സേവിംഗ്സ് അക്കൗണ്ടിന്റെ ഏറ്റവും കുറഞ്ഞ ബാലൻസ് പരിധി 50 രൂപയിൽ നിന്ന് 500 രൂപയായി തപാൽ വകുപ്പ് അടുത്തിടെ ഉയർത്തി. ഇതുസംബന്ധിച്ച് പോസ്റ്റ് വകുപ്പ് ഗസറ്റ് വിജ്ഞാപനവും പുറപ്പെടുവിച്ചു. മാറ്റങ്ങൾ അനുസരിച്ച്, ഒരു പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൌണ്ട് ഉടമ 500 രൂപ മിനിമം ബാലൻസ് പരിധി നിലനിർത്തുന്നതിൽ പരാജയപ്പെട്ടാൽ, സാമ്പത്തിക വർഷത്തിന്റെ അവസാന പ്രവൃത്തി ദിവസം പോസ്റ്റ് ഓഫീസ് എസ്ബി അക്കൗണ്ടിൽ നിന്ന് 100 രൂപ പിഴയായി കുറയ്ക്കും.
പോസ്റ്റോഫീസുകൾക്ക് നിർദ്ദേശം
പോസ്റ്റോഫീസ് സേവിംഗ്സ് അക്കൌണ്ട് ഉടമകളുമായി ബന്ധപ്പെടാനും അവരുടെ പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൌണ്ടിൽ 500 രൂപ മിനിമം ബാലൻസ് നിലനിർത്തേണ്ടതുണ്ടെന്ന് അവരെ അറിയിക്കാനും പോസ്റ്റ് ഓഫീസ് ഡയറക്ടറേറ്റ് എല്ലാ പോസ്റ്റോഫീസുകൾക്കും നിർദ്ദേശം നൽകി. പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ടിലെ 50 രൂപയുടെ മിനിമം ബാലൻസ് പരിധി കാരണം ഇന്ത്യൻ പോസ്റ്റോഫീസുകൾക്ക് പ്രതിവർഷം 2,800 കോടി രൂപ നഷ്ടമുണ്ടെന്നും പോസ്റ്റ് ഓഫീസ് ഡയറക്ടറേറ്റ് വ്യക്തമാക്കി.
പ്രധാന മാറ്റങ്ങൾ
ഒരു പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൌണ്ട് ഉടമയ്ക്ക് സാമ്പത്തിക വർഷത്തിന്റെ അവസാന പ്രവൃത്തി ദിവസം അവരുടെ അക്കൗണ്ടിൽ ബാലൻസ് ഒന്നും ഇല്ലെങ്കിൽ പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ട് യാന്ത്രികമായി ക്ലോസ് ചെയ്യപ്പെടും. ഇനി മുതൽ ഒരു പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ട് തുറക്കാൻ ആഗ്രഹിക്കുന്ന ആർക്കും കുറഞ്ഞത് 500 രൂപ നൽകേണ്ടി വരും. അക്കൗണ്ട് പണം നൽകി മാത്രമേ തുറക്കാൻ കഴിയൂവെന്നും ഇന്ത്യ പോസ്റ്റ് വെബ്സൈറ്റിൽ പറയുന്നു.
സേവനങ്ങൾ
ഒരാൾക്ക് ഒറ്റയ്ക്കോ സംയുക്തമായോ അല്ലെങ്കിൽ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ പേരിലോ പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ട് തുറക്കാൻ കഴിയും. പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ട് തുറന്ന ശേഷം, അക്കൌണ്ട് ഉടമയ്ക്ക് ചെക്ക് ബുക്കിനും എടിഎം സൌകര്യത്തിനും അർഹത ലഭിക്കും. അക്കൗണ്ട് ഉടമയ്ക്ക് പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ടിൽ ഒരു നോമിനിയെ നാമനിർദ്ദേശം ചെയ്യാനും കഴിയും.
സാമ്പത്തിക ഇടപാട്
പ്രവർത്തനക്ഷമത ഉറപ്പാക്കാൻ അക്കൗണ്ട് ഉടമ മൂന്ന് സാമ്പത്തിക വർഷങ്ങളിൽ കുറഞ്ഞത് ഒരു സാമ്പത്തിക ഇടപാട് (നിക്ഷേപം അല്ലെങ്കിൽ പിൻവലിക്കൽ) നടത്തേണ്ടതുണ്ട്. പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ട് നിക്ഷേപത്തിനെതിരെ നേടുന്ന പലിശ സാമ്പത്തിക വർഷത്തിൽ 10,000 രൂപ വരെ നികുതി രഹിതമാണ്.
പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങൾ
പോസ്റ്റോഫീസുകളുടെ പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്), നികുതി ലാഭിക്കൽ നിക്ഷേപ പദ്ധതികൾ, നാഷണൽ സേവിംഗ് സർട്ടിഫിക്കറ്റ് (എൻഎസ്‌സി), സുകന്യ സമൃദ്ധി യോജന (എസ്‌എസ്‌വൈ), സീനിയർ സിറ്റിസൺ സേവിംഗ് സ്കീം (എസ്‌സിഎസ്എസ്) മുതലായവയും ശ്രദ്ധേയമായ മറ്റ് നിക്ഷേപ മാർഗങ്ങളാണ്. ഈ പോസ്റ്റ് ഓഫീസ് സേവിംഗ്സ് സ്കീമുകൾ 'ഇഇഇ' കാറ്റഗറി സേവിംഗ് സ്കീമുകളാണ്. അതായത് നിക്ഷേപകന് നിക്ഷേപത്തിനും നേടിയ പലിശനിരക്കിനും മെച്യൂരിറ്റി തുകയ്ക്കും ആദായനികുതി ഇളവ് ലഭിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
