റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ 2025ൽ തുടർച്ചയായ മൂന്ന് തവണ റിപ്പോ നിരക്ക് വെട്ടിക്കുറച്ചത് സ്ഥിര നിക്ഷേപ പലിശ നിരക്കുകളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. രാജ്യത്തെ പ്രമുഖ ബാങ്കുകളെല്ലാം നിലവിൽ കുറഞ്ഞ നിരക്കിലാണ് എഫ്ഡി വാഗ്ദാനം ചെയ്യുന്നത്. ഇത് എഫ്ഡിയിൽ നിക്ഷേപിക്കാൻ പ്ലാൻ ചെയ്യുന്നവർക്ക് പോലും കനത്ത തിരിച്ചടിയായി. അതിനാൽ തന്നെ മികച്ച പലിശ വരുമാനം ലഭിക്കാൻ ഇപ്പോൾ കൂടുതൽ ചെറുകിട സമ്പാദ്യ പദ്ധതികൾ തന്നെയാണ്.
പലിശ നിരക്കിൽ എഫ്ഡിയും പോസ്റ്റ് ഓഫീസ് പദ്ധതികളും തമ്മിൽ വലിയ വ്യത്യാസമില്ല. എന്നാൽ പ്രധാന വ്യത്യാസം നികുതി വ്യവസ്ഥയിലാണ്. അതായത് സ്ഥിര നിക്ഷേപങ്ങളിലൂടെ ലഭിക്കുന്ന പലിശ വരുമാനം നികുത് ബാധകമാണ്. അതിനാൽ പലിശ തുകയിൽ നിന്ന് ചെറിയൊരു ശതമാനം നികുതിയിലേക്ക് നൽകേണ്ടി വരും. പക്ഷേ പോസ്റ്റ് ഓഫീസ് പദ്ധതികളുടെ പലിശ വരുമാനം പൂർണമായും നികുതിയിൽ നിന്ന് ഒഴിവാക്കപ്പെട്ടതാണ്.
ആദായ നികുതി സെക്ഷൻ 80 സി ഇളവുകൾ ലഭിക്കുന്ന ചില പോസ്റ്റ് ഓഫീസ് സമ്പാദ്യ പദ്ധതികളെ കുറിച്ച് അറിയാം. ഇതിൽ നിങ്ങൾ എവിടെ നിക്ഷേപിക്കും?
1. റിക്കറിംഗ് ഡെപ്പോസിറ്റ് (ആർഡി): ഈ സ്കീം പ്രതിവർഷം 6.7 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നു. 100 രൂപ മുതൽ നിക്ഷേപം ആരംഭിക്കാം. എന്നാൽ പരമാവധി നിക്ഷേപ തുകക്ക് പരിധിയില്ല.
2. നാഷണൽ സേവിംഗ്സ് ടൈം ഡെപ്പോസിറ്റ്: ഇത് പോസ്റ്റ് ഓഫീസിൻ്റെ ഒരു സ്ഥിര നിക്ഷേപ പദ്ധതിയാണ്. ഈ സ്കീം 4 വ്യത്യസ്ത കാലാവധിയിൽ നാല് പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. !രു വർഷത്തെ നിക്ഷേപത്തിന് 6.9 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നു. 2 വർഷത്തേക്കും, 3 വർഷത്തേക്കും നിക്ഷേപിച്ചാൽ പലിശ നിരക്ക് യഥാക്രമം 7 ശതമാനം, 7.1 ശതമാനം എന്നിങ്ങനെയായിരിക്കും. എന്നാൽ 5 വർഷത്തേക്ക് നിക്ഷേപിച്ചാൽ നിങ്ങൾക്ക് 7.5 ശതമാനം പലിശ ഉറപ്പാക്കാം. നിക്ഷേപത്തിന് പരിധിയില്ല.

3. പ്രതിമാസ വരുമാന പദ്ധതി : ഈ സ്കീം പ്രകാരം എല്ലാ മാസവും പലിശ വരുമാനം നേടാം. നിലവിൽ പ്രതിവർഷം 7.4 ശതമാനം പലിശ നൽകുന്നു. ഈ സ്കീമിൽ സിംഗിൾ അക്കൗണ്ടുകൾക്ക് 9 ലക്ഷവും, ജോയിന്റ് അക്കൗണ്ടുകൾക്ക് 15 ലക്ഷവും വരെ നിക്ഷേപിക്കാം.
4. സീനിയർ സിറ്റിസൺസ് സേവിംഗ്സ് സ്കീം: പ്രായം 60 വയസ്സ് കഴിഞ്ഞ മുതിർന്ന പൗരൻമാർക്ക് നിക്ഷേപിക്കാവുന്ന പോസ്റ്റ് ഓഫീസ് ചെറുകിട സമ്പാദ്യ പദ്ധതിയാണിത്. നിലവിൽ പ്രതിവർഷം 8.2 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നു. നിക്ഷേപകർക്ക് 30 ലക്ഷം വരെ ഇവിടെ നിക്ഷേപിക്കാം. 5 വർഷം വരെയാണ് നിക്ഷേപ കാലാവധി.
5. പിപിഎഫ്: ദീർഘകാല നിക്ഷേപം ആഗ്രഹിക്കുന്നവർക്ക് പരിഗണിക്കാവുന്ന പദ്ധതിയാണിത്. 15 വർഷത്തേക്കാണ് ഇതിൻ്റെ നിക്ഷേപ കാലാവധി. നിലവിൽ പ്രതിവർഷം 7.1 ശതമാനം പലിശ നിരക്ക് പിപിഎഫ് വാഗ്ദാനം ചെയ്യുന്നു. ഈ സ്കീമിൽ ഓരോ വർഷവും 1.5 ലക്ഷം വരെ നിക്ഷേപിക്കാം. തുടർച്ചയായി നിക്ഷേപിച്ചാൽ കൂട്ടുപലിശയുടെ നേട്ടവും ഉറപ്പാക്കാം. ഇവയെല്ലാം നികുതി ഇളവോടെ ലഭിക്കും.
6. നാഷണൽ സേവിംഗ്സ് സർട്ടിഫിക്കേറ്റ്: 5 വർഷ കാലാവധിയിൽ നിക്ഷേപിച്ചാൽ ഈ സ്കീം പ്രതിവർഷം 7.7 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നു. നിക്ഷേപങ്ങൾക്ക് പരിധിയില്ല എന്നതാണ് മറ്റൊരു പ്രത്യേകത. ഇതും ഒരു റിട്ടയർമെൻ്റ് നിക്ഷേപമാണ്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications