സാധാരണ ജനങ്ങളില്‍ സമ്പാദ്യം പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ രൂപപ്പെടുത്തിയ സാമ്പത്തിക പദ്ധതികളാണ് ചെറിയ സമ്പാദ്യ പദ്ധതികള്‍ (Small Savings Schemes). ഇടത്തരം, താഴ്ന്ന വരുമാന വിഭാഗങ്ങളിലുള്ളവരില്‍ നിക്ഷേപം വളര്‍ത്തുക ലക്ഷ്യമിട്ടാണ് ഇവ രൂപപ്പെടുത്തിയിരിക്കുന്നത്.

കേന്ദ്രസര്‍ക്കാര്‍ ഗ്യാരണ്ടിയുള്ള പദ്ധതികള്‍ പലപ്പോഴും ബാങ്ക് ഫിക്സഡ് ഡെപ്പോസിറ്റുകളേക്കാള്‍ പലിശ നല്കുന്നു. കൂടാതെ നികുതി ഇളവും ലഭ്യമാണ്. മൂന്നുമാസത്തിലൊരിക്കലാണ് പലിശ നിരക്ക് പ്രഖ്യാപിക്കുക. 2026 ജനുവരി മാര്‍ച്ച് കാലയളവിലെ പലിശനിരക്കുകള്‍ 2025 ഡിസംബര്‍ 31-ന് പ്രഖ്യാപിച്ചു.
ചെറു സമ്പാദ്യ പദ്ധതികള്‍
സുരക്ഷിതമായി നിക്ഷേപിക്കാന്‍ കഴിയുന്ന സാമ്പത്തിക ഉപകരണങ്ങളാണ് ചെറു സമ്പാദ്യ പദ്ധതികള്‍. ഇതുവഴി സമാഹരിക്കുന്ന തുക, നാഷണല്‍ സ്മോള്‍ സേവിംഗ്സ് ഫണ്ടിലുള്‍പ്പെടുത്തി ബജറ്റ് കമ്മി കുറയ്ക്കാന്‍ ഉപയോഗിക്കും.
പ്രധാന സവിശേഷതകള്‍
• കുറഞ്ഞ നഷ്ടസാധ്യതയും കേന്ദ്രസര്‍ക്കാര്‍ പിന്തുണയും
• സ്ഥിരവും ആകര്‍ഷകവുമായ പലിശനിരക്ക്
• എല്ലാ പൗരന്മാര്ക്കും നിക്ഷേപിക്കാം
• ആദായ നികുതി സെക്ഷന്‍ 80ഇ പ്രകാരം നികുതി ഇളവ്
• ദീര്‍ഘകാല സമ്പാദ്യത്തിന് പ്രോത്സാഹനം
പ്രധാന പദ്ധതികള്‍
ചെറിയ സമ്പാദ്യ പദ്ധതികളെ പ്രധാനമായും മൂന്ന് വിഭാഗങ്ങളാക്കി തിരിച്ചിരിക്കുന്നു.
1. പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികള്‍
പോസ്റ്റ് ഓഫീസ് വഴിയുള്ള നിക്ഷേപ പദ്ധതികളില്‍ പ്രധാനമായും ഉള്‍പ്പെടുന്നത്:
- സേവിംഗ്സ് ഡെപ്പോസിറ്റ് അക്കൗണ്ട്
- റിക്കറിംഗ് ഡെപ്പോസിറ്റ് (Recurring Deposit)
- ടൈം ഡെപ്പോസിറ്റ് 1, 2, 3, 5 വര്‍ഷ കാലാവധി
- മന്ത്ലി ഇന്‍കം അക്കൗണ്ട്
നിലവിലെ പലിശനിരക്കുകള്‍:
3 വര്‍ഷത്തെ ടൈം ഡെപ്പോസിറ്റ് 7.1%
1 വര്‍ഷത്തെ ടൈം ഡെപ്പോസിറ്റ് 6.9%
പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ട് 4%
5 വര്‍ഷത്തെ റിക്കറിംഗ് ഡെപ്പോസിറ്റ് 6.7%
മന്ത്ലി ഇന്‍കം അക്കൗണ്ട് 7.4%
2. സേവിംഗ്സ് സര്‍ട്ടിഫിക്കറ്റുകള്‍
ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന പ്രധാന പദ്ധതികള്‍:
- നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ് (NSC)
കാലാവധി: 5 വര്‍ഷം
പലിശ: 7.7%
ലഭിക്കുന്ന പലിശ ഓരോ വര്‍ഷവും വീണ്ടും നിക്ഷേപിക്കപ്പെടും
സെക്ഷന്‍ 80ഇ പ്രകാരം നികുതി ഇളവ്
- കിസാന്‍ വികാസ് പത്ര (KVP)
വാര്‍ഷിക സംയോജിത പലിശ: 7.5%
കുറഞ്ഞ നിക്ഷേപം: 1000 രൂപ
പരമാവധി നിക്ഷേപ പരിധി ഇല്ല
3. സാമൂഹിക സുരക്ഷാ പദ്ധതികള്‍
- സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീം (SCSS)
60 വയസിന് മുകളിലുള്ളവര്‍ക്ക് മാത്രം
കാലാവധി: 5 വര്‍ഷം
പലിശ: 8.2% (ക്വാര്‍ട്ടര്‍ ആയി നല്‍കും)
സെക്ഷന്‍ 80ഇ നികുതി ഇളവ്
- സുകന്യ സമൃദ്ധി പദ്ധതി (SSY)
സുകന്യ സമൃദ്ധി അക്കൗണ്ട് 2015-ല്‍ ''ബേട്ടി ബചാവോ, ബേട്ടി പഠാവോ'' പദ്ധതിയുടെ ഭാഗമായി ആരംഭിച്ചതാണ്.
പെണ്‍കുട്ടികളുടെ പേരില്‍ അക്കൗണ്ട് തുറക്കാം
പെണ്‍കുട്ടിയുടെ പ്രായം 10 വയസിന് താഴെ ആയിരിക്കണം
പലിശ: 8.2%
നികുതി ഇളവ്: സെക്ഷന്‍ 80ഇ
നിക്ഷേപ കാലാവധി: 21 വര്‍ഷം
വര്‍ഷത്തില്‍ പരമാവധി നിക്ഷേപം: 1.5 ലക്ഷം രൂപ
മറ്റ് പ്രധാന പലിശനിരക്കുകള്‍
- പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (PPF)
പലിശ: 7.1%
കാലാവധി: 15 വര്‍ഷം
5 വര്‍ഷ ബ്ലോക്കുകളായി കാലാവധി നീട്ടാം
പിന്‍വലിക്കുമ്പോള്‍ നികുതി ഇല്ല
- പോസ്റ്റ് ഓഫീസ് സേവിംഗ്സ് ഡെപ്പോസിറ്റ്
പലിശ: 4%
കിസാന്‍ വികാസ് പത്ര
പലിശ: 7.5%
കാലാവധി: 115 മാസം
- നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ് (ചടഇ)
പലിശ: 7.7%
മന്ത്ലി ഇന്‍കം സ്കീം
പലിശ: 7.4%
സുരക്ഷിത നിക്ഷേപം, സ്ഥിരമായ വരുമാനം, നികുതി ഇളവ് എന്നിവ ലഭിക്കുന്നതിനാല്‍ ചെറിയ സമ്പാദ്യ പദ്ധതികള്‍ ഇന്ത്യയില്‍ ഏറെ ജനപ്രിയമായ നിക്ഷേപ മാര്‍ഗങ്ങളാണ്.
More From GoodReturns

