ഒരു ഊണിന്റെ കാശ് മാറ്റിവയ്ക്കാമോ? 35 ലക്ഷം കൈവശമാക്കാം! സുരക്ഷിത സമ്പാദ്യത്തിനുള്ള നിക്ഷേപ പദ്ധതി ഇതാ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഭാവി ജീവിതം സുരക്ഷിതമാക്കാന്‍ ഇന്നു നീക്കിവയ്ക്കുന്ന കരുതല്‍ ധനമാണല്ലോ സമ്പാദ്യം. ഇത്തരം നീക്കിയിരുപ്പുകള്‍ പണപ്പെരുപ്പത്തേയും വിലക്കയറ്റത്തേയും പോലുള്ള വെല്ലുവിളിയെ അതിജീവിച്ചാല്‍ മാത്രമാണ് അര്‍ത്ഥപൂര്‍ണമായ സമ്പാദ്യമായി നാളെകളില്‍ ഉപയോഗപ്പെടുകയുള്ളൂ. അതിനാലാണ് നമ്മള്‍ക്ക് നിക്ഷേപ പദ്ധതികളെ ആശ്രയിക്കേണ്ടി വരുന്നത്.

 

എണ്‍പതുകളില്‍

ഒന്നുകൂടി വിശദമാക്കാം. എണ്‍പതുകളില്‍ 100 രൂപ എന്നത് സാമാന്യം വലിയ തുകയായിരുന്നുവെന്ന് അറിയാമല്ലോ. അന്ന് ആ തുക സുരക്ഷിതമായ പദ്ധതികളിലോ ആസ്തികളിലോ നിക്ഷേപമായി ഇറക്കാതെ, സമ്പാദ്യമെന്ന നിലയില്‍ അലമാരയില്‍ പൂട്ടിവെച്ചു എന്ന് കരുതുക. പിന്നീട് ഇന്നൊരു ആവശ്യം വന്നപ്പോള്‍ ആ തുക പുറത്തെടുത്താല്‍ എന്തെങ്കിലും തരത്തിലുള്ള പ്രയോജനം ലഭിക്കുമോ? വാഹനത്തിന് ഒരു ലിറ്റര്‍ പെട്രോള്‍ അടിക്കാന്‍ പോലും തികയില്ല. പക്ഷേ ആ 100 രൂപ അന്ന് ഏതേലും പദ്ധതികളിലോ ആസ്തികളിലോ നിക്ഷേപിച്ചിരുന്നു എങ്കില്‍ ഇന്ന് അത് പെരുകി വലിയൊരു സമ്പാദ്യമായി മാറുമായിരുന്നു. ആവശ്യത്തിന് ഉപകാരപ്പെടുകയും ചെയ്യുമായിരുന്നു. ഇവിടെയാണ് പണപ്പെരുപ്പത്തിന്റെ വെല്ലുവിളിയും നിക്ഷേപത്തിന്റെ പ്രസക്തിയും തിരിച്ചറിയേണ്ടത്.

ഗ്രാം സുരക്ഷ യോജന

ഇനിയാണ് അടുത്ത വെല്ലുവിളി ഉയരുന്നത്. നമ്മള്‍ എവിടെ നിക്ഷേപിക്കും?. ഇത് വലിയൊരു വിഷയമാണ്. നിലവിലെ വരുമാനം, സാമ്പത്തിക ലക്ഷ്യം, പ്രായം, റിസ്‌ക് എടുക്കാനുള്ള ശേഷി എന്നിങ്ങനെ പല ഘടകങ്ങളും അടിസ്ഥാനമാക്കിയാണ് എവിടെ എങ്ങനെ നിക്ഷേപിക്കുമെന്ന് തീരുമാനിക്കേണ്ടത്. ആയതിനാല്‍ സമ്പാദ്യത്തിന്റെ സുരക്ഷയ്ക്കും ഉറപ്പിനും പ്രാധാന്യം കൊടുക്കുന്ന പദ്ധതികളെ നമ്മള്‍ക്ക് ആദ്യം പരിചയപ്പെടാം. തിരികെ കിട്ടുമെന്ന് ഉറപ്പുള്ളതും ഭാവിയിലേക്ക് മികച്ച സമ്പാദ്യവും ഒക്കെയാണ് നിക്ഷേപത്തിലൂടെ നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ ധൈര്യമായി പരിഗണിക്കാവുന്ന നിക്ഷേപ പദ്ധതിയാണ് തപാല്‍ വകുപ്പിന്റെ 'ഗ്രാം സുരക്ഷ യോജന'.

