10,000 രൂപ നിക്ഷേപിക്കൂ, 16 ലക്ഷം വരെ തിരികെ നേടാം! അറിയാതെ പോകരുത് ഈ പോസ്റ്റ് ഓഫീസ് സ്‌കീം

100 രൂപയെന്ന വളരെ ചെറിയൊരു തുക മാറ്റിവച്ചു കൊണ്ട് ഏതൊരാള്‍ക്കും പോസ്റ്റ് ഓഫീസ് റെക്കറിംഗ് ഡെപ്പോസിറ്റ് സ്‌കീമില്‍ നിക്ഷേപം ആരംഭിക്കാം. അതേ സമയം കൂടുതല്‍ തുക നിക്ഷേപിച്ചാല്‍ നിക്ഷേപകര്‍ക്ക് ഏറെ നേട്ടം നല്‍കുന്ന മറ്റ് പല സ

100 രൂപയെന്ന വളരെ ചെറിയൊരു തുക മാറ്റിവച്ചു കൊണ്ട് ഏതൊരാള്‍ക്കും പോസ്റ്റ് ഓഫീസ് റെക്കറിംഗ് ഡെപ്പോസിറ്റ് സ്‌കീമില്‍ നിക്ഷേപം ആരംഭിക്കാം. അതേ സമയം കൂടുതല്‍ തുക നിക്ഷേപിച്ചാല്‍ നിക്ഷേപകര്‍ക്ക് ഏറെ നേട്ടം നല്‍കുന്ന മറ്റ് പല സ്‌കീമുകള്‍ കൂടിയുണ്ട്. പോസ്റ്റ് ഓഫീസ് റെക്കറിംഗ് ഡെപ്പോസിറ്റ് അക്കൗണ്ടുകളില്‍ നിക്ഷേപം ആരംഭിച്ച് 1 വര്‍ഷം പൂര്‍ത്തിയായാല്‍ അക്കൗണ്ട് ബാലന്‍സ് തുകയില്‍ നിന്നും 50 ശതമാനം വരെ പിന്‍വലിക്കുവാനും നിക്ഷേപകര്‍ക്ക് സാധിക്കും.

പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍

പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍

പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍ സുരക്ഷിതവും വിശ്വസനീയവുമായ നിക്ഷേപ പദ്ധതികളാണ്. അവ ബാങ്കുകള്‍ വാഗ്ദാനം ചെയ്യുന്ന സ്ഥിര നിക്ഷേപങ്ങള്‍ക്കും സേവിംഗ്‌സ് അക്കൗണ്ടുകള്‍ക്കും ബദലായി നിക്ഷേപകര്‍ക്ക് ഉപയോഗപ്പെടുത്താവുന്നതാണ്. നിങ്ങള്‍ക്ക് പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് സ്‌കീമോ. പോസ്റ്റ് ഓഫീസ് റെക്കറിംഗ് ഡെപ്പോസിറ്റ് സ്‌കീമോ തെരഞ്ഞെടുക്കാം. ഇതിലൂടെ നിങ്ങള്‍ക്ക് സുരക്ഷിതമായ നിക്ഷേപവും റിസ്‌ക് ഇല്ലാത്ത ആദായവും ഉറപ്പാക്കാം.

