രാജ്യത്തെ സാധാരണക്കാരിൽ സമ്പാദ്യ ശീലം വളർത്തുന്നതിൽ പോസ്റ്റ് ഓഫീസ് എന്നും സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ഉയർന്ന പലിശയും ഉറപ്പായ റിട്ടേൺസുമാണ് പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികളുടെ മുഖമുദ്ര. വിവിധ വിഭാഗങ്ങളിലുള്ള ആളുകൾക്ക് ആവരുടെ വ്യത്യസ്ത സാമ്പത്തിക ലക്ഷ്യങ്ങൾക്കായി പ്രയോജനപ്പെടുത്താൻ സാധിക്കുന്ന നിരവധി പദ്ധതികളാണ് പോസ്റ്റ് ഓഫീസ് രൂപകൽപ്പന ചെയ്ത് അവതരിപ്പിച്ചിരിക്കുന്നത്. അപകട സാധ്യതകൾ ഒഴിവാക്കി പണം നിക്ഷേപിക്കാനും സമ്പാദിക്കാനുമുള്ള ഏറ്റവും മികച്ച വഴിയാണ് പോസ്റ്റ് ഓഫീസ് ചെറുകിട സമ്പാദ്യ പദ്ധതികൾ.
അത്തരത്തിലൊരു പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതിയാണ് റെക്കറിംഗ് ഡെപ്പോസിറ്റ് അഥവ ആർഡി. കൃത്യമായ ഇടവേളകളിൽ ഒരു നിശ്ചിത കാലത്തേയ്ക്ക് ഒരു നിശ്ചിത തുക അടച്ച് റിട്ടേൺസ് നേടുന്ന സംവിധാനമാണിത്. അതായത്, പോസ്റ്റ് ഓഫീസ് ആർഡിയിൽ പ്രതിമാസം 5000 രൂപ നിക്ഷേപിച്ച് നിങ്ങൾക്ക് എട്ട് ലക്ഷം രൂപ നേടാം. പോസ്റ്റ് ഓഫീസ് ആർഡിയുടെ എടുത്തു പറയേണ്ട മറ്റൊരു പ്രത്യേകത വായ്പ സൗകര്യമാണ്. നിലവിൽ 6.7 ശതമാനം വാർഷിക പലിശ നിരക്കാണ് ആർഡി നിക്ഷേപകർക്ക് ലഭിക്കുന്നത്. ഇത് സാമ്പത്തിക വർഷത്തിന്റെ ഓര പാദത്തിലും അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ആകുകയും ചെയ്യുന്നു.

പോസ്റ്റ് ഓഫീസ് ആർഡിയിലെ നിക്ഷേപവും പലിശയും കണക്കാക്കുന്നത് വളരെ എളുപ്പമാണ്, പ്രതിമാസം 5000 രൂപ മാത്രം നിക്ഷേപിച്ചുകൊണ്ട് ഈ സ്കീമിന് കീഴിൽ നിങ്ങൾക്ക് 8 ലക്ഷം രൂപ എങ്ങനെ സമ്പാദിക്കാമെന്നാണ് ഇനി വിശദീകരിക്കാൻ പോകുന്നത്. പോസ്റ്റ് ഓഫീസ് റിക്കറിംഗ് ഡെപ്പോസിറ്റ് സ്കീമിൽ നിങ്ങൾ എല്ലാ മാസവും 5,000 രൂപ നിക്ഷേപിക്കുകയാണെങ്കിൽ, അതിന്റെ കാലാവധി പൂർത്തിയാകുമ്പോൾ, അതായത് അഞ്ച് വർഷത്തിൽ, നിങ്ങൾ ആകെ 3 ലക്ഷം രൂപ നിക്ഷേപിക്കുകയും 6.7 ശതമാനം പലിശ നിരക്കിൽ 56,830 രൂപ പലിശയിനത്തിൽ നിക്ഷേപത്തോടൊപ്പം കൂട്ടിചേർക്കുകയും ചെയ്യപ്പെടുന്നു. അത്തരത്തിൽ നിങ്ങളുടെ ആകെ സമ്പാദ്യം അഞ്ച് വർഷംകൊണ്ട് 3,56,830 രൂപയാകും.
പോസ്റ്റ് ഓഫീസ് ആർഡി നിക്ഷേപം നീട്ടാനുള്ള സൗകര്യവും ഉണ്ട്. ഇതനുസരിച്ച് അടുത്ത അഞ്ച് വർഷത്തേക്ക് കൂടി നീട്ടുകയാണെങ്കിൽ, 10 വർഷത്തിനുള്ളിൽ നിങ്ങൾ നിക്ഷേപിക്കുന്ന തുക 6,00,000 രൂപയായിരിക്കും. ഇതോടൊപ്പം, 6.7 ശതമാനം നിരക്കിൽ ഈ നിക്ഷേപത്തിന് ലഭിക്കുന്ന പലിശ 2,54,272 രൂപയായിരിക്കും. നിങ്ങളുടെ ആകെ റിട്ടേൺസ് 8,54,272 രൂപയായും വളരുന്നു.
നേരത്തെ സൂചിപ്പിച്ചതുപോലെ വായ്പ എടുക്കാൻ സാധിക്കുമെന്നത് ഈ പദ്ധതിയുടെ പ്രധാന സവിശേഷതകളിലൊന്നാണ്. അക്കൗണ്ട് തുറന്ന് ഒരു വർഷമെങ്കിലും കുറഞ്ഞത് സജീവമായി പണം അടച്ച ശേഷം നിക്ഷേപ തുകയുടെ 50 ശതമാനം വരെ വായ്പയായി എടുക്കാൻ നിക്ഷേപകർക്ക് സാധിക്കുന്നു. അതേസമയം വായ്പ പലിശ നിരക്ക് നിക്ഷേപത്തിന് ലഭിക്കുന്ന പലിശ നിരക്കിനേക്കാൾ 2 ശതമാനം അധികമാണ്. എന്നിരുന്നാലും അത്യാവശ്യ ഘട്ടത്തിൽ പണം പിൻവലിക്കുന്നതിനും പണത്തിന്റെ ലഭ്യത ഉറപ്പാക്കാനും ഇതിലൂടെ സാധിക്കും.
പോസ്റ്റ് ഓഫീസ് ആർഡി അക്കൗണ്ട് തുറക്കുന്നതിന് അടുത്തുള്ള ഏതെങ്കിലും പോസ്റ്റ് ഓഫീസ് സന്ദർശിച്ചാൽ മതിയാകും. 100 രൂപ മുതൽ ഇതിൽ നിക്ഷേപം ആരംഭിക്കാം. പോസ്റ്റ് ഓഫീസ് ആർഡിയുടെ കാലാവധി അഞ്ച് വർഷമാണ്, എന്നാൽ ഈ കാലയളവ് പൂർത്തിയാകുന്നതിന് മുമ്പ് അക്കൗണ്ട് അവസാനിപ്പിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ഈ സേവിംഗ്സ് സ്കീമിലും ഈ സൗകര്യം ലഭ്യമാണ്. ഇതിൽ വായ്പാ സൗകര്യവും നൽകുന്നു.
അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

എസ്ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications