കൂടുതല്‍ സുരക്ഷയും കുറഞ്ഞ ചിലവും മികച്ച ആദായവും; ഈ നിക്ഷേപങ്ങള്‍ക്ക് പ്രത്യേകതകള്‍ ഏറെയാണ്

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ ഏറെ ജനകീയമായ നിക്ഷേപ പദ്ധതികളായിരുന്നു പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍. നിക്ഷേപങ്ങള്‍ക്ക് ലഭിക്കുന്ന സുരക്ഷിതത്വം തന്നെയായിരുന്നു അതിന്റെ പ്രധാന കാരണം.

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ ഏറെ ജനകീയമായ നിക്ഷേപ പദ്ധതികളായിരുന്നു പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍. നിക്ഷേപങ്ങള്‍ക്ക് ലഭിക്കുന്ന സുരക്ഷിതത്വം തന്നെയായിരുന്നു അതിന്റെ പ്രധാന കാരണം. എന്നാല്‍ പോകപ്പോകെ പുതുതലമുറയ്ക്ക് പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളിലുള്ള ആകര്‍ഷണീയത കുറഞ്ഞു വരികയാണുണ്ടായത്. എന്നാല്‍ ഇപ്പോള്‍ വീണ്ടും തങ്ങളുടെ പ്രതാപ കാലത്തേക്ക് മടങ്ങിപ്പോകുവാന്‍ തയ്യാറെടുക്കുകയാണ് പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍. വീണ്ടും കുടുതല്‍ പേര്‍ പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളില്‍ നിക്ഷേപം നടത്തുവാന്‍ തയ്യാറെടുക്കുകയാണ്.

 

പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികള്‍

പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികള്‍

ഗ്രാമ പ്രദേശങ്ങളില്‍ ഉള്‍പ്പെടെ താമസിക്കുന്നവര്‍ക്ക് വളരെയെളുപ്പം ആശ്രയിക്കുവാന്‍ സാധിക്കും എന്നതാണ് പോസ്റ്റ് ഓഫീസ് പദ്ധതികളുടെ പ്രധാന പ്രത്യേകത. ഇന്ത്യയില്‍ ഏകദേശം ആകെ ഒന്നര ലക്ഷത്തിലധികം പോസ്റ്റ് ഓഫീസുകളാണ് നിലവിലുള്ളത്. അവയില്‍ തന്നെ കൂടുതലും സ്ഥിതി ചെയ്യുന്നത് രാജ്യത്തെ ഗ്രാമ പ്രദേശങ്ങളിലാണ്. സാധാരണക്കാര്‍ക്ക് ബാങ്കിനേക്കാള്‍ എളുപ്പം എത്തിച്ചേരുവാന്‍ സാധിക്കുന്നത് പോസ്റ്റ് ഓഫീസുകളിലേക്കാണെന്നര്‍ഥം. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ)യ്ക്ക് പോലും ആകെ ഇരുപത്തി അയ്യായിരത്തില്‍ താഴെ മാത്രം ശാഖകളാണുള്ളത്.

ഏറെ എളുപ്പം, ചിലവും കുറവ്

ഏറെ എളുപ്പം, ചിലവും കുറവ്

തപ്പിപ്പിടിച്ച് വാഹനച്ചിലവും മുടക്കി ബാങ്കുകളിലേക്ക് ചെല്ലുന്നതിനേക്കാള്‍ ഏറെ എളുപ്പത്തില്‍ പോസ്റ്റ് ഓഫീസുകളിലെത്തുവാനും നിക്ഷേപം ആരംഭിക്കുവാനും സാധിക്കും. ആ വഴിക്കുള്ള ചിലവും നമ്മുടെ പോക്കറ്റില്‍ തന്നെ കിടക്കുകയും ചെയ്യും. പെട്രോള്‍, ഡീസല്‍ വില നിലം തൊടാതെ കുതിക്കുന്ന ഈ കാലത്ത് പ്രത്യേകിച്ചും. ഇനി എന്തൊക്കെയാണ് പ്രധാനപ്പെട്ട പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളെന്നും അവ വാഗ്ദാനം ചെയ്യുന്ന പലിശ നിരക്കുകള്‍ എത്രയാണെന്നും നമുക്ക് നോക്കാം.