ഗ്രാമീണ

'റൂറല്‍ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് സ്‌കീമ്‌സ്' പദ്ധതിക്കു കീഴില്‍ ഗ്രാമീണ മേഖലയിലെ ജനങ്ങളെ ലക്ഷ്യമിട്ട് 1995-ല്‍ ആരംഭിച്ച നിക്ഷേപ സമ്പാദ്യ പദ്ധതിയാണിത്. ഗ്രാമീണ ജനതയ്ക്കും ദുര്‍ബല വിഭാഗങ്ങള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതിലൂടെ പ്രതിമാസം 1,500 രൂപ (ദിവസം 50 രൂപ) വീതം നിക്ഷേപിച്ചാല്‍ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ 31 മുതല്‍ 35 ലക്ഷം രൂപയും സ്വന്തമാക്കാം.

Also Read: മോഹങ്ങളുടെ തടവറയേക്കാള്‍ നല്ലത് കടക്കാരനാകുന്നതാണോ? കടക്കെണിയില്‍ നിന്നും രക്ഷപെടാനുള്ള 5 വഴികള്‍

നിക്ഷേപകന്

കൂടാതെ നിക്ഷേപകന് 80 വയസ്സ് പൂര്‍ത്തിയായതിന് ശേഷം ഇന്‍ഷുറന്‍സ് പദ്ധതിയില്‍ നിര്‍ദേശിക്കപ്പെട്ട അഷ്വര്‍ ചെയ്ത തുകയും ഇതിനുള്ള ബോണസും ചേര്‍ത്ത് ലഭിക്കും വിധമാണ് ഗ്രാം സുരക്ഷ സ്‌കീം വിഭാവനം ചെയ്തിരിക്കുന്നത്. അതേസമയം നിശ്ചിത പ്രായത്തിന് മുമ്പ് പോളിസി ഉടമ മരണപ്പെട്ടാല്‍, നേരത്തെ നാമനിര്‍ദേശം ചെയ്തിട്ടുള്ള വ്യക്തിയ്‌ക്കോ അല്ലാത്തപക്ഷം നിയമപരമായ പിന്തുടര്‍ച്ചാ അവകാശിക്കോ ഇന്‍ഷുറന്‍സ് തുക ലഭിക്കും.

Also Read: വീട് വെക്കാനൊരുങ്ങുന്നവർക്ക് നികുതി ഭാരം ഇറക്കിവെയ്ക്കാം; വഴികളറിയാം

പ്രായ പരിധി

പ്രായ പരിധി

ഗ്രാം സുരക്ഷ പദ്ധതിയുടെ ഭാഗമാകുന്നതിനുള്ള ചുരുങ്ങിയ പ്രായം 19 വയസും ഉയര്‍ന്ന പരിധി 55 വയസുമാണെന്നാണ് പോസ്റ്റ് ഓഫീസിന്റെ വെബ്‌സൈറ്റില്‍ വ്യക്തമാക്കുന്നത്. ഈ പദ്ധതിക്ക് കീഴില്‍ പോളിസി ഉടമകള്‍ക്ക് ഉറപ്പായും നല്‍കുന്ന (അഷ്വര്‍ തുക) ചുരുങ്ങിയ തുക 10,000 രൂപയും ഉയര്‍ന്ന വാഗ്ദാനത്തുക 10 ലക്ഷം രൂപയുമാണ്. മാസത്തിലോ, സാമ്പത്തിക പാദങ്ങളിലായോ, അര്‍ധ വാര്‍ഷികമായോ, വാര്‍ഷികമായോ സ്‌കീമിലേക്കുള്ള പ്രീമിയം അടയ്ക്കാവുന്നതാണ്. പ്രീമിയം അടയ്ക്കുന്നതിനായി നിശ്ചിത തീയതിക്കു ശേഷവും 30 ദിവസത്തെ സാവകാശം (ഗ്രേസ് പിരീയഡ്) പോളിസി ഉടമകള്‍ക്ക് നല്‍കുന്നുണ്ട്.

