ഭാവിയിലേക്കുള്ള ഏറ്റവും മികച്ച സാമ്പത്തിക നീക്കിയിരിപ്പാണ് നിക്ഷേപങ്ങൾ. മികച്ച വരുമാനം എന്നതിനപ്പുറം നിരവധി ആനുകൂല്യങ്ങളും വ്യത്യസ്ത നിക്ഷേപ പദ്ധതികൾ നൽകാറുണ്ട്. കേന്ദ്രസർക്കാറിന്റെ പിന്തുണയുള്ള പദ്ധതികളിൽ നിക്ഷേപിക്കുന്നത് വഴി വരുമാനത്തിനൊപ്പം സുരക്ഷയും ലഭിക്കും എന്നുള്ളത് ഇരട്ടി നേട്ടമാണ്. കേന്ദ്രസർക്കാർ പിന്തുണയുള്ള നിക്ഷേപ പദ്ധതികൾ ആണ്
നാഷണൽ സേവിംഗ്സ് സ്കീമുകൾ. ഈ സ്കീമുകൾ നികുതി ആനുകൂല്യങ്ങൾ, ഗ്യാരണ്ടീഡ് റിട്ടേണുകൾ, സാമ്പത്തിക നില അനുസരിച്ചുള്ള നിക്ഷേപ ഓപ്ഷനുകൾ എന്നിവയുൾപ്പെടെ വാഗ്ദാനം ചെയ്യുന്നു.

