സാമ്പത്തിക അടിത്തറ ഉണ്ടെങ്കിൽ മാത്രമേ ജീവിതം സുഗമമായി മുന്നോട്ട് കൊണ്ട് പോകാൻ സാധിക്കുകയുള്ളു. എന്നാൽ സമ്പാദ്യം വളർത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. കാരണം പണം നിക്ഷേപിക്കുന്നത് ശരിയായ പദ്ധതിയിലല്ല എങ്കിൽ ഗുണം ഉണ്ടാകില്ല. ഓഹരി വിപണിയിൽ നിക്ഷേപിക്കുന്നത് ഉയർന്ന അപകടസാധ്യതയുള്ളതാണ്. മറുവശത്ത്, സ്വർണ്ണം വിലയിലെ ഏറ്റക്കുറച്ചിലുകളെക്കുറിച്ചുള്ള ആശങ്കകൾ ഉയർത്തുന്നു. നിങ്ങളുടെ പണം ബാങ്കിൽ സൂക്ഷിക്കുന്നത് പലപ്പോഴും കുറഞ്ഞ പലിശ നൽകുന്നു, അത് പണപ്പെരുപ്പത്തെ മറികടക്കുന്നില്ല. അതുകൊണ്ട് കേന്ദ്രസർക്കാർ പിന്തുണയുള്ള, മികച്ച ലാഭം നൽകുന്ന ഒരു നിക്ഷേപ പദ്ധതിയെക്കുറിച്ച് നമുക്ക് വിശദമായി മനസ്സിലാക്കാം.
കിസാൻ വികാസ് പത്ര (കെവിപി)
ഒറ്റത്തവണ പണം നിക്ഷേപിച്ച് ദീര്‍ഘകാലം കൊണ്ട് സമ്പാദ്യം ഇരട്ടിയാക്കാന പറ്റുന്ന പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതിയാണ് കിസാൻ വികാസ് പത്ര. ഒൻപത് വർഷവും 7 മാസവും ആണ് ഈ പദ്ധതിയുടെ കാലാവധി. അതായത് 115 മാസം. നിക്ഷേപം കാലാവധി പൂർത്തിയാക്കിയാൽ തുക ഇരട്ടിയായി പിൻവലിക്കാം. 7.5 ശതമാനമാണ് പലിശ നിരക്ക്.
നിക്ഷേപം ആർക്കെല്ലാം..?
18 വയസോ അതിൽ കൂടുതലോ പ്രായമുള്ള ഏതൊരു ഇന്ത്യൻ പൗരനും കെവിപിയിൽ നിക്ഷേപിക്കാം. മാതാപിതാക്കൾക്കും അവരുടെ കുട്ടിയുടെ പേരിൽ അക്കൗണ്ടുകൾ തുറക്കാം. കൂടാതെ മൂന്ന് വ്യക്തികളുമായി വരെ ജോയിന്‍റ് അക്കൗണ്ടുകൾ അനുവദനീയമാണ്. 1000 രൂപയിൽ നിക്ഷേപം ആരംഭിക്കാം. പരമാവധി പരിധിയില്ല. നിങ്ങൾക്ക് ഇഷ്ടമുള്ള ഏത് തുകയും നിക്ഷേപിക്കാനും ആവശ്യാനുസരണം ഒന്നിലധികം അക്കൗണ്ടുകൾ തുറക്കാനും കഴിയും.

നിക്ഷേപം എങ്ങനെ..?
കെവിപി സ്കീമിൽ പണം നിക്ഷേപിക്കുന്നതിന്, അടുത്തുള്ള പോസ്റ്റ് ഓഫീസ് സന്ദർശിച്ച്, കെവിപി ഫോം പൂരിപ്പിച്ച്, കെവൈസി രേഖകൾ (ആധാർ, പാൻ കാർഡ് പോലുള്ളവ) സമർപ്പിക്കേണ്ടതുണ്ട്. തുക നിക്ഷേപിച്ചുകഴിഞ്ഞാൽ, നിക്ഷേപത്തിന്‍റെ തെളിവായി ഒരു കിസാൻ വികാസ് പത്ര സർട്ടിഫിക്കറ്റ് നൽകും. പിന്നീട് ഒന്നും ചെയ്യേണ്ടതില്ല. കാലാവധി പൂർത്തിയാകുന്നതുവരെ നിക്ഷേപ തുക സുരക്ഷിതമായി ഇരിക്കും. കാലാവധി പൂർത്തിയാകുമ്പോൾ ഇരട്ടി തുക നേടുകയും ചെയ്യാം.
പണം ഇരട്ടിപ്പിക്കാം
കിസാൻ വികാസ് പത്ര പദ്ധതിയില്‍ 10 ലക്ഷം രൂപ നിക്ഷേപിച്ചെന്നു കരുതുക. കാലാവധി പൂര്‍ത്തിയാകുമ്പോള്‍ 20 ലക്ഷം രൂപ കൈയ്യില്‍ കിട്ടും. 5 ലക്ഷമാണ് നിക്ഷേപമെങ്കിൽ 10 ലക്ഷം രൂപ നേടാം. ഇനി നക്ഷേപം 25 ലക്ഷമാണെങ്കിലോ, നിക്ഷേപ കാലാവധി പൂർത്തിയാകുമ്പോൾ 50 ലക്ഷം രൂപ നേടാൻ സാധിക്കും. അതായത് വെറും 115 മാസം കൊണ്ട് നിങ്ങൾക്ക് നിക്ഷേപിക്കുന്ന പണത്തിന്‍റെ ഇരട്ടി നേടാൻ കഴിയും.
എളുപ്പം പിൻവലിക്കാം
കെവിപി അക്കൗണ്ട് തുടങ്ങഇ 2 വര്‍ഷവും 6 മാസവും കഴിഞ്ഞാല്‍ എപ്പോള്‍ വേണമെങ്കിലും അതു പിന്‍വലിക്കാനും ഓപ്ഷന്‍ ഉണ്ടായിരിക്കും. കെവിപി ഉടമയോ, ഏതെങ്കിലും ജോയിന്റ് അക്കൗണ്ട് ഉടമയോ മരണപ്പെട്ടാലും നിങ്ങള്‍ക്ക് അക്കൗണ്ട് പിന്‍വലിക്കാം. മോര്‍ട്ടഗേജ്, ഒരു കോടതി ഉത്തരവ് എന്നിവയുടെ അടിസ്ഥാനത്തിലും നിക്ഷേപം എപ്പോള്‍ വേണമെങ്കിലും പിന്‍വലിക്കാം.
നികുതി ഇളവ് ലഭിക്കില്ല
കിസാൻ വികാസ് പത്രയിലെ നിക്ഷേപത്തിനു നികുതി ഇളവ് ഇല്ല. മറ്റു സ്രോതസുകളിൽ നിന്നുള്ള വരുമാനങ്ങളുടെ കൂട്ടത്തിലാണ് ഈ പലിശ വരുമാനത്തെയും പരിഗണിക്കുക. ഉപഭോക്താക്കൾക്ക് ലോൺ എടുക്കന്നതിനുള്ള ഈട് എന്ന നിലയിലും കെവിപി സർട്ടിഫിക്കറ്റ് ഉപയോഗിക്കാം. അക്കൗണ്ട് തുറക്കുമ്പോൾ ഉടമയുടെ തിരിച്ചറിയില്‍ രേഖയായി ആധാർ നിര്‍ബന്ധമാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications