വെറും നൂറ് രൂപ നിക്ഷേപിക്കാന്‍ തയ്യാറുണ്ടോ? വമ്പിച്ച ഒരു തുക തന്നെ നേടാം

സുരക്ഷിതമായ നിക്ഷേപവും മറ്റ് പല പദ്ധതികളെക്കാളും മികച്ച ആദായവും ഉറപ്പുനല്‍കുന്ന വിവിധ പദ്ധതികള്‍ പോസ്റ്റ് ഓഫീസുകള്‍ മുഖേന നടത്തി വരുന്നുണ്ട്.

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സുരക്ഷിതമായ നിക്ഷേപവും മറ്റ് പല പദ്ധതികളെക്കാളും മികച്ച ആദായവും ഉറപ്പുനല്‍കുന്ന വിവിധ പദ്ധതികള്‍ പോസ്റ്റ് ഓഫീസുകള്‍ മുഖേന നടത്തി വരുന്നുണ്ട്. ഉപയോക്താക്കള്‍ക്ക് പൂര്‍ണമായും വിശ്വസിക്കാവുന്ന നിക്ഷേപ പദ്ധതികളാണ് പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികള്‍.

നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ്സ്

നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ്സ്

അവയിലൊന്നാണ് നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ്സ് അഥവാ എന്‍എസ്സി. കുറഞ്ഞ വര്‍ഷങ്ങള്‍ കൊണ്ട് വലിയൊരു തുക സമ്പാദ്യമായി നേടാന്‍ ഇതിലൂടെ നിക്ഷേപകന് സാധിക്കും. ഒപ്പം നിക്ഷേപ തുകയ്ക്ക്് പൂര്‍ണ സുരക്ഷിതത്വവുമുണ്ടാകും. ഒട്ടും റിസ്‌ക് ഇല്ലാതെ നിങ്ങളുടെ കുടുംബത്തിന്റെ ഭാവിയ്ക്കായുള്ള മികച്ച ഒരു നിക്ഷേപമാണ് നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ്സ്.

നിക്ഷേപ കാലാവധി

നിക്ഷേപ കാലാവധി

5 വര്‍ഷമാണ് നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ്സ് പദ്ധതിയുടെ നിക്ഷേപ കാലാവധി. എങ്കിലും നിക്ഷേപം ഒരു വര്‍ഷം പൂര്‍ത്തിയായി കഴിഞ്ഞാല്‍ ആവശ്യമെങ്കില്‍ അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിക്കുവാന്‍ സാധിക്കും. സാമ്പത്തിക വര്‍ഷത്തിലെ ഓരോ പാദത്തിന്റെയും തുടക്കത്തിലാണ് കേന്ദ്ര സര്‍ക്കാന്‍ എന്‍എസ്സിയുടെ പലിശ നിരക്ക് നിശ്ചയിക്കുന്നത്.

100 രൂപ നിക്ഷേപിച്ച് പദ്ധതിയില്‍ ചേരാം

100 രൂപ നിക്ഷേപിച്ച് പദ്ധതിയില്‍ ചേരാം

ഒരു മാസം ചുരുങ്ങിയത് 100 രൂപ നിക്ഷേപിച്ചുകൊണ്ട് നിങ്ങള്‍ക്ക് പദ്ധതിയുടെ ഗുണഭോക്താക്കളാകുവാന്‍ സാധിക്കും. നിങ്ങള്‍ക്ക് 5 വര്‍ഷം കഴിയുമ്പോള്‍ 20.85 ലക്ഷം രൂപയാണ് വേണ്ടതെങ്കില്‍ 6.8 ശതമാനം പലിശ നിരക്കില്‍ 5 വര്‍ഷങ്ങള്‍ കൊണ്ട് 15 ലക്ഷം രൂപ നിങ്ങള്‍ നിക്ഷേപം നടത്തേണ്ടതുണ്ട്. 6 ലക്ഷം രൂപ പലിശ നേട്ടമായി നിങ്ങള്‍ക്ക് ലഭിക്കും.

പലിശ നിരക്ക്

പലിശ നിരക്ക്

നിലവില്‍ നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ്സ് പദ്ധതിയുടെ പലിശ നിരക്ക് 6.8 ശതമാനമാണ്. ഓരോ പാദത്തിലും സര്‍ക്കാര്‍ പലിശ നിരക്ക് പുതുക്കിക്കൊണ്ടിരിക്കും. ഓരോ വാര്‍ഷത്തിലും ചേര്‍ത്ത് മെച്യൂരിറ്റിയാകുമ്പോഴാണ് നിക്ഷേപകന് പലിശ ലഭിക്കുക. ബാങ്ക് സ്ഥിര നിക്ഷേപങ്ങളേക്കാള്‍ ഉയര്‍ന്ന പലിശ നിരക്കാണ് എന്‍എസ്സി വാഗ്ദാനം ചെയ്യുന്നത്. 5 മുതല്‍ 6 ശതമാനം വരെയാണ് ബാങ്കുകളിലെ സ്ഥിര നിക്ഷേപങ്ങള്‍ക്ക് ലഭിക്കുന്ന പലിശ നിരക്ക്.

നികുതി ഇളവുകളും മറ്റ് പ്രത്യേകതകളും

നികുതി ഇളവുകളും മറ്റ് പ്രത്യേകതകളും

ആദായ നികുതി നിയമത്തിലെ വകുപ്പ് 80സി അനുസരിച്ച് ഒരു സാമ്പത്തിക വര്‍ഷം 1.5 ലക്ഷം രൂപയുടെ നികുതിളവും നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ്സ് നിക്ഷേപത്തിന് ലഭിക്കും. അക്കൗണ്ട് ഉടമയുടെ മരണം, കോടതി നിര്‍ദേശം, സ്വത്ത് കണ്ട് കെട്ടല്‍ എന്നീ സാഹചര്യങ്ങളില്‍ അല്ലാതെ 5 വര്‍ഷം തികയുന്നതിന് മുമ്പ് അക്കൗണ്ട് അവസാനിപ്പിക്കുാവാന്‍ സാധിക്കുകയില്ല.

പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികള്‍

പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികള്‍

തപാല്‍ വകുപ്പ് ഒരാള്‍ക്ക് തിരഞ്ഞെടുക്കാവുന്ന പ്രയോജനകരമായ നിരവധി സേവിംഗ്‌സ് സ്‌കീമുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. പോസ്റ്റോഫീസുകള്‍ക്ക് കീഴിലുള്ള സേവിംഗ് സ്‌കീമുകളില്‍ ചേരുന്നതും വലിയ സങ്കീര്‍ണതകളൊന്നുമില്ലാതെ എളുപ്പം പൂര്‍ത്തിയാക്കാവുന്ന നടപടി ക്രമങ്ങളാണ്. ഗ്രാമീണ, നഗര നിക്ഷേപകരെന്ന ഭേദമില്ലാതെ ഏവര്‍ക്കും ഏറ്റവും അനുയോജ്യമായ നിക്ഷേപ മാര്‍ഗമാണ് പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികള്‍. മാന്യമായ സ്ഥിര വരുമാനവും റിസ്‌ക് എടുക്കാന്‍ താത്പര്യം കുറഞ്ഞ വ്യക്തിയുമാണ് നിങ്ങളെങ്കില്‍ പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍ തന്നെ നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാം. ചെറു നിക്ഷേപ പദ്ധതികളെ ആശ്രയിക്കുന്നവര്‍ക്ക് ഏറെ സഹായകരമാണ്

Read more about: smart investment
English summary

Post Office Savings Scheme: How To Earn Rs 20.85 lakh By Investing Rs 15 lakh over For 5 years | വെറും നൂറ് രൂപ നിക്ഷേപിക്കാന്‍ തയ്യാറുണ്ടോ? വമ്പിച്ച ഒരു തുക തന്നെ നേടാം

Post Office Savings Scheme: How To Earn Rs 20.85 lakh By Investing Rs 15 lakh over For 5 years
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X