ഒരു വ്യക്തിയുടെ ജീവിതത്തിൽ ഏറ്റവും പ്രധാനമായും വേണ്ടത് സാമ്പത്തിക സുരക്ഷിതത്വമാണ്. കാരണം സാമ്പത്തിക ഭദ്രത ജീവിതത്തെ കൂടുതൽ ആയാസ രഹിതമാക്കും. ഇന്ന് വിപണിയിൽ നിരവധി നിക്ഷേപ മാർഗങ്ങളുണ്ട്. അതുകൊണ്ടുതന്നെ ഏറ്റവും അനുയോജ്യമായത് ഓരോരുത്തർക്കും തിരഞ്ഞെടുക്കാം.
വിപണിയിലെ അപകടസാധ്യതകൾക്ക് വിധേയമാകാതെ പതുക്കെ സമ്പത്ത് കെട്ടിപ്പടുക്കുന്നതിനുള്ള വിശ്വസനീയമായ ഒരു മാർഗം അന്വേഷിക്കുന്നവർക്ക് ധൈര്യത്തോടെ പബ്ലിക് പ്രൊവിഡന്‍റ് ഫണ്ട് അഥവാ പിപിഎഫ് തിരഞ്ഞെടുക്കാം. ഇന്ത്യൻ പോസ്റ്റ് ഓഫീസ് വാഗ്ധാനം ചെയ്യുന്ന ഈ പദ്ധതിയിലൂടെ മികച്ച സമ്പത്തുണ്ടാക്കാൻ നിക്ഷേപകർക്ക് സാധിക്കും. പബ്ലിക് പ്രൊവിഡന്‍റ് ഫണ്ടിനെക്കുറിച്ച് നമുക്ക് വിശദമായി അറിയാം.
പബ്ലിക് പ്രൊവിഡന്‍റ് ഫണ്ട്
കേന്ദ്ര സർക്കാർ പിന്തുണയുള്ള സുരക്ഷിതവും ആദായ നികുതി ഇളവുകളുമുള്ള നിക്ഷേപ പദ്ധതിയാണിത്. സുരക്ഷ, സ്ഥിരതയുള്ള വരുമാനം, നികുതി ആനുകൂല്യങ്ങൾ എന്നിവ ആഗ്രഹിക്കുന്ന വ്യക്തികൾക്ക് ഏറ്റവും അനുയോജ്യമാണ് പിപിഎഫ്. 15 വർഷമാണ് പിപിഎഫ് പദ്ധതിയുടെ കാലാവധി. എങ്കിലും, 5 വർഷത്തേക്ക് ഒന്നോ അതിലധികമോ ബ്ലോക്കുകളിലേക്ക് നീട്ടാവുന്നതാണ്.
പലിശ നിരക്കും നിക്ഷേപവും
പരമാവധി 1.5 ലക്ഷം രൂപയാണ് ഒരു സാമ്പത്തിക വർഷം പിപിഎഫിൽ നിക്ഷേപിക്കാൻ സാധിക്കുക. 7.9 ശതമാനം പലിശ പദ്ധതി വാഗ്ധാനം ചെയ്യുന്നു. പദ്ധതിയിലൂടെ നിങ്ങളുടെ നിക്ഷേപം പൂർണ്ണമായും സർക്കാർ സംരക്ഷിച്ചിരിക്കുന്നു. അതുമാത്രമല്ല ആദായനികുതി നിയമത്തിലെ സെക്ഷൻ 80C പ്രകാരം പിപിഎഫിലൂടെ ലഭിക്കുന്ന വരുമാനം പൂർണ്ണമായും നികുതി രഹിതമാണ്. അതുമാത്രമല്ല നിക്ഷേപിക്കുന്ന തുകയ്ക്കും നികുതി ഇളവ് ലഭിക്കും.

അക്കൗണ്ട് തുറക്കാം
എല്ലാ ഇന്ത്യൻ പൗരന്മാർക്ക് പി പി എഫ് അക്കൗണ്ട് തുറക്കാൻ അനുമതിയുണ്ട്. ഒരാൾക്ക് ഒരേ പേരിൽ ഒന്നിലധികം പി പി എഫ് അക്കൗണ്ടുകൾ തുറക്കാൻ കഴിയില്ല. പ്രായപൂർത്തിയാകാത്ത ഒരാളുടെ പേരിൽ രക്ഷിതാവിനോ മാതാപിതാക്കൾക്കോ ഒരു പി പി എഫ് അക്കൗണ്ട് തുറക്കാം. പിപിഎഫിൽ നിക്ഷേപിക്കുന്നത് വളരെ ലളിതമാണ്. നിങ്ങൾക്ക് 500 രൂപയിൽ താഴെ മാത്രം നിക്ഷേപിച്ച് അക്കൗണ്ട് തുറക്കാം. കൂടാതെ സാമ്പത്തിക വർഷം മുഴുവൻ ഒറ്റത്തവണയായോ 12 ഗഡുക്കളായോ നിക്ഷേപിക്കാം. ഏറ്റവും കുറഞ്ഞ വാർഷിക സംഭാവന 500 രൂപയായി നിലനിർത്തേണ്ടത് അത്യാവശ്യമാണ്.
43 ലക്ഷം രൂപ സമ്പാദിക്കാം
എല്ലാ മാസവും നിങ്ങൾ പിപിഎഫിൽ 12500 രൂപ നിക്ഷേപിക്കുന്നു എന്ന് കരുതുക. അതായത് ഒരുദിവസം 416 രൂപ. അങ്ങനെ എങ്കിൽ ഒരുവർഷം ആകെ നിക്ഷേപിക്കുന്ന തുക 1.5 ലക്ഷം രൂപയായിരിക്കും. 15 വർഷത്തിനുശേഷം കാലാവധി പൂർത്തിയാകുമ്പോൾ നിങ്ങൾക്ക് 43.60 ലക്ഷം രൂപ ലഭിക്കും. ഇതിനെ കൂടുതൽ ആകർഷകമാക്കുന്നത്, ഈ തുകയുടെ പകുതിയോളം അതായത് ഏകദേശം 21.10 ലക്ഷം രൂപ പലിശയായി ലഭിക്കുമെന്നതും അതിന് നികുതി നൽകേണ്ടതില്ല എന്നതുമാണ്.
എങ്ങനെ നിക്ഷേപിക്കാം..?
പിപിഎഫ് സംഭാവനകൾക്ക് ഡിജിറ്റൽ സൗകര്യങ്ങൾ വാഗ്ദാനം ചെയ്തുകൊണ്ട് പോസ്റ്റ് ഓഫീസും കാലത്തിനനുസരിച്ച് മാറിയിരിക്കുന്നു. ഡാക്പേ ആപ്പ് അല്ലെങ്കിൽ ഇന്ത്യ പോസ്റ്റ് പേയ്‌മെന്‍റ്സ് ബാങ്ക് (ഐപിപിബി) സേവനങ്ങൾ ഉപയോഗിച്ച് ഓൺലൈനായി പണം നിക്ഷേപിക്കാം. നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ഐപിപിബിയുമായി ലിങ്ക് ചെയ്‌തുകഴിഞ്ഞാൽ, നിങ്ങൾ ആപ്പിൽ ലോഗിൻ ചെയ്‌ത് പിപിഎഫ് ഓപ്ഷൻ തിരഞ്ഞെടുത്ത് അക്കൗണ്ട് നമ്പറും കസ്റ്റമർ ഐഡിയും നൽകി തുകയും പേയ്‌മെന്റ് കാലയളവും തിരഞ്ഞെടുക്കാം.
അടിയന്തര സാമ്പത്തിക ആവശ്യങ്ങൾ ഉണ്ടായാൽ, അക്കൗണ്ട് ഉടമകൾക്ക് മൂന്നാം സാമ്പത്തിക വർഷം മുതൽ ആറാം സാമ്പത്തിക വർഷം വരെ അവരുടെ പിപിഎഫ് ബാലൻസിൽ നിന്ന് വായ്പ എടുക്കാനും സാധിക്കും. മിക്ക ബാങ്ക് സ്ഥിര നിക്ഷേപങ്ങളേക്കാളും ഉയർന്ന വരുമാനവും സർക്കാരിന്‍റെ പൂർണ്ണ പിന്തുണയും ഉള്ളതിനാൽ, ദീർഘകാല സമ്പത്ത് കെട്ടിപ്പടുക്കുന്നതിനുള്ള മികച്ച മാർഗമായി പിപിഎഫ് മാറുന്നു എന്ന് സാരം.
More From GoodReturns

റിപ്പോ നിരക്ക് മാറ്റമില്ല: ഇഎംഐ ഭാരം കുറയ്ക്കാൻ വഴികൾ

ആർബിഐ വായ്പാനയം: ഈ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ഇന്ത്യൻ ഓഹരി വിപണിയിൽ അപ്രതീക്ഷിത കുതിപ്പ്; നിക്ഷേപകർക്ക് ആശ്വാസം

ഇന്ത്യൻ ഓഹരി വിപണി: ഇന്ന് നിക്ഷേപകർക്ക് എന്ത് സംഭവിക്കും?

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് വൻ കുതിപ്പിന് സാധ്യതയേറുന്നു

ആർബിഐ പണനയം: നിങ്ങളുടെ വായ്പയും നിക്ഷേപവും സുരക്ഷിതമാണോ?

ഫോൺപേ എസ്ബിഐ കാർഡ്: ഈ ഓഫർ നഷ്ടപ്പെടുത്തരുത്, വമ്പൻ ലാഭം!

ഓഹരി വിപണിയിൽ ആശങ്ക; ആർബിഐ തീരുമാനത്തിനായി കാതോർത്ത് നിക്ഷേപകർ

സ്വർണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ

സ്വർണ്ണവില കുതിക്കുമോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

ആർബിഐ പണനയം: നിക്ഷേപകർക്ക് വരാനിരിക്കുന്നത് വലിയൊരു സാമ്പത്തിക മാറ്റം



Click it and Unblock the Notifications