പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളിലൊന്നായ നാഷണല്‍ സേവിംഗ് സര്‍ട്ടിഫിക്കറ്റ് സ്കീം (എന്എസ്സി) ഉറപ്പുള്ളതും പൂര്‍ണമായ സുരക്ഷിതത്വം നിക്ഷേപകന് ഉറപ്പു തരുന്നതുമായ നിക്ഷേപ പദ്ധതിയാണ്.
പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളിലൊന്നായ നാഷണല്‍ സേവിംഗ് സര്‍ട്ടിഫിക്കറ്റ് സ്കീം (എന്എസ്സി) ഉറപ്പുള്ളതും പൂര്‍ണമായ സുരക്ഷിതത്വം നിക്ഷേപകന് ഉറപ്പു തരുന്നതുമായ നിക്ഷേപ പദ്ധതിയാണ്. 100 രൂപ വീതം പ്രതിമാസ നിക്ഷേപത്തിന് തയ്യാറുണ്ടെങ്കില്‍ ചുരുങ്ങിയ വര്‍ഷങ്ങള്‍ കൊണ്ട് നിങ്ങള്‍ക്കൊരു ലക്ഷാധിപതിയാകാം. നിങ്ങളുടെയും നിങ്ങളുടെ കുടുംബത്തിന്റെയും ഭാവി ആവശ്യങ്ങള്‍ക്കായി യാതൊരു വിധ റിസ്കുകളും അഭിമുഖീകരിക്കാതെതന്നെ നല്ലൊരു തുക നിക്ഷേപത്തിലൂടെ കൈവരിക്കാന്‍ നാഷണല്‍ സേവിംഗ് സര്‍ട്ടിഫിക്കറ്റ് സ്കീമിലൂടെ നിങ്ങള്‍ക്ക് സാധിക്കും.

5 വര്‍ഷമാണ് നാഷണല്‍ സേവിംഗ് സര്‍ട്ടിഫിക്കറ്റ് സ്കീമിന്റെ നിക്ഷേപ കാലാവധി. എന്നാല്‍ അക്കൗണ്ട് ആരംഭിച്ച് ഒരു വര്‍ഷം പൂര്‍ത്തിയായി കഴിഞ്ഞാല്‍ അടിയന്തിര സാഹചര്യങ്ങളില്‍ നിക്ഷേപകന് എന്‍പിഎസില്‍ നിന്നും പണം പിന്‍വലിക്കുവാന്‍ സാധിക്കും. എന്നാല്‍ അത്തരം പിന്‍വലിക്കലുകള്‍ക്ക് ചില അധിക നിബന്ധനകള്‍ കൂടി പാലിക്കേണ്ടതായുണ്ട്. സാമ്പത്തിക വര്‍ഷത്തിലെ ഓരോ പാദത്തിന്റെയും ആരംഭത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ നാഷണല്‍ സേവിംഗ് സര്‍ട്ടിഫിക്കറ്റ് സ്കീമിന്റെ പലിശ നിരക്കുകള്‍ നിശ്ചയിക്കുന്നത്.
നിലവില്‍ പ്രതിവര്‍ഷം 5.9 ശതമാനം പലിശ നിരക്കാണ് എന്‍പിഎസില്‍ നിക്ഷേപകര്‍ക്ക് ലഭിച്ചുവരുന്നത്. ആദായ നികുതി നിമയത്തിലെ വകുപ്പ് 80സി പ്രകാരം 1.5 ലക്ഷം രൂപ വരെ നികുതി ഇളവ് ലഭിക്കുവാനും നിക്ഷേപകന് അര്‍ഹതയുണ്ട്. അര്‍ധ വാര്‍ഷിക രീതിയിലാണ് നാഷണല്‍ സേവിംഗ് സര്‍ട്ടിഫിക്കറ്റ് സ്കീമിന്റെ കൂട്ടുപലിശ കണക്കാക്കുന്നത്. അഞ്ച് വര്‍ഷത്തെ നിക്ഷേപ കാലാവധി അവസാനിക്കുമ്പോഴാണ് നിക്ഷേപകന് പലിശ നിരക്ക് നല്‍കുക. ഓരോ വര്‍ഷവും ലഭിക്കുന്ന പലിശ ആദായം വീണ്ടും നിക്ഷേപം നടത്തുകയാണ് ചെയ്യുക.
പ്രതിമാസം 100 മുതല്‍ നിങ്ങള്‍ക്ക് നാഷണല്‍ സേവിംഗ് സര്‍ട്ടിഫിക്കറ്റ് സ്കീമില്‍ നിക്ഷേപിച്ചു തുടങ്ങാം. 5 വര്‍ഷത്തിന് ശേഷം നിങ്ങള്‍ക്ക് 20.06 ലക്ഷം രൂപ സമ്പാദ്യമായി വേണമെങ്കില്‍ 5.9 ശതമാനം പലിശ നിരക്കില്‍ 15 ലക്ഷം രൂപയാണ് 5 വര്‍ഷം കൊണ്ട് നിക്ഷേപിക്കേണ്ടത്. പലിശയിനത്തില്‍ 5.06 ലക്ഷം രൂപയായിരിക്കും നിങ്ങളുടെ ആദായം. ഇതിനായി മാസം 25,000 രൂപ വരെ നിക്ഷേപിച്ചാല്‍ മതിയാകും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