നാഷണൽ സേവിംഗ്സ് സ്കീമിൽ വിവിധ പദ്ധതികൾ ഉൾപ്പെടുന്നു. ഓരോ പദ്ധതികൾക്കും അതിന്റേതായ സവിശേഷതകൾ ഉണ്ട്. നാഷണൽ സേവിങ് സ്കീമിൽ വരുന്ന ജനപ്രിയമായ ചില പദ്ധതികളും അവയുടെ പ്രത്യേകതകളും പരിചയപ്പെടാം.
പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ട്
ബാങ്ക് സേവിംഗ്സ് അക്കൗണ്ട് പോലെ ഉപയോഗിക്കാവുന്ന അക്കൗണ്ടാണ് പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് അക്കൗണ്ടുകളും. 500 രൂപയാണ് അക്കൗണ്ട് തുറക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ തുക. പരിധിയില്ലാതെ അക്കൗണ്ടിൽ പണം സൂക്ഷിക്കാം.
നാഷണൽ സേവിംഗ്സ് റിക്കറിംഗ് ഡെപ്പോസിറ്റ് അക്കൗണ്ട്
മാസത്തിലുള്ള നിക്ഷേപം 12 വര്‍ഷം കഴിയുമ്പോള്‍ ഇരട്ടിയാകും. അഞ്ച് വര്‍ഷമാണ് പോസ്റ്റ് ഓഫീസ് ആവര്‍ത്തന നിക്ഷേപത്തിന്റെ കാലാവധി. അഞ്ച് വര്‍ഷം അധിക കാലാവധി അനുവദിക്കുന്നുണ്ട്.
നാഷണൽ സേവിംഗ്സ് ടൈം ഡെപ്പോസിറ്റ് അക്കൗണ്ട്
മികച്ച പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന ഒരു സേവിംഗ്‌സ് സ്‌കീം. നിക്ഷേപത്തിന്റെ പലിശ വര്‍ഷം തോറുമാണ് നിക്ഷേപകര്‍ക്ക് ലഭിക്കുക. എന്നാല്‍ പലിശ ത്രൈമാസ കാലയളവില്‍ കണക്കാക്കും.
നാഷണൽ സേവിംഗ്സ് പ്രതിമാസ വരുമാന അക്കൗണ്ട്
പോസ്റ്റ് ഓഫീസ് എംഐഎസ് സ്കീമിന് കീഴിൽ ഒരാൾക്ക് സിംഗിൾ അക്കൗണ്ടോ അല്ലെങ്കിൽ ജോയിന്റ് അക്കൗണ്ടോ തുറക്കാം. പ്രായപൂർത്തിയായ ഏതൊരു ഇന്ത്യൻ പൗരനും പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതിയിൽ ചേരാം.
സീനിയർ സിറ്റിസൺസ് സേവിംഗ്സ് സ്കീം അക്കൗണ്ട്
മുതിർന്ന പൗരൻമാർക്ക് ഏറെ വിശ്വാസത്തോടെ പണം നിക്ഷേപിക്കാവുന്ന ഒന്നാണ് സീനിയർ സിറ്റിസൺസ് സേവിങ്സ് സ്കീം എന്നത്. നല്ല സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നു എന്നതാണ് മെച്ചം
പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ട്
ഗ്യാരണ്ടീഡ് റിട്ടേൺ പ്രദാനം ചെയ്യുന്നതും വിപണിയിലെ ചാഞ്ചാട്ടങ്ങളെ സ്വാധീനിക്കാത്തതുമായ സർക്കാർ പിന്തുണയുള്ള ദീർഘകാല നിക്ഷേപ മാർഗമാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അഥവാ പിപിഎഫ്.
സുകന്യ സമൃദ്ധി അക്കൗണ്ട്
പെണ്‍കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച സമ്പാദ്യ പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന.
കിസാൻ വികാസ് പത്ര
പോസ്റ്റ് ഓഫീസിലെ ഏറ്റവും മികച്ച ചെറുകിട സമ്പാദ്യ പദ്ധതികളിൽ ഒന്നാണ് കിസാൻ വികാസ് പത്ര. നിക്ഷേപിക്കുന്ന പണം ഇരട്ടിയാക്കുന്ന പദ്ധതിയാണ് കിസാന്‍ വികാസ് പത്ര. നിക്ഷേപിച്ച തുക 115 മാസത്തിനുള്ളിൽ ഇരട്ടിയാകുന്നു.
നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റുകൾ
പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് സ്‌കീമുകളില്‍ ബാങ്കുകളേക്കാള്‍ പലിശ നല്‍കുന്ന നിക്ഷേപങ്ങളുടെ കൂട്ടത്തിലാണ് നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ്. 5 വര്‍ഷത്തേക്കുള്ള നിക്ഷേപത്തിന് 7.7 ശതമാനം പലിശ ലഭിക്കും
മഹിളാ സമ്മാൻ സേവിംഗ്സ് സർട്ടിഫിക്കറ്റ്
സ്ത്രീകള്‍ക്കായുള്ള ലഘു സമ്പാദ്യ പദ്ധതിയാണ് ഇത്. ഒറ്റത്തവണ നിക്ഷേപിക്കുന്ന ഈ പദ്ധതിയുടെ പ്രധാന ആകര്‍ഷണം അതിന്റെ പലിശയാണ്. സ്ത്രീകളുടേയും പെണ്‍കുട്ടികളുടേയും പേരില്‍ അക്കൗണ്ട് എടുക്കാം.
നാഷണൽ സേവിംഗ്സ് സ്കീമിൽ അംഗങ്ങളാകുന്നതിനു മുൻപ് ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അവ എന്തൊക്കെ ആണെന്ന് കൂടി പരിശോധിക്കാം.
കെവൈസി രേഖകൾ (പാൻ കാർഡും ആധാർ അല്ലെങ്കിൽ തിരിച്ചറിയൽ രേഖയും) സഹിതം നേരിട്ട് പോസ്റ്റ് ഓഫീസ് സന്ദർശിച്ച് ഏതൊരു ഇന്ത്യൻ പൗരനും നാഷണൽ സേവിംഗ്സ് സ്കീമിൽ അംഗങ്ങളാകാം. പുതിയ അക്കൗണ്ട് തുടങ്ങുന്നതിനും നിലവിലുള്ള എല്ലാ അക്കൗണ്ടുകളിലും മൊബൈൽ നമ്പർ, പാൻ നമ്പർ അല്ലെങ്കിൽ ഫോം-60/61, നോമിനേഷൻ എന്നിവ നിർബന്ധമാണ്. സേവിംഗ്‌സ് അക്കൗണ്ടിന് എടിഎം കാർഡ്/ചെക്ക് ബുക്ക്/ആധാർ സീഡിംഗ്/ഇ-ബാങ്കിംഗ്/എം-ബാങ്കിംഗ് സൗകര്യങ്ങൾ ലഭ്യമാണ്, ബന്ധപ്പെട്ട തപാൽ ഓഫീസിൽ നിശ്ചിത ഫോറം സമർപ്പിച്ചുകൊണ്ട് ലഭിക്കും. പദ്ധതികളിൽ ഓൺലൈൻ വഴി ചേരാനും പണം ഓൺലൈൻ വഴി അടക്കാനും സാധിക്കും. അക്കൗണ്ട് ക്ലോഷർ ഫോമിനൊപ്പം പാസ്‌ബുക്കിന്റെ ആദ്യ പേജിന്റെ പകർപ്പ് അല്ലെങ്കിൽ റദ്ദാക്കിയ ചെക്കിന്റെ പകർപ്പ് സമർപ്പിച്ചുകൊണ്ട് നിക്ഷേപകർക്ക് അവരുടെ ബാങ്ക് അക്കൗണ്ടിൽ അക്കൗണ്ടുകളുടെ/സർട്ടിഫിക്കറ്റുകളുടെ മെച്യൂരിറ്റി മൂല്യം ലഭിക്കും.
More From GoodReturns

ഗ്ലാൻഡ് ഫാർമ, ഭാരത് ഫോർജ്: ബ്രോക്കറേജ് റേറ്റിംഗിലെ വമ്പൻ മാറ്റങ്ങൾ നിക്ഷേപകരെ ഞെട്ടിക്കുന്നു

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications