നമ്മുടെ രാജ്യത്തെ കോടിക്കണക്കിന് വരുന്ന ആളുകൾക്ക് നിക്ഷേപത്തിനായി സമീപിക്കാൻ കഴിയുന്ന ഏറ്റവും വിശ്വസനീയമായ സ്ഥലങ്ങളിൽ ഒന്നാണ് പോസ്റ്റ് ഓഫീസ്. വൈവിധ്യമാർന്ന റിസ്ക്-ഫ്രീ പദ്ധതികൾക്ക് ഇന്ത്യൻ പോസ്റ്റ് ഓഫീസിന് കീഴിലുണ്ട്. ഇത് കുട്ടികൾക്കും സ്ത്രീകൾക്കും മുതിർന്ന പൗരന്മാർക്കും സാമ്പത്തിക അച്ചടക്കം ഉണ്ടാക്കാൻ സഹായിക്കുന്നു. സർക്കാർ ഗ്യാരണ്ടിയുടെ പിന്തുണയോടെ, ഈ പദ്ധതികൾ സുരക്ഷിതം മാത്രമല്ല, ആകർഷകമായ പലിശ നിരക്കുകളും നൽകുന്നു. ഇത് ചെറുകിട നിക്ഷേപകർക്ക് വിശ്വസനീയമായ ഒരു തിരഞ്ഞെടുപ്പാക്കി മാറ്റുന്നു.
പോസ്റ്റ് ഓഫീസിന് കീഴിലുള്ള ജനപ്രിയ നിക്ഷേപ പദ്ധകളിലൊന്നാണ് പബ്ലിക് പ്രൊവിഡന്‍റ് ഫണ്ട് അഥവാ പിപിഎഫ്. ദീർഘകാല നിക്ഷേപം പരിഗണിക്കുന്ന എല്ലാവർക്കും പിപിഎഫ് മികച്ച ഓപ്ഷനാണ്. പദ്ധതിയുടെ കൂടുതൽ വിശദാംശങ്ങൾ നമുക്ക് പരിശോധിക്കാം.
പബ്ലിക് പ്രൊവിഡന്‍റ് ഫണ്ട്
15 വർഷത്തെ ദീർഘകാല സേവിംഗ്സ് പദ്ധതിയാണ് പിപിഎഫ്. പിപിഎഫ് ആകർഷകമായ പലിശ നിരക്കുകളാണ് വാഗ്ദാനം ചെയ്യുന്നത്. നിലവിലത്തെ പലിശ പ്രതിവർഷം 7.1 ശതമാനം ആണ്. വിരമിക്കൽ, കുട്ടികളുടെ വിദ്യാഭ്യാസം പോലുള്ള ദീർഘകാല നിക്ഷേപ ലക്ഷ്യങ്ങൾക്കുള്ള നല്ലൊരു മാർഗമാണ് പബ്ലിക് പ്രൊവിഡന്‍റ് ഫണ്ട്. നിക്ഷേപങ്ങളും കാലാവധി പൂർത്തിയാകുന്ന വരുമാനവും നികുതിയിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു.
പദ്ധതിക്ക് കുറഞ്ഞത് 500 രൂപ നിക്ഷേപം ആവശ്യമാണ്. അതേസമയം പരമാവധി വാർഷിക പരിധി 1.5 ലക്ഷം രൂപയുമാണ്. ചില നിബന്ധനകൾക്ക് വിധേയമായി 7-ാം വർഷം മുതൽ ഭാഗിക പിൻവലിക്കലുകൾ പിപിഎഫ് അനുവദിക്കുന്നുണ്ട്. 3 മുതൽ 6 വർഷം കാലയളവിൽ നിങ്ങളുടെ പിപിഎഫ് അക്കൗണ്ടിൽ നിന്ന് ലോൺ എടുക്കാം. ഏതെങ്കിലും അപ്രതീക്ഷിത സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്നതിന് ഇത് സഹായകമാകും.
40 ലക്ഷം സമ്പാദിക്കാം
ദീർഘകാലാടിസ്ഥാനത്തിൽ പിപിഎഫിൽ നിന്നുള്ള വരുമാനം ഉയർന്നതായിരിക്കും. ഉദാഹരണത്തിന്, ഒരു വ്യക്തി പ്രതിമാസം 12,500 രൂപ നിക്ഷേപിക്കുന്നതിലൂടെ 15 വർഷത്തിനുള്ളിൽ 22.5 ലക്ഷം രൂപ നിക്ഷേപിക്കും. കാലാവധി പൂർത്തിയാകുമ്പോൾ നിങ്ങൾക്ക് ലഭിക്കുന്ന സമ്പാദ്യം എന്നത് 40 ലക്ഷം രൂപയായിരിക്കും. ഇതിൽ 17.47 ലക്ഷം രൂപ ലഭിക്കുന്നത് പലിശയിലൂടെ മാത്രണ് എന്നത് പ്രത്യേകം ശ്രദ്ധിക്കണം.

പിപിഎഫ് നേട്ടങ്ങൾ
1. ഓഹരി വിപണിയുടെ അപകട സാധ്യതകളില്ലാത്ത സുരക്ഷിതമായ നിക്ഷേപമാർഗമാണ് പിപിഎഫ്. കേന്ദ്രസർക്കാർ പദ്ധതിയായതുകൊണ്ടുതന്നെ നിക്ഷേപ സുരക്ഷ പിപിഎഫ് ഉറപ്പ് നൽകുന്നു.
2. സ്ഥിരതയുള്ള പലിശ സ്ഥിരതയുള്ള പലിശയാണ് പിപിഎഫ് വാഗ്ധാനം ചെയ്യുന്നത്. അതുകൊണ്ടുതന്നെ റിസർവ്വ് ബാങ്ക് നയങ്ങളൊന്നും പദ്ധതിയെ സ്വാധീനിക്കില്ല.
3. 500 രൂപ മുതൽ ഒന്നരലക്ഷം വരെ ഒരു വർഷത്തിൽ പി പി എഫിൽ നിക്ഷേപിക്കാം. അതുകൊണ്ടുതന്നെ എല്ലാത്തരത്തിലുള്ള ഉപഭോക്താക്കൾക്കും ഇത് വളരെയധികം പ്രയോജനപ്രദമാണ്.
എങ്ങനെ പദ്ധതിയിൽ ചേരാം..?
ഒരു പി പി എഫ് അക്കൗണ്ട് തുറക്കുന്നതിന് ഉയർന്ന പ്രായപരിധിയില്ല. പ്രായപൂർത്തിയാകാത്ത ഒരാളുടെ പേരിൽ രക്ഷിതാവിനോ മാതാപിതാക്കൾക്കോ ഒരു പി പി എഫ് അക്കൗണ്ട് തുറക്കാം. തൊട്ടടുത്തുള്ള പോസ്റ്റ് ഓഫീസിൽ പോയൽ അക്കൗണ്ട് തുറക്കാൻ സാധിക്കും. പാൻ, ആധാർ, വോട്ടർ ഐഡി, സമീപകാലത്ത് എടുത്ത ഫോട്ടോ, കൃത്യമായി പൂരിപ്പിച്ച അപേക്ഷ മുതലായവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് പോലുള്ള രേഖകൾ ഇതിന് ആവശ്യമാണ്.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം



Click it and Unblock the Notifications