പോസ്റ്റ് ഓഫീസ് റെക്കറിംഗ് ഡെപ്പോസിറ്റ് സ്‌കീം

പോസ്റ്റ് ഓഫീസ് റെക്കറിംഗ് ഡെപ്പോസിറ്റ് സ്‌കീം

സര്‍ക്കാറിന്റെ മേല്‍ നോട്ടത്തിലുള്ള നിക്ഷേപ പദ്ധതികളിലൊന്നാണ് പോസ്റ്റ് ഓഫീസ് റെക്കറിംഗ് ഡെപ്പോസിറ്റ് സ്‌കീം. ചെറിയ ഗഢുക്കളായി ഈ പദ്ധതിയില്‍ നിങ്ങള്‍ക്ക് നിക്ഷേപം നടത്താവുന്നതാണ്. ഏറെ മികച്ച പലിശ നിരക്കിലുള്ള ആദായവും പോസ്റ്റ് ഓഫീസ് റെക്കറിംഗ് ഡെപ്പോസിറ്റ് സ്‌കീം നിക്ഷേപകര്‍ക്ക് വാഗ്ദാനം ചെയ്യുന്നു. നേരത്തേ പറഞ്ഞത് പോലെ പദ്ധതിയിലെ ഏറ്റവും ചുരുങ്ങിയ നിക്ഷേപ തുക 100 രൂപയാണ്. പരമാവധി നിക്ഷേപ തുകയ്ക്ക് പരിധി നിശ്ചയിച്ചിട്ടില്ല.

നിക്ഷേപ കാലാവധി

നിക്ഷേപ കാലാവധി

ബാങ്കിലെ സ്ഥിര നിക്ഷേപങ്ങളിലും സേവിംഗ്‌സ് അക്കൗണ്ടുകളിലും നിക്ഷേപകന് അയാളുടെ താത്പര്യ പ്രകാരമുള്ള നിക്ഷേപ കാലയളവ് തെരഞ്ഞെടുക്കുവാന്‍ സാധിക്കും. എന്നാല്‍ പോസ്റ്റ് ഓഫീസ് റെക്കറിംഗ് ഡെപ്പോസിറ്റ് അക്കൗണ്ടില്‍ നിക്ഷേപ കാലാവധി 5 വര്‍ഷത്തേക്കാണ് നിശ്ചയിക്കപ്പെട്ടിരിക്കുന്നത്.

പലിശ നിരക്ക്

പലിശ നിരക്ക്

2021 ഏപ്രില്‍ 1 മുതല്‍ നിലവില്‍ വരെ പോസ്റ്റ് ഓഫീസ് റെക്കറിംഗ് നിക്ഷേപ പദ്ധതിയില്‍ നിക്ഷേപകര്‍ക്ക് ലഭിക്കുന്ന പലിശ നിരക്ക് 5.8 ശതമാനമാണ്. എല്ലാ സാമ്പത്തീക വര്‍ഷത്തിലും ഓരോ പാദത്തിന്റെയും ആരംഭത്തില്‍ കേന്ദ്ര സര്‍ക്കാരാണ് ചെറുകിട നിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക് നിശ്ചയിക്കുന്നത്. നിലവിലെ 5.8 ശതമാനം പലിശ നിരക്കില്‍ ഓരോ മാസവും 10,000 രൂപ വീതം പോസ്റ്റ് ഓഫീസ് റെക്കറിംഗ് ഡെപ്പോസിറ്റ് സ്‌കീമില്‍ നിക്ഷേപിക്കുകയാണെങ്കില്‍ 10 വര്‍ഷങ്ങള്‍ കൊണ്ട് നിങ്ങള്‍ക്ക് 16 ലക്ഷം രൂപ തിരികെ ലഭിക്കും.

തുകയുടെ 50 ശതമാനം വരെ പിന്‍വലിക്കാം

തുകയുടെ 50 ശതമാനം വരെ പിന്‍വലിക്കാം

പോസ്റ്റ് ഓഫീസ് റെക്കറിംഗ് നിക്ഷേപങ്ങളില്‍ നിന്നും പരമാവധി ആദായം നേടുന്നതിനായി നിക്ഷേപം കൃത്യമായി നടത്തേണ്ടതുണ്ട്. അതായത് ഒരു മാസം പോലും നിക്ഷേപം നടത്തുന്നതില്‍ വീഴ്ച വരുത്തരുത്. ഈ നിക്ഷേപ പദ്ധതിയില്‍ നിന്നും പരമാവധി ആദായം നേടുന്നതിനും സാമ്പത്തിക ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനുമുള്ള സുപ്രധാന കാര്യമാണിത്. അക്കൗണ്ട് ആരംഭിച്ച് 1 വര്‍ഷം പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ അക്കൗണ്ട് ബാലന്‍സ് തുകയുടെ 50 ശതമാനം വരെ പിന്‍വലിക്കുവാന്‍ സാധിക്കുമെന്നതും ഈ പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതിയുടെ സവിശേഷതയാണ്.

