നിങ്ങളുടെ സമ്പാദ്യത്തില്‍ നിന്ന് ഒരു ശതമാനം പോലും റിസ്ക് ഇല്ലാതെ മികച്ച ആദായം നേടുവാനോ നിങ്ങള്‍ക്ക് ആഗ്രഹിക്കുന്നത്. എങ്കില്‍ ഇനി പറയാന്‍ പോകുന്ന കാര്യങ്ങള്‍ നിങ്ങള്‍ക്കുള്ളതാണ്.
നിങ്ങളുടെ സമ്പാദ്യത്തില്‍ നിന്ന് ഒരു ശതമാനം പോലും റിസ്ക് ഇല്ലാതെ മികച്ച ആദായം നേടുവാനോ നിങ്ങള്‍ക്ക് ആഗ്രഹിക്കുന്നത്. എങ്കില്‍ ഇനി പറയാന്‍ പോകുന്ന കാര്യങ്ങള്‍ നിങ്ങള്‍ക്കുള്ളതാണ്. കഷ്ടപ്പെട്ട് നിങ്ങള്‍ സമ്പാദിക്കുന്ന ഓരോ രൂപയും സുരക്ഷിതമായി നിക്ഷേപിക്കുവാന്‍ പരിപൂര്ഷ വിശ്വസ്തതയോടെ നിങ്ങള്‍ക്ക് ആശ്രയിക്കുവാന്‍ സാധിക്കുന്നതാണ് പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ടുകള്‍.

മികച്ച പലിശാദായം നിക്ഷേപകര്‍ക്ക് വാഗ്ദാനം ചെയ്യുന്നതിനോടൊപ്പം നികുതി ഇളവും പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ടുകളിലൂടെ നേടാന്‍ സാധിക്കും. സേവിംഗ്സ് അക്കൗണ്ടില്‍ നിന്നും ലഭിക്കുന്ന പലിശയിന്മേല് ഒരു സാമ്പത്തീക വര്‍ഷത്തില്‍ 3,500 രൂപ വരെയാണ് നികുതി ഇളവ് നേടുവാന്‍ സാധിക്കുക. ജോയിന്റ് അക്കൗണ്ട് ആണെങ്കില്‍ 7,000 രൂപയോളം നികുതി ഇളവ് ലഭിക്കും.
അടുത്തകാലത്തായി ബാങ്കുകളിലെ സേവിംഗ്സ് അക്കൗണ്ടുകള്‍ തുടര്‍ച്ചയായി കുറച്ചു കൊണ്ടിരിക്കുകയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) നിലവില്‍ സേവിംഗ്സ് അക്കൗണ്ടില്‍ നല്കുന്ന പലിശ നിരക്ക് 2.7 ശതമാനമാണ്. മറ്റ് പ്രധാന ബാങ്കുകളും ഏകദേശം ഇതിന് സമാനമായ നിരക്കുകളാണ് സേവിംഗ്സ് അക്കൗണ്ടുകളില്‍ നല്കി വരുന്നത്. അതേ സമയം പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ടുകളില്‍ 4 ശതമാനം പലിശ നിരക്കാണ് അക്കൗണ്ട് ഉടമകള്‍ക്ക് ലഭിക്കുക.
സമീപത്തുള്ള പോസ്റ്റ് ഓഫീസില്‍ ചെന്ന് പൂര്‍ണമായ കെവൈസി വിവരങ്ങള്‍ സമര്‍പ്പിച്ചു കൊണ്ട് ഏതൊരു വ്യക്തിയ്ക്കും പോസ്റ്റ് ഓഫീസില്‍ സേവിംഗ്സ് അക്കൗണ്ട് ആരംഭിക്കാം. അക്കൗണ്ട് തുടങ്ങുന്നതിനായി വേണ്ട ഏറ്റവും ചുരുങ്ങിയ തുക 500 രൂപയാണ്. മാസത്തിലെ 10ാമത്തെ ദിവസത്തിനും അവസാന ദിവസത്തിനും ഇടയിലുള്ള ചുരുങ്ങിയ ബാലന്‍സ് തുകയിന്മേലാണ് ഓരോ മാസവും പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ടുകളില്‍ പലിശ കണക്കാക്കുന്നത്.
ഓരോ സാമ്പത്തീക വര്‍ഷത്തിന്റെ അവസാനത്തിലും അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ആയി 500 രൂപയെങ്കിലും നിലനിര്‍ത്തേണ്ടതുണ്ട്. അതില്‍ വീഴ്ച വരുത്തിയാല്‍ അക്കൗണ്ട് മെയിന്റനന്‍സ് ചാര്‍ജായി 100 രൂപ പിഴ ഈടാക്കും. ബാലന്‍സ് തുക പൂജ്യത്തിലേക്കെത്തിയാല് അക്കൗണ്ട് ഓട്ടോമാറ്റിക്കലി അവസാനിപ്പിക്കപ്പെടുകയും ചെയ്യും.
സാമ്പത്തീക വര്‍ഷത്തിലെ ഓരോ പാദത്തിലും കേന്ദ്ര സര്‍ക്കാര്‍ പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ടുകളുടെ പലിശ നിരക്ക് വിശകലനം ചെയ്യും. വിപണിയിലെ അപ്പോഴത്തെ നില അനുസരിച്ച് പലിശ നിരക്കില്‍ മാറ്റം വരുത്തുകയും വരുത്താതിരിക്കുകയോ ചെയ്യാം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