പദ്ധതികളും പലിശ നിരക്കും

പദ്ധതികളും പലിശ നിരക്കും

പോസ്റ്റ് ഓഫീസ് സേവിംഗസ് അക്കൗണ്ടില്‍ 4 ശതമാനം പലിശ നിരക്കാണ് ഉപയോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. നാഷണല്‍ സേവിംഗ്‌സ് റെക്കറിംഗ് ഡെപ്പോസിറ്റ് അക്കൗണ്ടില്‍ 5.8 ശതമാനം പലിശ നിരക്കും നല്‍കുന്നു. നാഷണല്‍ സേവിംഗ്‌സ് ടൈം ഡെപ്പോസിറ്റ് അക്കൗണ്ടില്‍ 5.5 ശതമാനം മുതല്‍ 6.7 ശതമാനം വരെയാണ് പലിശ നിരക്ക് ലഭിക്കുക. നാഷണല്‍ സേവിംഗ്‌സ് മന്ത്‌ലി ഇന്‍കം അക്കൗണ്ടില്‍ 6.6 ശതമാനമാണ് പലിശ നിരക്ക്. 

സുകന്യ സമൃദ്ധിയില്‍ 7.6 ശതമാനം

സുകന്യ സമൃദ്ധിയില്‍ 7.6 ശതമാനം

സീനിയര്‍ സിറ്റിസണ്‍ സേവിംഗസ് സ്‌കീമില്‍ 7.4 ശതമാനം പലിശ നിരക്കും വാഗ്ദാനം ചെയ്യുന്നു. പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ടില്‍ 7.1 ശതമാനമാണ് പലിശ നിരക്ക്. പെണ്‍ കുട്ടികള്‍ക്കായുള്ള സുകന്യ സമൃദ്ധി അക്കൗണ്ടില്‍ 7.6 ശതമാനം പലിശ നിരക്കും വാഗ്ദാനം ചെയ്യുന്നു. നാഷണല്‍ സേവിംഗസ് സര്‍ട്ടിഫിക്കറ്റ്‌സില്‍ 6.8 ശതമാനം പലിശ നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്. കിസാന്‍ വികാസ് പത്രയില്‍ 6.9 ശതമാനം പലിശ നിരക്കും ലഭിക്കും.

കൂടൂതല്‍ സുരക്ഷയും മികച്ച ആദായവും

കൂടൂതല്‍ സുരക്ഷയും മികച്ച ആദായവും

ഇന്റര്‍നെറ്റ് ബാങ്കിംഗും മറ്റ് ഡിജിറ്റല്‍ സേവനങ്ങളെല്ലാമുണ്ടെങ്കിലും ഇപ്പോഴും ബാങ്കുകളില്‍ ചെന്നാലുള്ള തിരക്ക് നമുക്ക് അറിയാവുന്ന കാര്യമാണ്. എന്നാല്‍ അത്തരം ബുദ്ധിമുട്ടുകളോ സമയ നഷ്ടമോ ഇല്ലാതെ എളുപ്പത്തിലും വേഗത്തിലും പോസ്റ്റ് ഓഫീസില്‍ ചെന്ന് ഇടപാടുകള്‍ പൂര്‍ത്തിയാക്കുവാന്‍ സാധിക്കും. കൂടാതെ ബാങ്കുകള്‍ക്ക് സമാനമായി ഓണ്‍ലൈന്‍ സംവിധാനവും എടിഎം സേവനവുമൊക്കെ പോസ്റ്റ് ഓഫീസ് അക്കൗണ്ടുകള്‍ക്കും ഇന്ന് ലഭ്യമാണ്. കേന്ദ്ര സര്‍ക്കാറിന്റെ ഉറപ്പുള്ള ഈ നിക്ഷേപങ്ങളിലൂടെ മൂലധനത്തില്‍ ആശങ്കയില്ലാതെ മികച്ച നേട്ടം സ്വന്തമാക്കുവാന്‍ നിക്ഷേപകര്‍ക്ക് സാധിക്കും. എല്ലാ തരത്തിലുള്ള നിക്ഷേപകര്‍ക്കും അനുയോജ്യമായ നിക്ഷേപ പദ്ധതികളാണ് പോസ്റ്റ് ഓഫീസുകളിലുളളത്.

എങ്കില്‍ ഇനിയും വൈകിക്കാതെ നിക്ഷേപം ആരംഭിക്കുകയല്ലേ?

Read more about: post office
English summary

post office savings- national savings monthly income, investments With Security And better returns | കൂടുതല്‍ സുരക്ഷയും കുറഞ്ഞ ചിലവും മികച്ച ആദായവും; ഈ നിക്ഷേപങ്ങള്‍ക്ക് പ്രത്യേകതകള്‍ ഏറെയാണ്

post office savings- national savings monthly income, investments With Security And better returns
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X