ചുരുങ്ങിയത് 100 രൂപ മുതല്‍

ചുരുങ്ങിയത് 100 രൂപ മുതല്‍

ഓരോ മാസവും ഏറ്റവും ചുരുങ്ങിയത് 100 രൂപ മുതല്‍ നിങ്ങള്‍ക്ക് ഈ പദ്ധതിയില്‍ നിക്ഷേപിക്കാന്‍ സാധിക്കും. ഒരു വ്യക്തിയ്ക്ക് തനിച്ചും മൂന്ന് വ്യക്തികള്‍ക്ക് സംയുക്തമായും പോസ്റ്റ് ഓഫീസ് റെക്കറിംഗ് ഡെപ്പോസിറ്റ് അക്കൗണ്ട് ആരംഭിക്കാവുന്നതാണ്. പത്ത് വയസ്സിന് മുകളില്‍ പ്രായമുള്ള കൂട്ടികള്‍ക്കും സ്വന്തം പേരില്‍ തന്നെ റെക്കറിംഗ് ഡെപ്പോസിറ്റ് അക്കൗണ്ട് തുടങ്ങാന്‍ അവസരമുണ്ട്. പത്ത് വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികളുടെ പേരില്‍ രക്ഷിതാക്കള്‍ക്കും പോസ്റ്റ് ഓഫീസ് റെക്കറിംഗ് ഡെപ്പോസിറ്റ് അക്കൗണ്ട് ആരംഭിക്കാം. ഒരു വ്യക്തിയ്ക്ക് ഒന്നിലധികം അക്കൗണ്ടുകള്‍ ആരംഭിക്കുവാനും ഈ പോസ്റ്റ് ഓഫീസ് സമ്പാദ്യ പദ്ധതിയില്‍ സാധിക്കും.

തുക പണമായോ ചെക്കായോ നല്‍കാം

തുക പണമായോ ചെക്കായോ നല്‍കാം

എങ്ങനെയാണ് പോസ്റ്റ് ഓഫീസ് റെക്കറിംഗ് നിക്ഷേപ പദ്ധതിയില്‍ അക്കൗണ്ട് ആരംഭിക്കുകയെന്ന് നമുക്ക് നോക്കാം. നിശ്ചിത തുക പണമായോ ചെക്കായോ അടച്ച് നിക്ഷേപകന് അക്കൗണ്ട് ആരംഭിക്കാം. പരമാവധി നിക്ഷേപ തുകയ്ക്ക് പ്രത്യേക പരിധിയില്ല. ഒരു മാസത്തിന്റെ ആദ്യ പകുതിയിലാണ് അക്കൗണ്ട് ആരംഭിക്കുന്നതെങ്കില്‍ (മാസത്തിലെ 1 മുതല്‍ 15 വരെയുള്ള തീയതികള്‍ക്കുള്ളില്‍) ഓരോ മാസവും 15ാം തീയ്യതിയ്ക്ക് മുമ്പായി അക്കൗണ്ടില്‍ പണം നിക്ഷേപിക്കേണ്ടതുണ്ട്.

അടവ് തെറ്റിച്ചാല്‍

അടവ് തെറ്റിച്ചാല്‍

ഇനി അക്കൗണ്ട് ആരംഭിക്കുന്നത് മാസത്തിലെ 15ാം തീയ്യതിയ്ക്ക് ശേഷമാണെങ്കില്‍ ഓരോ മാസത്തിലും 15ാം തീയ്യതിയ്ക്ക് ശേഷം മാസത്തിലെ അവസാന പ്രവൃത്തി ദിവസത്തിന് മുന്‍പ് നിര്‍ബന്ധമായും പണം നിക്ഷേപിക്കണം. മേല്‍പ്പറഞ്ഞ സമയക്രമത്തിനുള്ളില്‍ അടവ് തെറ്റിച്ചാല്‍ നിക്ഷേപകന്‍ പിഴയൊടുക്കേണ്ടതായി വരും. ഓരോ 100 രൂപയ്ക്കും 1 രൂപ വീതമാണ് തപാല്‍ വകുപ്പ് പിഴ ഈടാക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X