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്: പാചക വാതക ബുക്കിംഗില്‍ കുതിച്ചുചാട്ടം, ഇക്കാര്യങ്ങള്‍ അറിയണം

ഐടി ജോലി വീട്ടിലിരുന്ന് ചെയ്യാം, വർക്ക് ഫ്രം ഹോം തിരികെ കൊണ്ടുവരാൻ ആലോചിച്ച് കമ്പനികൾ, കാരണം ഇതാണ്

ബെംഗളൂരു-കണ്ണൂര്‍ എക്സ്പ്രസ് കോഴിക്കോട് വരെ നീട്ടി; മാര്‍ച്ച് 15 മുതല്‍ സര്‍വീസ്, സമയക്രമം ഇതാ

എൽപിജി സിലിണ്ടർ വാട്ട്സ്ആപ്പ് വഴി ബുക്ക് ചെയ്യാം, വളരെ എളുപ്പത്തിൽ കാര്യം കഴിയും, എങ്ങനെ എന്ന് നോക്കാം

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്, പെരിന്തല്‍മണ്ണ-ബെംഗളൂരു കെഎസ്ആര്‍ടിസി സര്‍വീസ്, സമയവും റൂട്ടും ഇതാ

ബെംഗളൂരുവിൽ ഇനി ഭക്ഷണം കുറഞ്ഞ നിരക്കിൽ കിട്ടില്ല; കാരണമിതാണ്…

എണ്ണ വിതരണത്തിൽ തലപുകച്ച് ഏഷ്യൻ രാജ്യങ്ങൾ, കടുത്ത നിയന്ത്രണവുമായി പാകിസ്ഥാൻ, സ്കൂളുകൾ അടച്ചു

ദുബായിൽ സ്വർണ വില ഇടിഞ്ഞു, അധികം വാങ്ങിയാൽ മികച്ച ലാഭം, പവന്റെ വിലയിലെ മാറ്റം അറിയാം

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?

യാത്ര പോകുന്നവർ അറിയാൻ, ട്രെയിൻ സർവ്വീസുകളിൽ മാറ്റങ്ങളുണ്ട്, ശ്രദ്ധിച്ചില്ലെങ്കിൽ എട്ടിന്റെ പണി



Click it and Unblock the Notifications