സവിശേഷതകള്‍

സവിശേഷതകള്‍

അതേസമയം ഗ്രാം സുരക്ഷാ പദ്ധതിയിലെ വീതമടവ് ഇടയ്ക്ക് മുടങ്ങിയാലും മുടങ്ങിയ പ്രീമിയം മുഴുവന്‍ അടച്ചു തീര്‍ത്ത് പദ്ധതിയുടെ ഭാഗമായി വീണ്ടും തുടരാനുള്ള അനുമതിയും നല്‍കുന്നു. അതുപോലെ സ്‌കീമില്‍ അംഗമായി 3 വര്‍ഷത്തിന് ശേഷം വേണമെങ്കില്‍ അവസാനിപ്പിക്കാനും സാധിക്കും. എന്നാല്‍ പദ്ധതിയില്‍ വാഗ്ദാനം ചെയ്യപ്പെട്ട യാതൊരു വിധ നേട്ടങ്ങളും ലഭിക്കുകയില്ല. കൂടാതെ ഈ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉപയോക്താക്കള്‍ക്ക് വായ്പാ സൗകര്യവും വാഗ്ദാനം ചെയ്യുന്നുണ്ട്. 48 മാസത്തെ പ്രീമിയം പൂര്‍ത്തിയായതിന് ശേഷമാണ് വായ്പാ സൗകര്യം ലഭ്യമാവുക.

നിക്ഷേപം

നിക്ഷേപം

ഗ്രാം സുരക്ഷ പദ്ധതിക്ക് കീഴില്‍ 35 ലക്ഷം വരെ എങ്ങനെ ലഭിക്കുമെന്ന് പരിശോധിക്കാം. ഒരാള്‍ 19-ആം വയസ്സില്‍ 10 ലക്ഷം അഷ്വേര്‍ഡ് തുകയുള്ള ഗ്രാം സുരക്ഷ പോളിസി വാങ്ങിച്ചുവെന്ന് കരുതുക. ഇനി 55-ആം വയസിലാണ് പദ്ധതിയുടെ കാലാവധി (മെച്യൂരിറ്റീ) നിശ്ചയിക്കുന്നത് എങ്കില്‍ പ്രതിമാസം 1,515 രൂപ പ്രീമിയം ഇനത്തില്‍ അടയ്ക്കണം. മെച്യൂരിറ്റി 58-ആം വയസിലേക്കാണ് നിശ്ചയിക്കുന്നതെങ്കില്‍ 1,463 രൂപയും 60-ആം വയസിലേക്കാണ് കാലാവധി നിശ്ചയിക്കുന്നത് എങ്കില്‍ 1,411 രൂപയും പ്രീമിയമായി അടയ്ക്കണം.

ഇതോടെ 55-ആം വയസില്‍ 31.60 ലക്ഷവും 58-ആം വയസില്‍ 33.40 ലക്ഷവും 60-ആം വയസില്‍ 34.60 ലക്ഷവും വീതം മെച്യൂരിറ്റീ നേട്ടമായി പോളിസി ഉടമയ്ക്ക് ലഭിക്കും.

Read more about: post office investment
English summary

Post Office Risk Free Investment Scheme: With Daily 50 Rs contribution Can Get Up to 35 lakh With Insurance coverage

Post Office Risk Free Investment Scheme: With Daily 50 Rs contribution Can Get Up to 35 lakh With Insurance coverage
Story first published: Friday, May 27, 2022, 15:42 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X