പദ്ധതി കാലാവധിയായ 5 വർഷം കൊണ്ട് നിങ്ങളുടെ നിക്ഷേപം 5,99,400 രൂപയായി മാറും. ഇനി 6.8 ശതമാനം പലിശ കണക്കാക്കുമ്പോൾ, 1,15,427 രൂപ പലിശയായി കിട്ടും. കാലാവധി പൂർത്തിയാകുമ്പോൾ നിങ്ങൾക്ക് കിട്ടുക 7,14,827 രൂപയാണ്.
മെച്യൂരിറ്റി കാലയളവ് പൂർത്തിയായശേഷം നിക്ഷേപം 5 വർഷത്തേക്ക് നീട്ടുകയാണെങ്കിൽ, അതായത് 10 വർഷമാക്കിയാൽ വീണ്ടും ആനുകൂല്യങ്ങൾ ലഭിക്കും. 10 വർഷത്തിനുള്ളിൽ നിക്ഷേപിച്ച തുക 12,00000 രൂപയും അതിന് ലഭിക്കുന്ന പലിശ 5,08,546 രൂപയും ആയിരിക്കും. 10 വർഷത്തിന് ശേഷം, പലിശ കൂടി കണക്കാക്കുമ്പോൾ ആകെ 17,08,546 രൂപ ലഭിക്കും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
