കഴിഞ്ഞ ആറ് മാസത്തിനിടെ രാജ്യത്തെ ബാങ്കുകൾ സ്ഥിര നിക്ഷേപത്തിന്‍റെ പലിശ നിരക്കുകൾ കുറച്ചിരുന്നു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) പലിശ നിരക്കുകളിൽ മാറ്റം വരുത്തിയതിന് പിന്നാലെയാണ് ബാങ്കുകളുടെ നടപടി. ഫെബ്രുവരി മുതൽ, ആർബിഐയുടെ റിപ്പോ നിരക്കിൽ 100 ബേസിസ് പോയിൻറുകൾ (ബിപിഎസ്) കുറച്ചതിനെത്തുടർന്ന് എസ്‌ബിഐ, എച്ച്‌ഡിഎഫ്‌സി, ഐസിഐസിഐ, പിഎൻബി തുടങ്ങിയ മുൻനിര ബാങ്കുകൾ അവരുടെ എഫ്‌ഡി പലിശ നിരക്കുകൾ പരിഷ്കരിച്ചു. ഈ സാഹചര്യത്തിൽ, മികച്ച വരുമാനം വാഗ്ദാനം ചെയ്യുന്ന പോസ്റ്റ് ഓഫീസ് സേവിംഗ്സ് സ്കീമുകൾക്ക് കൂടുതൽ പ്രചാരം ലഭിച്ചു. പ്രത്യേകിച്ച് സുരക്ഷിതമായ നിക്ഷേപം തേടുന്ന മുതിർന്ന പൗരന്മാർക്കിടയിൽ.
2025-26 സാമ്പത്തിക വർഷത്തിലെ ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള പാദത്തിലെ പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്), നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് (എൻഎസ്‌സി), സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം (എസ്‌സിഎസ്‌എസ്) തുടങ്ങിയ ചെറുകിട സമ്പാദ്യ പദ്ധതികളുടെ നിരക്ക് സർക്കാർ മാറ്റമില്ലാതെ നിലനിർത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ നിക്ഷേപകർ എന്താണ് ചെയ്യേണ്ടത്.. ? ബാങ്ക് എഫ്ഡികളിൽ തുടരണോ അതോ പോസ്റ്റ് ഓഫീസ് ചെറുകിട സമ്പാദ്യ പദ്ധതിയിലേക്ക് മാറണോ..? നമുക്ക് നോക്കാം.
പോസ്റ്റ് ഓഫീസ് പദ്ധതികളുടെ പലിശ നിരക്ക്
പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ്: 5 വർഷത്തെ കാലാവധിയിൽ പ്രതിവർഷം 7.5% പലിശ ലഭിക്കും. 1 വർഷത്തെ നിക്ഷേപത്തിന് 6.9 ശതമാനവും 2 വർഷത്തെ നിക്ഷേപത്തിന് 7 ശതമാനവും പലിശ നേടാം. നിക്ഷേപം 3 വർഷമാണെങ്കിൽ 7.1 ശതമാനമാണ് പലിശ.
നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് (NSC): 5 വർഷത്തെ ലോക്ക്-ഇൻ കാലയളവിൽ വാർഷികമായി 7.7 ശതമാനം പലിശ നേടാം.
സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം (SCSS): നിലവിൽ 8.2% പലിശ നൽകുന്നു. ഇത് വിരമിച്ചവർക്ക് ഏറ്റവും ആകർഷകമായ ഓപ്ഷനുകളിൽ ഒന്നാക്കി മാറ്റുന്നു.

ബാങ്കുകൾ നൽകുന്ന പലിശ
എസ്‌ബിഐ: സാധാരണ ഉപഭോക്താക്കൾക്ക് 6.3%, മുതിർന്ന പൗരന്മാർക്ക് 6.8%.
എച്ച്ഡിഎഫ്‌സി ബാങ്ക്: സാധാരണ ഉപഭോക്താക്കൾക്ക് 6.4%, മുതിർന്ന പൗരന്മാർക്ക് 6.9%.
ഐസിഐസിഐ ബാങ്ക്: സാധാരണ ഉപഭോക്താക്കൾക്ക് 6.6%, മുതിർന്ന പൗരന്മാർക്ക് 7.1%
പിഎൻബി: സാധാരണ ഉപഭോക്താക്കൾക്ക് 6.5%, മുതിർന്ന പൗരന്മാർക്ക് 7%
മികച്ച പലിശ പോസ്റ്റ് ഓഫീസിൽ
ബാങ്ക് സ്ഥിര നിക്ഷേപത്തേക്കാൾ മികച്ച പലിശ നൽകുന്നത് പോസ്റ്റ് ഓഫീസ് പദ്ധതികളാണ്. മുതിർന്ന പൗരന്മാർക്ക് സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം റെക്കോർഡ് പലിശയാണ് വാഗ്ധാനം ചെയ്യുന്നത്. ചെറുകിട സമ്പാദ്യ പദ്ധതികൾ ഏറ്റവും സുരക്ഷിതമായവയാണ്. കാരണം അവയ്ക്ക് കേന്ദ്രസർക്കാറിന്‍റെ പൂർണ്ണ പിന്തുണയുണ്ട്, മുതലും പലിശയും ഗ്യാരണ്ടിയാണ്.
ബാങ്ക് സ്ഥിര നിക്ഷേപവും അപകട രഹിതമാണ്. കാരണം ബാങ്കുകളിലെ നിക്ഷേപങ്ങൾ ഡെപ്പോസിറ്റ് ഇൻഷുറൻസ് ആൻഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോർപ്പറേഷൻ (DICGC) ഇൻഷ്വർ ചെയ്തിട്ടുണ്ട്. എന്നാൽ ഓരോ ബാങ്കിലും ഒരു നിക്ഷേപകന് 5 ലക്ഷം വരെ മാത്രമേ (പലിശ ഉൾപ്പെടെ) ലഭിക്കൂ. എഫ്ഡി നിരക്കുകൾ കുറയുന്ന സാഹചര്യത്തിൽ, യാഥാസ്ഥിതിക നിക്ഷേപകർക്ക്, പ്രത്യേകിച്ച് മുതിർന്ന പൗരന്മാർക്ക്, പോസ്റ്റ് ഓഫീസ് സേവിംഗ് ഓപ്ഷനുകൾ തീർച്ചയായും മികച്ചതും സുരക്ഷിതവുമായ നിക്ഷേപ തിരഞ്ഞെടുപ്പാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
